Pages

Sunday, December 24, 2023

പ്രതീക്ഷയുണർത്തിയാണ് കാലാവസ്ഥാ ഉച്ചകോടി സമാപിച്ചത്

 

പ്രതീക്ഷയുണർത്തിയാണ് കാലാവസ്ഥാ ഉച്ചകോടി സമാപിച്ചത്.

 

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരാശിയെ രക്ഷിക്കാനുള്ള സുപ്രധാന ലക്ഷ്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങളെടുക്കാനായില്ലെങ്കിലും  പുതിയ പ്രതീക്ഷ ഉണർത്തിയാണ്  ഐക്യരാഷ്ട്ര സംഘടനയുടെ 28–-ാം  ആഗോള കാലാവസ്ഥാ ഉച്ചകോടി (കോപ്‌ 28) സമാപിച്ചത്‌.  ആഗോളതാപനം വർധിക്കാൻ കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ ക്രമാനുഗതമായി  മാറ്റംവരുത്താൻ പങ്കാളിത്ത രാജ്യങ്ങൾ സമവായത്തിൽ എത്തി എന്നത്ഭാവി തലമുറയ്ക്ക്പ്രതീക്ഷയേകുന്നതാണ്‌.  ചൊവ്വാഴ് അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടിയിലെ ചർച്ച ഒരു ദിവസംകൂടി നീട്ടിയാണ്‌, പരസ്പര വിട്ടുവീഴ്ചയിലൂടെദുബായ്സമവായംഎന്ന പേരിൽ പ്രമേയം അംഗീകരിച്ചത്‌. ഫോസിൽ ഇന്ധനങ്ങളുടെ  ഉപയോഗത്തിൽ ഭാവി എന്തായിരിക്കണമെന്നതിനെപ്പറ്റി തീരുമാനമെടുക്കുന്ന ആദ്യ ഉച്ചകോടിയാണ്ദുബായ്ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന അതീവഗൗരവമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നതിൽ സമ്പന്ന വികസിത രാജ്യങ്ങളുടെ ചേരിയും വികസ്വര രാജ്യങ്ങളുടെ ചേരിയും തമ്മിലുള്ള ഭിന്നത ശക്തമായിരുന്നെങ്കിലും വിയോജിപ്പുകൾ മാറ്റിവച്ചും  വിട്ടുവീഴ്ചകൾക്ക്സന്നദ്ധമായി എന്നതും  ഉച്ചകോടിയുടെ പ്രത്യേകതയാണ്‌. മുമ്പ്നടന്ന ഒരു ഉച്ചകോടിയിലും കാലാവസ്ഥാ വിഷയങ്ങളോട്രാജ്യങ്ങൾ ഇത്ര പ്രതിജ്ഞാബദ്ധതയോടെയും  പ്രതിപത്തിയോടെയും  ഒപ്പം നിന്നിട്ടില്ലെന്നാണ്നിരീക്ഷകരുടെ വിലയിരുത്തൽ.

ആഗോളതലത്തിൽ 360 കോടിയോളം ജനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാകുന്നു എന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക്കീഴിലെ ഐപിസിസി പുറത്തിറക്കിയ റിപ്പോർട്ട് തന്നെ പറയുന്നു. 50 വർഷത്തിനിടെ കാലാവസ്ഥാമാറ്റംകൊണ്ടുള്ള പ്രകൃതിദുരന്തങ്ങൾ അഞ്ചിരട്ടിയായി. പത്ത് വർഷത്തിനിടെയുണ്ടായ മരണം 13 ലക്ഷത്തിലേറെ. കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന നാശം ഭക്ഷ്യക്ഷാമത്തിലേക്കും ഇതുവഴി കൂട്ടപട്ടിണി മരണത്തിലേക്കും നയിക്കും.  കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷമുണ്ടാക്കിയ ദരിദ്ര–-വികസ്വര രാജ്യങ്ങൾ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്ക്പരിഹാരമായി കഴിഞ്ഞ  ഈജിപ്ത്ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച  നാശനഷ്ട നിധിയാഥാർഥ്യമാക്കാൻ സാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്പ്രധാനമായും കാരണക്കാരായ സമ്പന്നരാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതിനാണ്നിധി രൂപീകരിച്ചത്‌.  വിവിധ രാജ്യങ്ങളും കോർപറേറ്റ്  സ്ഥാപനങ്ങളും നിക്ഷേപകരും ഏജൻസികളും  10,000 കോടി ഡോളർ നിധിയിലേക്ക്വാഗ്ദാനം  ചെയ്തിട്ടുണ്ട്‌.  ഭക്ഷണം, ആരോഗ്യം,  പ്രകൃതി, ഊർജം തുടങ്ങിയ മുഴുവൻ അജൻഡകളിലും ധനസഹായ പ്രഖ്യാപനമുണ്ടായി.  കൃഷി, ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കാലാവസ്ഥാ അനുയോജ്യമായ കൃഷിക്ക്സാമ്പത്തിക സഹായം, നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗം  തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.  ദരിദ്രരാജ്യങ്ങളെ ഫോസിൽ ഇതര പുനരുപയോഗ ഊർജത്തിലേക്ക്മാറ്റാൻ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും ഇതിന്റെ ബാധ്യത മുഴുവൻ സമ്പന്ന വികസിത രാജ്യങ്ങൾ വഹിക്കണമെന്നും ചെറിയ  രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇരുനൂറോളം രാജ്യങ്ങളിൽനിന്ന്രാഷ്ട്രത്തലവന്മാർ അല്ലെങ്കിൽ  അവരുടെ പ്രതിനിധികൾ, കാലാവസ്ഥാ വിദഗ്ധർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ പേർ പങ്കെടുത്ത ഉച്ചകോടി ഭൂമിയെ സംരക്ഷിക്കാനുള്ള അഭിലാഷവും അന്താരാഷ്ട്ര സഹകരണവും വീണ്ടെടുക്കാനുള്ള വേദിയായി.  പെട്രോളിയം  ഇന്ധനങ്ങളുടെ  ഉപയോഗം  കുറയ്ക്കണമെന്ന നിർദേശത്തെ സൗദി,  ഈജിപ്ത്‌, കൊളംബിയ, ഇറാൻ  തുടങ്ങിയ രാജ്യങ്ങളും കൽക്കരി കുറയ്ക്കണമെന്ന നിർദേശത്തെ ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും എതിർത്തിരുന്നു.  സമുദ്രനിരപ്പുയർന്ന്ജനവാസ മേഖലകൾ കടലിൽ താഴ്ന്നുപോകുന്ന മാർഷൽ ദ്വീപ്ഉൾപ്പെടെയുള്ള ദ്വീപ്രാഷ്ട്രങ്ങളുടെ പ്രതിനിധികൾ  അസന്തുഷ്ടരായാണ്മടങ്ങിയത്‌.  ആഗോള താപനില വ്യവസായവൽക്കരണത്തിനു മുമ്പുണ്ടായിരുന്നതിനെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക എന്ന  ലക്ഷ്യം കൈവരിക്കാൻ  2050 ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പൂജ്യം നിരക്കിലേക്ക്എത്തിക്കുന്നതിന്ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കണം.  ഇക്കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ പാലിക്കണമെന്നും ഉച്ചകോടി നിർദേശിച്ചു.  2019ലെ നിരക്കിൽനിന്നും ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2030 40 ശതമാനമായും 2035 60 ശതമാനമായും കുറയ്ക്കണം.  ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ചെവിക്കൊണ്ട്തീരുമാനങ്ങൾ എടുക്കുന്നതിന്സാധിച്ചിട്ടില്ലെങ്കിലും ഫോസിൽ ഇന്ധനരഹിത ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പായി  ദുബായ്ഉച്ചകോടിയെ വിലയിരുത്താം.സംസാരിക്കാൻ ക്ഷണം ലഭിക്കാത്തവരിൽ അമേരിക്കയും ചൈനയും ഇന്ത്യയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉച്ചകോടി പൂർണ്ണമായും നഷ്ടപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയുടെ ഭാഗമായിരുന്നു രാജ്യങ്ങൾ. ഒരുപക്ഷേ, യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രിയുടെ അഭാവമായിരുന്നു ഏറ്റവും പ്രകടമായത്,

കാലാവസ്ഥാ ലക്ഷ്യങ്ങൾ പുതുക്കി. നേപ്പാൾ 2050-ന് പകരം 2045-ഓടെ നെറ്റ് സീറോ എമിഷൻ നേടുക എന്ന പുതുക്കിയ ലക്ഷ്യം പ്രഖ്യാപിച്ചു, തായ്ലൻഡ് 2050-ഓടെ നെറ്റ് സീറോ ആകാനുള്ള ദൃഢനിശ്ചയം പ്രകടിപ്പിച്ചു, പോർച്ചുഗൽ 2050-ന് പകരം 2045-ഓടെ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം പ്രഖ്യാപിച്ചു.ഇതൊക്കെയാണെങ്കിലും, വികസിത രാജ്യങ്ങൾ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിൽ കൂടുതൽ അഭിലഷണീയമായ ലക്ഷ്യങ്ങൾക്കായി സമ്മർദ്ദം വർദ്ധിപ്പിച്ചു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: