Pages

Tuesday, December 12, 2023

സ്ത്രീധനം ജീവന്റെ വിലയായി മാറിയോ

 

സ്ത്രീധനം

ജീവന്റെ വിലയായി മാറിയോ ?

 


സര്ക്കാര് കോളജില് എംബിബിഎസ് പഠിച്ച്, സര്ക്കാര് കോളജില് തന്നെ സര്ജറി വിഭാഗത്തില് പിജിക്ക് അഡ്മിഷന് നേടിയ മിടുക്കിയായ പെണ്കുട്ടിയായിരുന്നു ഡോക്ടർ ഷഹന. അവൾ സഹപാഠിയുമായി പ്രണയത്തിലായിരുന്നു, കാര്യങ്ങള് വിവാഹത്തിലേക്ക് എത്തിയപ്പോള് വലിയ സ്ത്രീധനം ആവശ്യപ്പെട്ടെന്നും അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു. വിഷയം പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് വനിത ശിശു വികസന ഡയറക്ടറോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതിലൊതുങ്ങേണ്ടതാണോ അന്വേഷണം? കാലത്തും നമ്മളെന്തുകൊണ്ടാണ് സ്ത്രീധനത്തെക്കുറിച്ച്, അതിലുരുകി മരിക്കുന്ന സ്ത്രീകളെക്കുറിച്ച് ചര്ച്ച ചെയ്യേണ്ടി വരുന്നത്. ആരുടെ മനോഭാവമാണ് മാറേണ്ടത്, പുതു തലമുറയിലെ വിദ്യാസമ്പന്നര് പോലും, ഒരു മനസ്താപവുമില്ലാതെ സ്ത്രീധനം ആവശ്യപ്പെടുമ്പോള് ഇനിയും ശക്തമാകേണ്ടേ നമ്മുടെ നിയമസംവിധാനം?

സ്വന്തമായി പറന്നുയരാൻ ചിറകുകളായി സ്വപ്രയത്നത്താൽ നേടിയെടുത്ത ഡോക്ടർ പദവി ഉണ്ടായിട്ടു കൂടി പ്രണയ സാക്ഷാൽകാരത്തിന് കാമുകന്റെ വീട്ടുകാർ നിശ്ചയിച്ച വില 150 പവനും BMW കാറും 15 ഏക്കറും ആയിരുന്നു. പ്രണയ സാക്ഷാൽക്കാരത്തിന് പണം തടസ്സമായി മാറിയപ്പോൾ ഒരു യുവ ഡോക്ടർ അതിന് വിലയായി ഇട്ടത് സ്വന്തം ജീവനാണ്. സ്ത്രീധന നിരോധനം നില നിൽക്കുന്ന ഒരു സമൂഹത്തിൽ പ്രണയത്തേക്കാൾ പണത്തിനു വില കൽപ്പിക്കുന്ന ആളുകളോട് പോയി പണി നോക്കാൻ പറയാനുള്ള ആർജ്ജവം പെൺ കുട്ടികൾ ആർജിക്കേണ്ടിയിരിക്കുന്നു സ്വന്തം പെൺമക്കൾക് വിലയിടുന്നവരെ അകറ്റി മാറ്റാൻ രക്ഷിതാക്കളും തയ്യാറാകേണ്ടിയിരിക്കുന്നു .വിവാഹ കമ്പോളത്തിലെ വിൽപ്പന ചരക്കായി സ്വന്തം മക്കളെ മാറ്റാതെ മികച്ച വിദ്യാഭ്യാസം നേടിയെടുത്ത് സ്വയം പര്യാപ്തരാകാൻ സ്വന്തം മക്കൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നതാകണം ഓരോ രക്ഷിതാവിന്റെയും ലക്ഷ്യം .പണ്ട് കാലത്ത് സ്ത്രീകൾക്ക് വിദ്യഭ്യാസമോ തൊഴിലോ ഇല്ലാതിരുന്ന കാലത്ത് ഭർത്താവിന്റെ വീട്ടിൽ ആയുസ്സ് മുഴുവനും ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ പുരുഷന്മാർക്ക് കൊടുത്തു കൊണ്ടിരുന്ന ഒരു ധനമാണ് ഇന്നും ചോദിച്ചു വാങ്ങുന്ന സ്ത്രീധനം എന്ന് ചെറുപ്പക്കാർ അറിയണം , നല്ല വിദ്യഭ്യാസവും ജോലിയുമുള്ള മലയാളി പെൺകുട്ടികൾ ഇങ്ങനെ ദുർബലകളായി തീരുന്നത് എന്തുകൊണ്ട് ? സ്ത്രീകൾക്കെ സ്ത്രീധനം എന്ന വിപത്തിനെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ.

വിദ്യാഭ്യാസത്തേക്കാൾ വലിയ ധനം മറ്റൊന്നില്ല.പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലും വരുമാനവും മാത്രം പോരാ.പോടാ " ന്ന് പറയാനുള്ള അല്പം ധൈര്യവും വേണം. ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്നിന്നാണ് തിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡോക്ടർ ഷഹാനക്ക് ആദരാഞ്ജലികൾ

 

പ്രൊഫ്.ജോൺ കുരാക്കാർ

 

 

 

 

No comments: