Pages

Sunday, December 24, 2023

ദുബായ്‌ കാലാവസ്ഥ ഉച്ചകോടി

 

ദുബായ്കാലാവസ്ഥ ഉച്ചകോടി

 


കാലാവസ്ഥ ദുരന്തത്തിലേക്കുള്ള ആക്സിലറേറ്ററിൽനിന്ന് കാലെടുക്കാതെ നരകത്തിലേക്കുള്ള ഹൈവേയിലൂടെയാണ്നാം കടന്നുപോകുന്നത്‌. മാനവരാശിക്ക് ഇനിയൊരു പോംവഴിയേ മുന്നിലുള്ളൂ; സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക. മനുഷ്യന്റെ ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് മനുഷ്യന്റെ ഇടപെടൽതന്നെയാണ് പരിഹാരമാർഗവും. ദുരന്തപൂർണമായ അന്ത്യം ഒഴിവാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും ഉടൻ ഇടപെടണം’–- 2022 നവംബറിൽ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്‌–-27)  ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകൾ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ ഭയാനകത എത്ര ഭീകരമാണെന്ന ഓർമപ്പെടുത്തലായിരുന്നു. യൂറോപ്പിലെയും വടക്കൻ ആഫ്രിക്കയിലെയും കൊടുംചൂടും ക്യാനഡയിലും ഹവാലിയിലും പടർന്നുപിടിച്ച കാട്ടുതീ,  ലിബിയ ഉൾപ്പെടെ പല രാജ്യങ്ങളിലെയും മിന്നൽ പ്രളയങ്ങൾ തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത ലോകത്തിന്റെ പല ഭാഗത്തും അനുഭവപ്പെട്ട്മാനവരാശി ഒന്നാകെ പകച്ചുനിൽക്കുമ്പോഴാണ്പുതിയ പ്രതീക്ഷ നൽകി ലോക കാലാവസ്ഥ ഉച്ചകോടി (കോപ്‌–-28)ക്ക്ദുബായ്എക്സ്പോസിറ്റിയിൽ തുടക്കമിട്ടത്‌.

 

 

ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ചട്ടക്കൂടിലെ അംഗങ്ങളായ 190ലേറെ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും വൻകിട വ്യവസായികളും പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കുന്ന രണ്ടാഴ് നീളുന്ന ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലും അതിനുള്ള പ്രതിവിധികളിലും ചൂടേറിയ ചർച്ചകൾക്കാണ്വേദിയാകുക. എന്നാൽ, മറ്റ്ഉച്ചകോടികളിൽനിന്ന്വിഭിന്നമായി ദുബായിൽ പൊതുപ്രതിഷേധങ്ങൾ ഉയർന്നുവരാനുള്ള രാഷ്ട്രീയ സാഹചര്യമില്ല.

 

 

ആഗോളതാപനം വർധിക്കാൻ ആരാണ്ഉത്തരവാദി എന്ന തർക്കം നിലനിൽക്കുന്നതിനിടയിലും 2015ലെ പാരീസ് സമ്മേളനം അംഗീകരിച്ച കൂട്ടായ പ്രതിബദ്ധതയും പ്രഖ്യാപിതലക്ഷ്യവും കൈവരിക്കാനായി  എല്ലാവരും ഒന്നിച്ചുനിൽക്കാനുള്ള ചർച്ചകളാണ്ഇത്തവണയും ഉണ്ടാകുക. കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട്നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില വർധന വ്യാവസായിക കാലഘട്ടത്തിനുമുമ്പുള്ള നിലയേക്കാൾ 1.5 മുതൽ രണ്ട്ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാതെ നിലനിർത്താൻ ശ്രമിക്കുക എന്നതാണ്പ്രധാന ലക്ഷ്യം. ഇതിനായി കാർബൺ ബഹിർഗമനം രണ്ടായിരത്തിമുപ്പതോടെ 43 ശതമാനം വെട്ടിക്കുറയ്ക്കണം. 2050ഓടെ കാർബൺ വ്യാപനം പൂജ്യത്തിലെത്തിക്കേണ്ടതുമുണ്ട്‌.

 

 

എല്ലാ രാജ്യങ്ങൾക്കും പരമാവധി എത്രത്തോളം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാമെന്ന് കൃത്യമായ ധാരണയുണ്ട്. അത്ഇതുവരെ ആരും നടപ്പാക്കിയില്ലെന്നുമാത്രമല്ല,  വികസിത രാജ്യങ്ങൾ പിന്നോട്ടുപോകുകയുമാണ്‌. കുറയ്ക്കുന്നതിനുപകരം 2021–-22, 22–-23 വർഷങ്ങളിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ 1.5 ശതമാനത്തിന്റെ വർധനയുണ്ടായി. നില തുടർന്നാൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയിൽ 2.53 ഡിഗ്രി സെൽഷ്യസ്വർധനയുണ്ടാകും. ഇതിന്മാനവരാശി വലിയ വില നൽകേണ്ടിവരും. ഫോസിൽ ഇന്ധന ഉപയോഗത്തെ മുൻനിർത്തിയുള്ള വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും സാമ്പത്തികവികസനം വൻദുരന്തത്തിലേക്കാണ്നയിക്കുന്നത്‌.

മുതലാളിത്തം സൃഷ്ടിച്ച അടങ്ങാത്ത ലാഭക്കൊതിയും  ഉപഭോഗാസക്തിയും സമ്പന്ന രാജ്യങ്ങൾ ലോകത്തെ മനുഷ്യരാശിക്കാകെ അവകാശപ്പെട്ട വിഭവങ്ങൾ വെട്ടിപ്പിടിച്ചെടുത്ത്കെട്ടിയുയർത്തിയ ധൂർത്തും ജീവിതശൈലിയുമാണ്ആഗോളതാപനം ഉയരുന്നതിന്പ്രധാന കാരണമായത്‌. വസ്തുത അംഗീകരിച്ചാണ്‌ 2009ലെ കോപ്പൻഹേഗൻ ഉച്ചകോടിയിൽ കാലാവസ്ഥാ ദുരിതം നേരിടാൻ വികസിതരാജ്യങ്ങൾ പ്രതിവർഷം 10,000 കോടി ഡോളർ വികസ്വര രാജ്യങ്ങൾക്ക്നൽകാൻ സമ്മതിച്ചത്‌. പത്തു വർഷത്തിനകം ഒരു ലക്ഷം കോടി ഡോളർ സമാഹരിക്കാനാണ്തീരുമാനിച്ചതെങ്കിലും നടപ്പായില്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നതിൽ സമ്പന്ന വികസിത രാജ്യങ്ങളുടെ ചേരിയും വികസ്വര രാജ്യങ്ങളുടെ ചേരിയും തമ്മിലുള്ള ഭിന്നത തുടർന്നിങ്ങോട്ടുള്ള എല്ലാ ഉച്ചകോടികളിലും പ്രകടമായിരുന്നു.

 

ഭിന്നത രൂക്ഷമായതിനെത്തുടർന്ന്ഈജിപ്ത്ഉച്ചകോടി ഒരു ദിവസംകൂടി നീട്ടിയാണ്ആഗോളനിധി രൂപീകരിക്കാൻ ധാരണയിലെത്തിയത്‌. നിധി ആര്കൈകാര്യം ചെയ്യും, വലിയ വികസ്വര രാജ്യങ്ങൾ ഇതിലേക്ക്സംഭാവന ചെയ്യേണ്ടതുണ്ടോ, വിഹിതം എത്രയായിരിക്കും തുടങ്ങിയ പ്രശ്നങ്ങൾ പഠിക്കാൻ അന്ന്സമിതിയെ നിയോഗിച്ചു. വ്യക്തമായ ധാരണയിലെത്താൻ സാധിക്കാത്ത സമിതിയുടെ റിപ്പോർട്ട്  ദുബായ്  ഉച്ചകോടി പരിഗണിക്കും.

ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങൾ പരിശോധിക്കുമ്പോൾ എത്തുന്നത് നിലവിലെ സാമ്പത്തിക വികസന നയങ്ങളിലേക്കും വളർച്ചാമാതൃകകളിലേക്കുമാണ്. ഊർജത്തിന്റെ അമിതമായ ഉപയോഗം ആവശ്യമുള്ള വളർച്ച അതേപടി നിലനിർത്തി കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനാകില്ല. ഓരോ കാലാവസ്ഥ ഉച്ചകോടിയും കടുത്ത വിലപേശലിൽ അവസാനിക്കുമ്പോൾ, അടിസ്ഥാന പ്രശ്നം സ്ഥിരമായി നിലനിൽക്കുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: