കൊച്ചി അന്താരാഷ്ട്രവിമാനത്താവളം രജതജൂബിലി നിറവിൽ
പ്രൊഫ്. ജോൺ കുരാക്കാർ
ജനപങ്കാളിത്തത്തിന്റെയും ഇഛാശക്തിയുടെയും വിജയമാണ് കൊച്ചി അന്താരാഷ്ട്രവിമാനത്താവളം. കേരളത്തിൻറെ ഭാവിവികസന പ്രവർത്തനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ് ഈ എയർപോർട്ട് .
ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി.
1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. ആദ്യം ചേർത്തലക്ക് സമീപം ആയിരുന്നു സ്ഥലം കണ്ടെത്തിയത്. പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും സ്ഥലമെടുപ്പിൽ കാലത്താമാസം വന്നതോടെ ആലുവക്ക് അടുത്ത് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു സഹകരണ വിമാനത്താവളം
കൊച്ചി: ഹരിത ഊർജ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കത്തിൽ, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പരിസരത്ത് ഹരിത ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബിപിസിഎൽ) ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. കൊച്ചിൻ എയർപോർട്ടിൻ്റെ. ഈ സഹകരണത്തിൻ്റെ ഫലമായി ലോകത്തിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ പ്ലാൻ്റും ഇന്ധന സ്റ്റേഷനും ഒരു എയർപോർട്ട് ക്രമീകരണത്തിനുള്ളിൽ സ്ഥാപിക്കുമെന്ന് സിയാൽ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.പ്രതിവര്ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.മുന്വര്ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്ദ്ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ഈ വര്ഷം ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 54.04 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 46.01 ലക്ഷം പേര് രാജ്യാന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങളാണ് ഇക്കാലയളവില്‍ സര്‍വീസ് നടത്തിയത്.25 വര്ഷം കൊണ്ട് രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഒന്നായി മാറാൻ സിയാലിന് കഴിഞ്ഞു , ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സിയാലിന് കഴിയും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment