Pages

Monday, January 8, 2024

മാർത്തോമൻ പൈതൃകത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മലങ്കര ഓർത്തഡോൿസ്‌ സഭ

 

മാർത്തോമൻ പൈതൃകത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മലങ്കര ഓർത്തഡോൿസ്സഭ

 


മാർത്തോമൻ പൈതൃകത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മലങ്കര ഓർത്തഡോൿസ്സഭയിൽ അടുത്ത കാലത്തായി വൈദീകരെ കുറിച്ച് ധാരാളം പരാതികൾ ഉയർന്നു വരുന്നു. കാലഘട്ടത്തിൽ സഭയ്ക്ക് ശാപമായി സഭയുടെ കാവലാളുകൾ ആകേണ്ട വൈദീകരിൽ ചിലർ മാറിയിരിക്കുന്നു.

മുപ്പത് ഭദ്രാസനങ്ങളും ആയിരകണക്കിന് വൈദീകരും കോർ എപ്പിസ്കോപ്പാമാരും റെമ്പാൻമാരും മുപ്പത്തിലധികം മെത്രാപൊലിത്തമാരും

ഉള്ള ഏറ്റവും വലിയ ജനാധിപത്യ സഭയിൽ ബഹുഭൂരിപക്ഷം വൈദീകരും സഭയുടെ പാരമ്പര്യവും അനുഷ്ടാനങ്ങളും സമൂഹത്തിൽ ഉയർത്തി പിടിക്കുന്നവരാണ്. ഇവരുടെ കൂട്ടത്തിൽ സഭയെ അവജ്ഞയോടെ കാണുന്ന, സഭയെക്കാൾ കൂടുതൽ പ്രാധാന്യം രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന, സഭയുടെ പാരമ്പര്യവും നിയമങ്ങളും കാറ്റിൽ പറത്തി നടക്കുന്ന ചില വൈദീകർ സഭയിലുണ്ട്.ഇവരെ സഭയ്ക്ക് ആവശ്യമുണ്ടോ?

നൂറുവർഷത്തിലധികം പോരാടി! മലങ്കര മക്കൾ നേടിയെടുത്ത സ്വാതന്ത്രത്തിന്റെ അഭിമാനത്തിൽ നിൽക്കുമ്പോൾ, സഭയുടെ മുഖത്ത് കരിവാരിത്തെ ക്കുന്ന ഇത്തരം പുരോഹിത വേഷധാരികൾ സഭയുടെ ശാപമല്ലേ. യാതനകളും വേദനകളും സഹിച്ച് സഭയെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിച്ച പൂർവ പിതാക്കന്മാരെ ഇവർ ഓർത്തില്ലല്ലോ?വിഘടിത വിഭാഗം കാപ്പി വടികൊണ്ട് അടിച്ചോടിക്കപ്പെട്ട ഒരു വന്ദ്യപുരോഹിതൻ നമുക്കുണ്ടായിരുന്നു.അതിവേദന സഹിക്ക വെയ്യാതെ സ്വന്തം വയറിനു ചുറ്റും തോർത്തുമുണ്ട് കൊണ്ട് ചുറ്റിക്കെട്ടി അതിനുമുകളിൽ കുപ്പായം ധരിച്ച പ്രാർത്ഥനാനിരതനായിരുന്ന ഒരു പരിശുദ്ധ പിതാവും സഭയിൽ ഉണ്ടായിരുന്നു.

ഒരു അൽമായനും സഭയെ ഇത്രമേൽ ദ്രോഹിച്ചിട്ടില്ല. വൈദീക പരിശീലനം വേണ്ടവിധം പലർക്കും

ലഭിച്ചിട്ടില്ല. സഭയുടെ ഭരണഘടനയും

ഹുദായക്കാനോനും വല്ലപ്പോഴും എങ്കിലുംവൈദീകർ ഒന്ന് എടുത്ത് മറിച്ചു നോക്കണം.സഭയെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി മലങ്കര സഭാ മക്കൾ ഉണ്ടാകും. കുഞ്ഞാടുകളുടെ ഇടയിൽ യഥേഷ്ടം വിഹരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞ് പുറത്താക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവയും സുന്നഹദോസും തയാറാകണം.

സ്ലൈഹിക കൈവെയ്പ്പുള്ള പിതാക്കന്മാരെ ഡാഷ് മോനെ എന്നുവിളിച്ച ഒരാളും മലങ്കര സഭയിലെ വൈദീകരിൽ ഉണ്ടാകരുത്. തിരുമേനിമാരും വളരെ ശ്രദ്ധിക്കേണ്ട കാലമാണ്.ചുവന്ന കുപ്പായം അഹങ്കാരത്തിന്റെ കുപ്പായമാക്കരുത്. പൗരുഷമുള്ള നസ്രാണികളുള്ള ഒരു സഭയാണിത്. സഭയിൽ മാറ്റം അനിവാര്യമാണ്. പള്ളി ഭരിക്കുന്ന വൈദീകരെ ചില അൽമായക്കാർ ഗ്രൂപ്പിന്റെ വക്താളായി മാറ്റരുത്. രാഷ്ട്രീയ പ്രവർത്തനത്തിൽ അതീവ താല്പര്യമുള്ള വൈദീകരെ പൗരോഹത്യത്തിൽ നിന്ന് വിടുതൽ നൽകണം. മെത്രാപോലീത്താമാർക്കും

ട്രാൻഫർ അനിവാര്യമാണ്. ശാന്ത സുന്ദരമായ താടകത്തിൽ വെറുതെ കല്ല് എറിയരുത്.

 

പ്രോഫ. ജോൺ കുരാക്കാർ

 

 

No comments: