Pages

Tuesday, April 30, 2024

ആറാം മാർത്തോമ്മാ

                                                 ആറാം മാർത്തോമ്മാ


പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹീക സിംഹസനത്തിന്മേൽ ആരുഡനായിരുന്ന മലങ്കര മെത്രാപ്പോലീത്താ :
ആറാം മാർത്തോമ്മാ
വലിയ മാർ ദിവന്നാസിയോസ് ഒന്നാമൻ പിതാവിൻ്റെ
213-
മത് ദുക്റോനോ പെരുന്നാൾ

1728-
നോടടുത്ത് പ്രശസ്തമായ പകലോമറ്റം തറവാട്ടിൽ ജനിച്ചു. മുൻഗാമിയും പിതൃസഹോദരനുമായ അഞ്ചാം മാർത്തോമ്മാ 1761 മിഥുനം 29-ന് തന്റെ പിൻഗാമിയായി വാഴിച്ചു. 1765 മേടം 27 - ന് അഞ്ചാo മാർത്തോമ്മാ കാലം ചെയ്തതിനെ തുടർന്ന് സഭാ ഭരണം എറ്റെടുത്തു.

എന്നാൽ മാർത്തോമ്മാ അഞ്ചാമന്റെ മെത്രാൻ സ്ഥാനം സാധുവല്ല എന്ന വാദവുമായി എത്തിയ അന്ത്യോഖ്യൻ മെത്രാന്മാരായ മാർ ഗ്രീഗോറിയോസും മാർ ഈവാനിയോസും അതേ ആരോപണം ഇദ്ദേഹത്തേക്കുറിച്ചും ഉന്നയിച്ചു.തുടർന്ന് വീണ്ടും മെത്രാഭിഷേകം നടത്തുവാൻ തീരുമാനിക്കുകയും 1770 മിഥുനം 29ന് നിരണം വലിയ പള്ളിയിൽ വെച്ച് മെത്രാപോലിത്ത ആയി വാഴിക്കുകയും ചെയ്തു.എന്നാൽ ശീമയിൽ നിന്ന് വന്ന മെത്രാന്മാരുമായി ചേർന്ന് ഒരു വിഭാഗം അളുകൾ സഭയിൽ ഭിന്നത ഉണ്ടായക്കിയതിനെ തുടർന്നാണ് അവരുമായി രമ്യതപ്പെട്ട്, മെത്രാപ്പോലീത്തായുടെ നാമം മാർ ദീവന്നാസിയോസ് എന്ന് സ്വീകരിച്ചത്.

ഇദ്ദേഹത്തിന്റെ കാലത്താണ് മലങ്കര സഭയെപ്പറ്റി പഠിക്കാൻ ആംഗ്ലിക്കൻ ബിഷപ്പിന്റെ ഡീനായ ഡോ.ക്ലോഡിയസ് ബുക്കാനൻ 1806- ആഗതനായത്. മലങ്കര സഭയെ സഹായിക്കുവാൻ ആംഗ്ലിക്കൻ സഭക്കുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. ഇദ്ദേഹം ബുക്കാനന് 1000 വർഷത്തോളം പഴക്കമുള്ളതും സുറിയാനിൽ എഴുതപ്പെട്ടതുമായ ഒരു വേദപുസ്തകം കൊടുത്തു. കൂടാതെ തന്റെ നിർദ്ദേശപ്രകാരം കായംകുളം ഫിലിപ്പോസ് റമ്പാൻ ആരംഭിച്ചിരുന്ന വേദപുസ്തക പരിഭാഷ ഊർജ്ജിതപ്പെടുത്തുവാൻ ബുക്കാനൻ സഹായിച്ചു. 1811- ഏവൻഗേലിയോൻ മലയാളത്തിൽ അദ്ദേഹം അച്ചടിച്ചു നൽകി.ആംഗ്ലിക്കൻ സഭയുമായി ഉള്ള ബന്ധത്തിൽ സഭയുടെ സത്യവിശ്വാസവും അതിന്റെ ആത്മാവായ പാരമ്പര്യങ്ങളും അതിൽ അൽപ്പം പോലും നവീകരിക്കുവാനോ പരിഷ്ക്കരിക്കുവാനോ വ്യത്യാസപ്പെടുത്തുവാനോ അദ്ദേഹം അനുവദിച്ചില്ല.പുതുയുഗ സഭയോടുള്ള ബന്ധത്തിൽ ഇവയൊന്നും തകരാതിരിക്കാൻ അദ്ദേഹം വളരെ ഏറെ പരിശ്രമിച്ചു.

വട്ടിപ്പണം എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ 3000 പൂവരാഹാന്റെ സ്ഥിര നിക്ഷേപം നടത്തുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതും 1793 - പുത്തൻകാവ് പള്ളി സ്ഥാപിച്ചതും ഇദ്ദേഹമാണ്. തന്റെ അനന്തരവനായിരുന്ന മാത്തൻ റമ്പാനെ 1796 മെയ് 15-ന് തന്റെ പിൻഗാമിയായി മാർത്തോമ്മാ ഏഴാമൻ എന്ന നാമത്തിൽ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിൽ വച്ച് വാഴിച്ചു. 43 വർഷത്തെ സഭാ ഭരണത്തിനു ശേഷം 1808 ഏപ്രിൽ 7 ന് 40 -ാം വെള്ളിയാഴ്ച്ച നിരണം വലിയ പള്ളിയിൽ വച്ച് കാലം ചെയ്തു. 12-ാം തീയതി പുത്തൻകാവ് മർത്തമറിയം കത്തീഡ്രലിൽ കബറടങ്ങി.

Prof. John Kurakar


 

No comments: