Pages

Monday, January 8, 2024

സഭയുടെ മെത്രാപ്പോലീത്തയെ ഡാഷ് മോനേ എന്ന് വിളിക്കാൻ മാത്യൂസ് വാഴക്കുന്നം അച്ചന് എങ്ങനെ ധൈര്യം വന്നൂ

 

സഭയുടെ മെത്രാപ്പോലീത്തയെ ഡാഷ് മോനേ എന്ന് വിളിക്കാൻ മാത്യൂസ് വാഴക്കുന്നം അച്ചന് എങ്ങനെ ധൈര്യം വന്നൂ.



വൈദികർക്ക് ചേരാത്ത പ്രവർത്തികൾ ചെയ്യുന്ന ആരേയും മുഖം നോക്കാതെ പുറത്താക്കണം.അഞ്ചുവർഷം കൂടുമ്പോൾ മെത്രാന്മാരെ ഭദ്രാസനം മാറ്റണം. പ്രയാസമുള്ളവർ ആശ്രമ ജീവിതത്തിനു പോകട്ടെസഭയിൽ ഒത്തിരി തിരുത്തലു ആവശ്യം ഉണ്ട്.ഇപ്പോൾ വളരുന്നതിനു പകരം തളരുകയാണ്.ഇടവകയിൽ ഐക്യം ഉണ്ടാക്കാൻ പല വൈദീകർക്കും കഴിയുന്നില്ല. ചില ഭദ്രാസന മെത്രാപോലീത്തമാരെക്കുറിച്ചും വിശ്വാസികൾക്ക് പരാതിയുണ്ട്. മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളും ട്രസ്റ്റുകളും , അക്കൗണ്ടുകളടക്കം എല്ലാം പൊതു നിയന്ത്രണത്തിൽ കൊണ്ടു വരണംസഭയിലെ എല്ലാ സ്ഥാപനങ്ങളിലെയുംഎല്ലാ നിയമനങ്ങളും സുതാര്യമായും സഭാമക്കളായ അർഹതയുള്ളവർക്കു ലഭിക്കുന്ന തരത്തിൽ മാത്രം നടത്തപ്പെടണം.രാഷ്ട്രീയപ്രവർത്തനം നടത്തുന്ന എല്ലാ വൈദികരെയും പൗരോഹത്യത്തിൽ നിന്ന് മോചിപ്പിക്കണം. ഭദ്രാസനം മെത്രാപ്പോലീത്താമാർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും അവരവരുടെ ഓഫീസുകളിലും വികാരിമാർ അവരവരുടെ പള്ളികളിൽ പൂർണ്ണ സമയമുണ്ടാകണം ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ പറഞ്ഞു നിറവേറ്റുവാൻ ഉള്ള അവസരം ഇവർ ഒരുക്കി കൊടുക്കണം.

 വൈദീകരെ വിളിച്ചു വരുത്തി വിശദീകരണം തേടുന്നതിൽ തെറ്റില്ല.പൗരോഹിത്യത്തിന്റെ മഹത്വം അറിയാത്ത ആൾ നയിക്കുന്ന, കുർബ്ബാന, സ്വീകരിക്കുന്നവരുടെ അവസ്ഥ കൂടി കാതോലിക്കാ ബാവ പരിഗണിക്കണം കളങ്കിതരായ പുരോഹിതന്മാരെ തൽസ്ഥാനത്തുനിന്നു മാറ്റുക. പരിശുദ്ധ സഭയെ ശുദ്ധീകരിക്കുക.സഭാ നേതൃത്വം ഇപ്പോൾ ഉണർന്നില്ലെങ്കിൽ അധികം താമസിക്കാതെ BJP orthodoxCPMorthodoxCongress orthodox Other orthodox എന്നിങ്ങനെ പലതായി തിരിഞ്ഞ് പോരടിക്കും. സഭ കാതലായ പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ചു പോകുന്നതുപോലെ തോന്നുന്നു.ഒരു മെത്രാപ്പോലിത്തയെ പറ്റി പലതും വിളിച്ചുപറയുമെന്ന് പറയുന്ന ഒരു വൈദീകന്റെ മുൻപിൽ പോയി ഇടവകാംഗമായ മറ്റൊരു രാഷ്ട്രീയക്കാരൻ കുമ്പസാരിച്ചാൽ അവന്റെ സ്ഥിതി എന്താകും?രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താല്പ്പര്യമുള്ള വൈദീകരെ പൗരോഹത്യത്തിൽ നിന്ന് മോചിപ്പിക്കണം. രണ്ടു വള്ളത്തിൽ കാലുചവിട്ടാൻ അനുവദിക്കരുത്ഓർത്തഡോസ് സഭയിലെ വൈദീകർക്ക് സമൂഹത്തിൽ മാന്യത,നല്ല ശമ്പളം മറ്റ് വരുമാനത്തിന്റെ കണക്ക് പറയുന്നില്ല.സെമിനാരി പ്രവേശനം നൽകുന്നതിന് മുൻപ് ഒരു പോലീസ് വെരിഫിക്കേഷൻ നടത്തുന്നതു നല്ലത് ആയിരിക്കും എന്ന് ഇപ്പോൾ തോന്നി പോകുന്നു. സെമിനാരി പഠനം പൂർത്തിയാക്കി ഒരാൾ പട്ടം സ്വീകരിക്കുന്നത് ദൈവ വേലക്കാണ്... അല്ലാതെ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാനല്ല.ഒരു വൈദീകന് വോട്ട് അവർക്ക് ഇഷ്ടം പോലെ ചെയ്യാം. എന്നാൽരാഷ്ട്രിയ പ്രസ്ഥാനത്തിൽ മെംബർഷിപ് എടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാൻ പാടില്ലകുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രോഫ. ജോൺ കുരാക്കാർ



No comments: