അഞ്ചാം മാർത്തോമ്മ
എ.ഡി. 1728 മുതൽ 1765 വരെ സഭ ഭരണം നടത്തിയിരുന്ന അഞ്ചാം മാർത്തോമ്മയുടെ കാലഘട്ടം മലങ്കര സഭ ഏറെ വെല്ലുവിളി നേരിട്ട കാലഘട്ടമായിരുന്നു.അക്കാലത്തു മലങ്കര സഭയെ വീറോടെ നയിച്ച പിതാവിന്റെ യഥാർത്ഥ പേര് ഔസേഫ് എന്നായിരുന്നു.
ഈ കാലത്ത് റോമാ സഭ പാഷാണ്ഡത പ്രചരിപ്പിച്ചു പോന്നു.ഈ കാലത്ത് അന്ത്യോക്യയിൽ നിന്നു 1748 -ൽ മാർ ഇവാനിയോസ് എന്ന ബിഷപ്പ് എത്തി. അദ്ദേഹം മുളതുരുത്തിയിൽ താമസിച്ചു ഡീക്കന്മാർക്കു സുറിയാനി അഭ്യസിപ്പിച്ചു വന്നിരുന്നു. കാട്ടുമങ്ങാട്ടെ അബ്രഹാമും,ഗീവർഗീസുമായിരുന്നു അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ.എന്നാൽ അദ്ദേഹത്തിൻ്റെ ആശയങ്ങളും,വിശ്വാസരീതികളും,പഠിപ്പിക്കലുകളും മലങ്കരസഭയ്ക്ക് ഉൾകൊള്ളാവുന്നതായിരുന്നില്ല അതിനാൽ 1751 -ൽ അദേഹത്തെ മലങ്കരയിൽ നിന്നും കേരളത്തിൽ നിന്നും നിരോധിച്ചു.പക്ഷെ അന്ത്യോക്യയിലേക്കു തിരികെ പുറപ്പെടുന്നതിന് മുൻപേ മാർ ഇവാനിയോസ് തൻ്റെ ശിഷ്യന്മാരെ പട്ടക്കാരായി വാഴിച്ചു.പിന്നീട് ഇവർ രണ്ടുപേരും മലബാർ സ്വന്തന്ത്ര സഭയുടെ പിതാക്കന്മാരായി അറിയപ്പെട്ടു.
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി അഥവാ യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യ കമ്പനി 1602-ൽ രൂപപ്പെട്ടു.അവർ കൊച്ചിയെയും തങ്ങളുടെ സ്വാധീനത്തിലാക്കി,തുടർന്ന് 20 മാർച്ച് 1663-ൽ
കൊച്ചി രാജാവ് ഡച്ച് സൈന്യത്തിന് കീഴടങ്ങി.ഈ സമയത്തു മാർത്തോമാ ഒന്നാമൻ ആയിരുന്നു കൊച്ചിയും, സമീപരാജ്യങ്ങളളിലും ഉള്ള മലങ്കര സഭയെ മേയിച്ചു ഭരിച്ചിരുന്നത്.അഞ്ചാം മാർത്തോമ്മയുടെ കാലഘട്ടത്തിൽ ഒരു വിദേശ ബിഷപ്പിനെ കൊണ്ടുവരുവാൻ ഡച്ച് കമ്പനിയുടെ സഹായം അഭ്യർത്ഥിച്ചു.സഹായിച്ചാൽ കപ്പൽ യാത്രക്കൂലി താൻ നൽകികൊള്ളാം എന്നു സമ്മതിക്കുകയും ചെയ്തു.
അന്ത്യോക്യൻ പത്രിയാക്കിസ് മാർ ഇഗ്നാത്തിയോസ് ഗീവർഗീസ് മൂന്നാമന് ഇവിടെ നിന്ന് കത്തുകൾ അയച്ചു. മാർ ബസേലിയോസ് സക്കരല്ല ,മാർ ഗ്രീഗോറിയോസ്, റമ്പാൻ യൂഹാനോൻ, ഗീവർഗീസ് കോർ എപ്പിസ്കോപ്പ, യൂഹാനോൻ കശീശ്ശാ ഒപ്പം നാലു പട്ടക്കാരയെയും മലങ്കരയിലേക്ക് അയച്ചു.1751-ൽ അവർ കൊച്ചിയിലെത്തുകയും ചെയ്തു.
മാർത്തോമാ അഞ്ചാമൻ അവരെ സ്വീകരിക്കാൻ പട്ടക്കാരെ അയച്ചു. പ്രതീക്ഷിച്ചത് ഒന്നോ രണ്ടോ പേരെയായിരുന്നു. പക്ഷേ വന്നത് ഒമ്പത് പേരായിരുന്നു.മുൻകൂർ പറഞ്ഞതിൻ പ്രകാരം യാത്രാക്കൂലി എല്ലാം ചേർത്തു മൊത്തം 12,000 രൂപ ബാധ്യതയുണ്ടായി.അന്നത്തെ സാഹചര്യത്തിൽ മലങ്കര സഭയ്ക്കോ, അഞ്ചാം മാർത്തോമക്കോ അത്രേം രൂപ യാത്രാക്കൂലി അടയ്ക്കുവാനുണ്ടായിരുന്നില്ല.ഡച്ച് സൈന്യം അത്രേം തുക അടയ്ക്കാതെ അവരെ വിട്ടയ്ക്കുവാനും ഒരുക്കം ആയിരുന്നില്ല.അവസാനം, യാത്രാക്കൂലി അടച്ചുകൊള്ളാമെന്ന് സമ്മതിച്ച കാരണത്താൽ ജാമ്യം നിന്ന മാർത്തോമ അഞ്ചാമൻ തടവിലാക്കാപ്പെട്ടു.
ഇതു അറിഞ്ഞ മാത്രയിൽ,
അന്ന് മലങ്കര സഭയുടെ ആസ്ഥാനമായിരുന്ന നിരണം വലിയപള്ളിയിൽ, പട്ടമുക്കിൽ കത്തനാർ തൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലങ്കര മെത്രാനെ മോചിപ്പിക്കുവാൻ വേണ്ട ആലോചനകൾ നടത്തി. മലങ്കര സഭയുടെ സ്ലൈഹിക പാരമ്പര്യം,സ്വാതന്ത്ര്യം, മുതലായവയെപ്പറ്റി പ്രഗത്ഭ വാഗ്മിയായിരുന്ന പട്ടമുക്കിൽ കത്തനാർ വിശദീകരിച്ചു,തുടർന്ന് എന്ത് വിലകൊടുത്തും മലങ്കര മെത്രാനെ മോചിപ്പിക്കണം എന്നു തറപ്പിച്ചു പറഞ്ഞു.
ഇതു കേട്ടു കൊണ്ടിരുന്ന പട്ടമുക്കിൽ കത്തനാരുടെ ബസ്ക്യാമ്മ — "എൻ്റെ മെത്രാച്ചൻ തടവിൽ കിടക്കുന്നിടത്തോളം കാലം എനിക്ക് ആഭരണങ്ങൾ വേണ്ട" എന്നു പറഞ്ഞ് കഴുത്തിലെയും,കാതിലെയും സ്വർണാഭരണങ്ങൾ ഊരി എടുത്ത് പ്രസംഗവേദിയിൽ സമർപ്പിച്ചു.തുടർന്ന് അവിടെ കൂടിയിരുന്ന സ്ത്രീകൾ എല്ലാം തങ്ങളുടെ ആഭരണങ്ങൾ ഇതിലേക്ക് ഏല്പിച്ചു. അവ വിറ്റുകിട്ടയ തുകകൊണ്ട് അഞ്ചാം മാർത്തോമ്മായെ വിടുവിക്കുകയും, മലങ്കര സഭ തലവനെ ഡച്ചു സൈന്യത്തിന്റെ തടവറയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
8 മെയ് 1765 -ൽ മാർത്തോമ്മാ അഞ്ചാമൻ നിരണം പള്ളിയിൽ വച്ച് കാലം ചെയ്തു.അവിടെ തന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കി.
വിശുദ്ധ തോമാശ്ലീഹായയാൽ ആചാര്യസ്ഥാനത്തേക്കു നിയോഗിക്കപ്പെട്ട പട്ടമുക്കിൽ കുടുംബം 19-താം നൂറ്റാണ്ടുവരെ മലങ്കര സഭയുടെ ചരിത്രത്തിൽ ധന്യനേതൃത്വവും, സേവനവും നൽകികൊണ്ട് വിരാജിച്ചിരുന്നു.അവർ സഭയുടെ സ്വാതന്ത്ര്യസംരക്ഷണയിലും,ശുചീകരണ പരിപാടികളിലും,ത്യാഗസമ്പന്നതയോടെ നൽകിയ ധീരനേതൃത്വം എക്കാലത്തും പ്രശംസാവഹവും അവിസ്മരണീയവുമാണ്.
No comments:
Post a Comment