Pages

Thursday, May 23, 2024

കുരാക്കാർ കുടുംബത്തിലെ മൂത്ത സഹോദരിയുടെ ഭർത്താവ് ശ്രി പി.സി തോമസിൻറെ ശതാഭിഷേക ആഘോഷം 2024 ജൂൺ 16 ന് കുണ്ടറ പയറ്റുവിള വീട്ടിൽ വച്ച് നടത്തും പ്രൊഫ്. ജോൺ കുരാക്കാർ

 

കുരാക്കാർ കുടുംബത്തിലെ  മൂത്ത സഹോദരിയുടെ ഭർത്താവ്  ശ്രി പി.സി  തോമസിൻറെ ശതാഭിഷേക ആഘോഷം  2024   ജൂൺ  16  ന്  കുണ്ടറ  പയറ്റുവിള വീട്ടിൽ  വച്ച് നടത്തും

പ്രൊഫ്. ജോൺ കുരാക്കാർ

അറുപതാം പിറന്നാളിനെ ഷഷ്ഠ്യബ്ദപൂർത്തി എന്നും . എഴുപതാം പിറന്നാളിനെ  സപ്തതി [ ഭീമ രഥ ശാന്തി] എന്നും പറയുന്നു. അശീതി (എണ്പത്), നവതി (തൊണ്ണൂറ്) ഒരു വ്യക്തിയുടെ എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ് ശതാഭിഷേകം. 84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് വയ്പ്. ശതം എന്നാൽ മുഴുവൻ, തടസ്സമില്ലാത്തത്, സ്ഥിരമായത് എന്നോക്കെ അർത്ഥമുണ്ട്. ശതാഭിഷേക ദിവസം ദൈവികചടങ്ങുകൾ നടത്താറുണ്ട്.

ഒരാളുടെ ആയുസ്സ് നൂറിലെത്തുമ്പോള് ആഘോഷിക്കുന്ന ചടങ്ങല്ല ശതാഭിഷേകം. നവതിക്കുമുമ്പേ അതു നടത്തുന്നു. നൂറു വയസ്സു തികയ്ക്കുന്നവര് ചുരുങ്ങും എന്നതിനാലാവണം ശതാഭിഷേകം നേരത്തേ കൊണ്ടാടുന്നത്. ആയിരം പൂര്ണ്ണചന്ദ്രന്മാരെ കാണുന്നു എന്നതത്രേ ശതാഭിഷേകത്തിനുള്ള ഇപ്പോഴത്തെ മാനദണ്ഡം. അതുകൊണ്ട് ജനനംമുതല് ആയിരം തവണ പൂര്ണചന്ദ്രന്മാരെ കണ്ടവരെ ആദരിക്കുന്ന ചടങ്ങായിത്തീര്ന്നിരിക്കുന്നു ശതാഭിഷേകം.   എല്ലാ ഐശ്വര്യങ്ങളോടുംകൂടി ശരത്, ഹേമന്തം, വസന്തം മുതലായ ഋതുക്കളുടെ സമൃദ്ധിയും സൗകുമാര്യവും എല്ലാം അനുഭവിച്ച് 100 വയസ്സു പൂര്ത്തിയാകുന്നതുവരെ ജീവിച്ചിരിക്കട്ടെ എന്നുള്ള ആശംസയാണത്  നൽകുന്നത് ,ഇനിയുള്ള  ദാനധര്മ്മങ്ങള്ക്കും സവിശേഷപ്രാധാന്യമുള്ളതായിക്കരുതുന്നു. 'നൂറു വയസ്സു പൂര്ത്തിയാകുന്നിടംവരെ' എന്നിടത്ത് ശതാഭിഷേകത്തിന്റെ പൊരുള് ഒളിഞ്ഞിരിക്കുന്നു.‘ആയിരം മാസം ജീവിക്കുക. ആയിരം പൂർണചന്ദ്രനെ കാണുക. ചുരുക്കം ചിലർ മാത്രം അനുഭവിക്കുന്ന ഒരു ഭാഗ്യമാണ് . ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോൾ  ശതാഭിഷേകം  ആഘോഷിക്കേണ്ടത് തന്നെയാണ്

84-ആം വയസ്സിൽ എത്തുമ്പോഴേക്കും ഒരാൾ ജീവിച്ചത് അനുഗ്രഹീതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശതാഭിഷേകത്തെ കുറിച്ച്  നാടോടിക്കഥകളിൽ നിരവധി പരാമർശങ്ങളുണ്ട്,നമ്മുടെ മുതിർന്നവരും ഒരുപക്ഷേ അവർ ഞങ്ങളോടൊപ്പമുള്ളത് ആഘോഷിക്കുന്നതിൻ്റെ 84-ാം ജന്മദിനം മനോഹരമായ ആയിരം പൗർണ്ണമികളിലൂടെ ജീവിക്കാനുള്ള അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ ചിന്തയെ ഞാൻ ഇഷ്ടപ്പെടുന്നു - അത് എന്താണെന്ന് വിളിക്കുന്നതിനേക്കാൾ, എനിക്ക് പൂർണ്ണ ചന്ദ്ര സാദൃശ്യം ഇഷ്ടമാണ്'

ശതാഭിഷേകത്തിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ട്. സന്ദർഭം വീടിനോടും കുടുംബത്തോടുമുള്ള കടമകൾ പൂർത്തീകരിക്കുന്നതിൻ്റെ പ്രതീകമാണ്, ഒപ്പം അനുഗ്രഹങ്ങളുടെയും സന്തോഷത്തിൻ്റെയും ശുഭകരമായ തരംഗത്തിലേക്ക് നയിക്കുന്നു.ശതാഭിഷേക ചടങ്ങ് വ്യക്തിയുടെ ആത്മീയത വർദ്ധിപ്പിക്കുകയും കുടുംബത്തിൽ നല്ല ആരോഗ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു.

ശതാഭിഷേക ആഘോഷം   വീട്ടിലോ ക്ഷേത്രത്തിലോ , പള്ളിയിലോ  വച്ച്  നടത്താം .ഇത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു സമൂഹ പരിപാടിയാണ് ശതാഭിഷേകം.ചടങ്ങിനെ സമ്പന്നമാക്കുന്നത്  ബന്ധുക്കളും  സുഹൃത്തുക്കളും പങ്കെടുക്കുമ്പോഴാണ്

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണ് ശതാഭിഷേക ചടങ്ങിനെ സവിശേഷമാക്കുന്നത്, ബന്ധത്തിനും സ്മരണയ്ക്കും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്നതിനും ഇടം സൃഷ്ടിക്കുന്നു.കുരാക്കാർ  കുടുംബത്തിലെ  മൂത്ത സഹോദരിയുടെ ഭർത്താവ്  ശ്രി പി.സി  തോമസിൻറെ  ശതാഭിഷേക ആഘോഷം  2024   ജൂൺ  16  ന്  കുണ്ടറ  പയറ്റുവിള വീട്ടിൽ  വച്ച് നടത്തും .യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്  മോളി കുരാക്കാർ , ശ്രി ജേക്കബ് കുരാക്കാർ  തോമസ് കുരാക്കാര ,ബോബി  കുരാക്കാർ ,ജോർജ് കുരാക്കാർ  എന്നിവർ പങ്കെടുക്കും


ആയിരം പൂർണ്ണ ചന്ദ്രൻമാരെ  ദർശിച്ചസായൂജ്യത്തിൽ. ശതാഭിഷേക നിറവിൽ ആയിരിക്കുന്ന കുണ്ടറ  പയറ്റുവിള ശ്രീ പി.സി തോമസിന്  ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്, സ്നേഹനിർഭരമായ  ആശംസകൾ  പ്രാർത്ഥനാപൂർവ്വം നേരുന്നു.ജീവിത യാത്രയിലുടനീളം താൻ ഉയർത്തിപ്പിടിച്ച വിശ്വാസ  മൂല്യങ്ങളിൽ അധിഷ്ഠിതമായ അടിയുറച്ച വിശ്വാസവും, നിലപാടുകളുമായി ജീവിതനൗകയെ സ മുന്നോട്ട് തന്നെ  നയിച്ച പി. സി തോമസിന് ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്, ഒരിക്കൽക്കൂടി.ആശംസകൾ  നേരുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: