മലങ്കര മെത്രാപോലിത്ത ആര്
മലങ്കര സഭാ കേസിന്റെ തുടക്കം തന്നേ മലങ്കര മെത്രാൻ ആര് എന്നതാണ്.മലങ്കര മെത്രാൻ ചേപ്പാട്ട് തിരുമേനിക്ക് ബദലായി. പാലകുന്നത്തു തിരുമേനിയെ പാത്രിയാർക്കിസ് ബദൽ മലങ്കരമെത്രാൻ ആയി വാഴിച്ചു. പാത്രിയാർക്കിസ്സിനെ വക വെക്കാതെ പാലകുന്നത്തു തിരുമേനി നവിന സഭ പണിതു.അതിനെതിരെ യഥാർത്ഥ മലങ്കര മെത്രാനെ കൂട്ട് പിടിച്ച്. സഭയിൽ സിവിൽ കേസ്സുകൾക്ക് പാത്രിയാർക്കിസ് തുടക്കം കുറിച്ചു. അന്നത്തെ അധികാരി ബ്രിട്ടീഷ് വൈസ്രോയി. സഭാ കേസ്സ് സിവിൽ കോടതിയിൽ പോകാതെ ചർച്ചയിലൂടെ പരിഹരിക്കാം എന്ന് നിർദേശം പാത്രിയാർക്കിസ്സിനോട് വച്ചു. പത്രിക്കിസ് കല്പ്പിച്ചു കേസ്സുകൾ സിവിൽ കോടതി വഴി തിർപ്പാക്കിയാൽ മതി.സിവിൽ കോടതി വഴി സഭാ കേസ്സ് തിർപ്പാക്കാൻ അന്നത്തെ പാത്രിയാർക്കിസ് ദൂതനെ വിട്ട് ബ്രിട്ടീഷ് രഞ്ജിയെ സ്വാധിനിച്ചു.
അങ്ങിനെ അന്ന് മുതൽ പാത്രിയാർക്കിസ്സിന്റെ താല്പര്യപ്രകാരം സഭാ കേസ്സുകൾ സിവിൽ കേസ്സുകൾ ആയി. പക്ഷേ കോടതി തീർപ്പിനെ പാത്രിയാർക്കിസ്സും കൂട്ട് കക്ഷികളും അന്ന് മുതൽ അംഗീകരിച്ചില്ല.. അതാണ് നുറ്റാണ്ടുകൾ നീണ്ട സഭാ കേസ്സ്. പാത്രിയാർക്കിസ് വിഭാഗം വീണ്ടും, മലങ്കര മെത്രാൻ സ്ഥാനം കൈപ്പിടിയിൽ ആക്കാൻ. പാത്രിയാർക്കിസ് ശീമക്കാരൻ യുയാക്കിം കുറിലോസ് പിതാവിനെ മലങ്കര മെത്രാൻ ആക്കി. മാർത്തോമയുടെ സിംഹസന അധിപതി ആയി മലങ്കരയിലേക്ക് അയച്ചു. മാർത്തോമാ സ്ലിഹായ്ക്കൂ പട്ടവും, സിംഹസനവും ഇല്ല എന്ന് പറയുന്നവർക്ക്. യുയക്കിം കുറിലോസ് റാക്കാട്ടു പള്ളി മദ്ബഹയിൽ സ്ഥാപിച്ച ശീലാ ലിഖിതം ശ്രദ്ധിക്കാം.
മലങ്കര മെത്രാൻ സ്ഥാനം മലങ്കരയിൽ ഉള്ള മെത്രാന് മാത്രം അവകാശപ്പെട്ടത് എന്ന് കോടതി ഉത്തരവ് ഉണ്ടായി. അപ്പോൾ പാത്രിയാർക്കിസ് മലങ്കര മെത്രാൻ പുലിക്കോട്ടിൽ തിരുമേനിയെ തരം താഴ്ത്തി, മലങ്കര മെത്രാൻ സ്ഥാനം ഇല്ലാതാക്കാൻ പരുമല തിരുമേനി അടക്കം കുറെ മെത്രന്മാരെ വാഴിച്ചു. മലങ്കര സഭയെ ഏഴു ഭദ്രാസനം ആക്കി. കൊല്ലം ഭദ്രാസനം മലങ്കര മെത്രാൻ പുലികൊട്ടിൽ തിരുമേനിക്ക് നൽകി മെത്രന്മാരെ സമന്മാരാക്കി. പത്രിക്കിസ് മെത്രാന്മാരുടെ നേതാവ് ആയി., മലങ്കര മെത്രാൻ സ്ഥാനവും പത്രിക്കിസ് സ്വയം അങ്ങ് എടുത്തു.
അങ്ങിനെ ഇരിക്കെ കോടതിയിൽ ഉണ്ടായിരുന്ന സഭാ സംബന്ധം ആയ സിവിൽ കേസ്സിൽ പ. പരുമല തിരുമേനിയെ കോടതി വിസ്തരിച്ചു. പ. പരുമല തിരുമേനി കോടതിയിൽ മൊഴി കൊടുത്തു. മലങ്കര സഭയുടെ തലവനും, എന്റെ തലവനും മലങ്കര മെത്രാൻ പുലിക്കോട്ടിൽ വലിയ തിരുമേനി എന്ന്. അങ്ങിനെ മലങ്കര മെത്രാനെ നിഷ്പ്രഭനാക്കാനുള്ള പത്രിക്കിസിന്റെ നീക്കം സിവിൽകോടതി ഇല്ലാതാക്കി..
തുടർന്ന് വട്ടിപ്പണം കിട്ടാൻ പത്രിക്കിസ്. മലങ്കര മെത്രാൻ പ. വട്ടശ്ശേരി തിരുമേനിക്ക് ബദലായി ഒരു കുറിലോസിനെ മലങ്കര മെത്രാൻ ആക്കി. കുറിലോസ് ആണ് മലങ്കര മെത്രാൻ എന്ന് സ്ഥാപിക്കാൻ സഭയിലെ അന്നത്തെ വിഘടൻമാർ സിവിൾ കേസ്സ് തുടരുന്നു. കുറിലോസിനു ശേഷം, ആലുവയിലെ വലിയ തിരുമേനി, മുതൽ എബ്രഹാം മാർ ക്ലിമിസ് തിരുമേനി വരെ മലങ്കര മെത്രാൻ വേഷം കെട്ടി..
സുപ്രിം കോടതി വരെ കേസ്സ് നടത്തി. മലങ്കരസഭയുടെ അധിപതി. മലങ്കര മെത്രാൻ മലങ്കരയുടെ കാതോലിക്കോസ് പരിശുദ്ധ ബസ്സെലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവ തന്നേ,എന്ന് ഇന്ത്യൻ സുപ്രിം കോടതി ഭരണ ഘടന ബഞ്ച് 1958ൽ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. പാത്രിയാർക്കിസ് ആ ഉത്തരവ് കുറച്ച് കാലത്തേക്ക് നിരുപധികം അംഗീകരിച്ചു. അങ്ങിനെ പാത്രിയാർക്കിസ് മലങ്കര മെത്രാൻ സ്ഥാനത്തിന് വേണ്ടി നടത്തിയ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കേസ്സ് അവസാനിച്ചു.
വീണ്ടും ദൃവ്യാഗ്രഹി ആയ പാത്രിയാർക്കിസ് 1970ൽ. മലങ്കര മെത്രാന്റെ മുൻഗാമിയും മലങ്കര സഭാ സ്ഥാപകനും ആയ നമ്മുടെ പിതാവ് മാർത്തോമാ സ്ലിഹയെ മുടക്കി. സിവിൾ കേസ്സ് തുടങ്ങി.അതിലും പാത്രിയാർക്കിസ്സും കക്ഷിയും, തോറ്റു.
തോൽവി സമ്മതിച്ച പത്രിക്കിസ് വിഭാഗം. പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവ മലങ്കര മെത്രാൻ അല്ലെന്ന് വാദിച്ചു. തുടർന്ന് സുപ്രിം കോടതി നിരീക്ഷണത്തിൽ ശ്രി. മളീമട്ടിന്റെ അദ്ധ്യക്ഷതയിൽ 2002 ലെ സംയുക്ത അസോസിയേഷനിലൂടെ, മാത്യൂസ് ദ്വിതിയൻ ബാവയെ മലങ്കര മെത്രാൻ ആയി തെരഞ്ഞെടുത്തു..
അങ്ങിനെ നൂറ്റാണ്ടുകൾ ആയി നിലനിർത്തിയ മലങ്കര മെത്രാൻ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
എന്നാൽ 2002 ൽ രൂപകൊണ്ട പുതിയ യക്കോ സഭയിലെ മെത്രാൻ കൊച്ചി ഗ്രിഗോറിയോസ് 2023 അവസാനത്തിൽ അതുവരെയും ഇല്ലാതിരുന്ന ആ സ്ഥാനം സ്വയം അങ്ങ് ഏറ്റെടുത്തു ചാർത്തി .. ഇല്ലാത്ത രാജ്യത്തിന്റെ രാജാവ് എന്നപോലെ....
സത്യത്തിൽ ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ നിയമപ്രകാരം സുപ്രീം കോടതി ആസ്സാധുവാക്കിയ ഈ ഇല്ലാത്ത യാക്കോ സഭക്ക് ഇന്ന് പൊടുന്നനെ ഒരു പുതുസ്ഥാനം...
വിചിത്രമാതല്ല... ശ്രേഷ്ഠൻ പോലും ഇതുവരെ ഒരിക്കൽപോലും അവകാശപ്പെടാത്ത ഒരു സ്ഥാനം.. കൊച്ചി മെത്രാന് എങ്ങനെകിട്ടി.
സുപ്രീം കോടതിയുടെ 1958, 1995, 2002, 2017 വീഥികളിൽ ഇതു പളുങ്കുപോലെ വ്യക്തം..
ചേപ്പാട്ട് തിരുമേനി മുതൽ പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവ വരെയും ശേഷം ഇന്ന് പരിശുദ്ധ മാത്യൂസ് തൃതീയൻ ബാവായിലും കീഴ്വഴക്കങ്ങൾ അനുസ്സരിച്ച് ദൈവികമായും നിയമപരമായും കാത്തുസൂക്ഷിച്ചു അലങ്കരിക്കുന്ന മലങ്കര മെത്രാൻ സ്ഥാനം, അത് ആർക്കും അപകരിക്കാനോ തട്ടിപ്പറിക്കാനോ സാധിക്കുന്നതല്ല...
പാരമ്പര്യമായി അവകാശപ്പെട്ടതും കൈമാറി കിട്ടിയതുമായ സ്ഥാനം, അത് രാജ്യത്തിന്റെ നിയമപ്രകാരം 2002ൽ വീണ്ടും അരക്കിട്ടുറപ്പിച്ചത്, എക്കാലവും മലങ്കര ഓർത്തഡോൿസ് സഭയുടെ മേലദ്ധ്യക്ഷനിൽ സുരക്ഷിതം. ആർക്കും അതിൽ ആശങ്ക വേണ്ട...
മലങ്കരയുടെ മൂപ്പൻ, മാർത്തോമാ സ്ലീഹായുടെ സ്ലൈഹിക സിംഹസനത്തിൽ ആരൂഡനായിരിക്കുന്ന, മാർത്തോമായുടെ പിൻഗാമി, മലങ്കര മെത്രാപ്പോലിത്തയും പൌരസ്ത്യ കാതോലിക്കായും, ആയ പരിശുദ്ധ ബസ്സെലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവാ തിരുമേനി, അഭിപ്രായ വ്യത്യാസമില്ലാതെ, ആശങ്കക്ക് ഇടമില്ലാതെ ആർജ്ജവത്തോടെ പറയാവുന്ന വസ്തുത... അതൊരു ദൈവീക സത്യം..
No comments:
Post a Comment