Pages

Wednesday, May 22, 2024

വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുത്

 

വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുത്



അടുത്തകാലത്തായി  കേന്ദ്രസർക്കാർ വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്‌ .നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം(അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്- ­യു..പി..). ഏതൊരു വ്യക്തിയെയും തെളിവൊന്നുംകൂടാതെത്തന്നെ ദേശവിരുദ്ധക്കുറ്റംചാർത്തി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിക്കാനും ദീർഘകാലം വിചാരണത്തടവിലിടാനും സാധിക്കുമെന്നതുകൊണ്ടാണ് ഇതു ഭരണകൂടത്തിന്റെ മർദനോപാധിയായത്. 2018-ലെ ഭീമാ കൊറെഗാവ് കേസിൽ മാവോവാദിബന്ധം ആരോപിച്ച് യു..പി.. ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സ്വതന്ത്രചിന്തകരും മനുഷ്യാവകാശപ്രവർത്തകരുംമറ്റും ജാമ്യംലഭിക്കാതെ ജയിലിൽ നരകയാതന അനുഭവിക്കുന്നതു നാം കണ്ടതാണ്. കേസിൽ അറസ്റ്റിലായ ഗോത്രാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻസ്വാമി ആരോഗ്യനില അത്യന്തം മോശമായപ്പോൾപ്പോലും ജാമ്യംലഭിക്കാതെ, വിചാരണത്തടവുകാരനായി ആശുപത്രിയിൽ മരിക്കേണ്ടിവന്നത് രാജ്യമനസ്സാക്ഷിയെ നടുക്കിയ സംഭവമാണ്.

 

ബഹുഭൂരിഭാഗം യു..പി.. കേസുകളും വിചാരണയ്ക്കുശേഷം തള്ളിപ്പോകുന്നതാണ് അനുഭവം. നീളുന്ന വിചാരണയും ജാമ്യനിഷേധവുമാണ് ഇതിലെ യഥാർഥശിക്ഷ’. നിയമത്തിലെ കണിശവ്യവസ്ഥകളാണ് അനീതിക്കു വഴിയൊരുക്കുന്നത്. വ്യവസ്ഥകളുടെ വ്യാഖ്യാനത്തിലൂടെ, ഇക്കാര്യത്തിൽ പ്രതികൾക്കു നീതി ലഭ്യമാക്കാൻ ചിലപ്പോഴൊക്കെ ന്യായാധിപർ ശ്രമിക്കാറുണ്ട്. സ്വതന്ത്ര ഓൺലൈൻ മാധ്യമമായന്യൂസ്ക്ലിക്കിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്ഥയെ സുപ്രീംകോടതി ബുധനാഴ്ച ജയിൽമോചിതനാക്കിയത് അത്തരമൊരു സന്ദർഭമാണ്. രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി ചൈനയിൽനിന്നു പണം സ്വീകരിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് പുരകായസ്ഥയെ ഡൽഹി പോലീസ് അറസ്റ്റുചെയ്ത്യു.പി.. ചുമത്തി ജയിലിലടച്ചത്‌. പുരകായസ്ഥയുടെ അറസ്റ്റും യു.പി..പ്രകാരമുള്ള ജുഡീഷ്യൽ കസ്റ്റഡിയുംനിയമദൃഷ്ടിയിൽ അസാധുവാണെന്നു പ്രഖ്യാപിക്കാൻ കോടതിക്കു തെല്ലും സങ്കോചമില്ലഎന്നാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും സന്ദീപ് മേത്തയുമടങ്ങിയ ബെഞ്ച് ഉത്തരവിൽ സ്പഷ്ടമാക്കിയത്. അറസ്റ്റിന്റെ സമയത്ത്, അതിന്റെ കാരണം പുരകായസ്ഥയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ എഴുതിനൽകിയില്ല എന്നതു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതിയുടെ നടപടി.

അറസ്റ്റിനുള്ള കാരണം, അറസ്റ്റുചെയ്യപ്പെടുന്നയാളെഅറിയിക്കണമെന്ന് ഭരണഘടനയുടെ 22(1) അനുച്ഛേദം വ്യവസ്ഥചെയ്യുന്നുണ്ട്. യു..പി..യിലും സമാനവ്യവസ്ഥയുണ്ട്. ‘രേഖാമൂലം അറിയിക്കണമെന്നു ഭരണഘടനയിലോ നിയമത്തിലോ എടുത്തുപറഞ്ഞിട്ടില്ലെന്ന പ്രോസിക്യൂഷൻവാദം സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ(പ്രിവൻഷൻ ഓഫ് മണിലോൻഡറിങ് ആക്ട്- പി.എം.എൽ..)പ്രകാരമുള്ള കേസുകളിൽരേഖാമൂലമുള്ള അറിയിപ്പ്നിർബന്ധമാക്കിക്കൊണ്ടു കഴിഞ്ഞവർഷം സുപ്രീംകോടതിയുടെ ­മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. പങ്കജ് ബൻസലും കേന്ദ്രസർക്കാരുംതമ്മിലുള്ള കേസിലായിരുന്നു ഇത്. ഉത്തരവിലെ വ്യവസ്ഥ യു.പി..ക്കുകൂടി ബാധകമാക്കിക്കൊണ്ടാണ് ഇപ്പോഴത്തെ വിധിപ്രസ്താവം. യു..പി..യും പി.എം.എൽ..യുംപോലുള്ള കർക്കശനിയമങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതരത്തിൽ വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ മനുഷ്യാവകാശബോധമുള്ള ജഡ്ജിമാർ ശ്രമിക്കുന്നതാണ് പങ്കജ് ബൻസലിന്റെയും പ്രബീർ പുരകായസ്ഥയുടെയും കേസുകളിൽ കണ്ടത്. ‘വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നൽകുന്ന ഏറ്റവും പവിത്രമായ മൗലികാവകാശമാണ്എന്നുകൂടി ബുധനാഴ്ചത്തെ ഉത്തരവിൽ വ്യക്തമാക്കുമ്പോൾ ജസ്റ്റിസ് ഗവായിയുടെയും ജസ്റ്റിസ് മേത്തയുടെയും സന്ദേശം വ്യക്തം. അതേസമയം, നടപടിക്രമം പാലിച്ചുകൊണ്ട് പുരകായസ്ഥയ്ക്കെതിരായ നിയമനടപടി തുടരുന്നതിനു കോടതി വിലക്കൊന്നുംവെച്ചിട്ടില്ല.

 

വിയോജിപ്പിന്റെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവരെ വെട്ടിലാക്കാൻ കേന്ദ്രഭരണകൂടം യു..പി.. ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് പുരകായസ്ഥയ്ക്കുംന്യൂസ്ക്ലിക്കിനുമെതിരായ നടപടി. പുരകായസ്ഥ ഉൾപ്പെടെ ഇന്ത്യയിൽ ചിലർക്ക് ചൈനയുടെ സാമ്പത്തികസഹായംലഭിക്കുന്നതായി യു.എസിലെന്യൂയോർക്ക് ടൈംസ്പത്രം കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ ഇത് ലോക്സഭയിൽ ഉന്നയിച്ചതിന്റെപിന്നാലെയാണ് ഡൽഹി പോലീസിന്റെ റെയ്ഡും അറസ്റ്റുമുണ്ടായത്. നടപടിക്കുപിന്നിൽ ഭരണകൂടതാത്പര്യം പ്രകടമാണ്. യു..പി..യും പി.എം.എൽ..യുംപോലുള്ള നിയമങ്ങൾ ഇത്തരം താത്പര്യങ്ങളുടെ സംരക്ഷണത്തിനായി യഥേഷ്ടം ദുരുപയോഗംചെയ്യപ്പെടുന്നു. വേട്ടയാടപ്പെടുന്നവർക്കു സാന്ത്വനമാകാൻ നീതിപീഠത്തിനേ കഴിയൂ.

ബഹുഭൂരിഭാഗം യു..പി.. കേസുകളും വിചാരണയ്ക്കുശേഷം തള്ളിപ്പോവുന്നതാണ് അനുഭവം. നീളുന്ന വിചാരണയും ജാമ്യനിഷേധവുമാണ് ഇതിലെ യഥാർഥശിക്ഷ

 

പ്രൊഫ .ജോൺ കുരാക്കാർ

No comments: