Pages

Tuesday, December 12, 2023

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിൽ .രക്ഷിതാക്കൾ ജാഗ്രതയുള്ളവരായിരിക്കുക .

 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിൽ .രക്ഷിതാക്കൾ ജാഗ്രതയുള്ളവരായിരിക്കുക

 .


കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാർത്തകൾ കേട്ടാണ് മലായാളികൾ അടുത്തകാലത്തായി ഓരോ ദിവസവും ഉണരുന്നത് .കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വൻ തുക ആവശ്യപ്പെടുന്ന കൊള്ളസംഘങ്ങളുടെ കഥ സിനിമകളിൽ നാം കണ്ടിട്ടുള്ളതാണ്. മോചനദ്രവ്യം നൽകാത്ത കുട്ടികളെ പിന്നീട് എന്നേയ്ക്കുമായി കാണാതാകുകയോ അതല്ലെങ്കിൽ കുട്ടിയെ വകവരുത്തിയ ശേഷം വഴിയിൽ തള്ളുകയോ ചെയ്യുന്ന സംഭവങ്ങളും സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അടുത്തകാലത്ത് നമ്മുടെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അരങ്ങേറുന്നുവെന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.2022 399 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്. പലതും വാർത്താപ്രാധാന്യം നേടാത്തതിനാൽ സമൂഹം അറിയാതെ പോകുന്നു .

സോഷ്യൽ മീഡിയ ശക്തമായതോടെ ,രാപകലില്ലാതെ വാർത്താ ചാനലുകളും ജനങ്ങളും ഉണർന്നിരുന്നപ്പോൾ തട്ടിയെടുത്തവർ ഗത്യന്തരമില്ലാതെ 21 മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ നഗരമദ്ധ്യത്തിലെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചപ്പോഴാണ് പൊലീസിനും ജനങ്ങളുൾക്കും ആശ്വാസമായത്. ഓയൂർ പൂയപ്പള്ളിയിൽ നിന്ന് ആറുവയസ്സുകാരി സഹോദരനൊപ്പം ട്യൂഷൻ പഠിക്കാനായി പോകവെ കാറിലെത്തിയ സംഘം തട്ടിയെടുത്തത്. സഹോദരനെയും പിടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സഹോദരൻ നൽകിയ മൊഴിയിലെ വിവരങ്ങളാണ് കേസന്വേഷണത്തിൽ പൊലീസിന് പിടിവള്ളിയായത്.

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവർത്തിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു . 2017 സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളിൽ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 2017 പിടിയിലായ 199 പേരിൽ 188 പേരും കേരളീയരാണ്.കേരളത്തിലെ ഓരോ ജംക്ഷനിലും ഗ്രാമങ്ങളിലും സജീവമായ ഭിക്ഷാടകഇതര സംസ്ഥാന ലോബികളിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. നാട്ടുകാർഭിക്ഷാടകരെ സൂക്ഷിക്കുക

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന സംഘങ്ങൾ. ഒന്നോ രണ്ടോ രാത്രി കേരളത്തിൽ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവർ. നാലു വയസ്സു വരെയുള്ളവരെയാണു ലക്ഷ്യമിടുക. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാലും കുട്ടികൾക്ക് വീടും സ്ഥലവും പറയാൻ തക്ക ഓർമയുണ്ടാകില്ല.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി മാത്രമെത്തുന്നവരുമുണ്ട്. തൃശൂരിൽ നടന്ന രണ്ടു സംഭവങ്ങൾ ഇതിനു തെളിവ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 2015 ഡിസംബർ 26നു തമിഴ് ദമ്പതികൾ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് വളർത്താൻ വേണ്ടിയാണ്.

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളുടെ മകളെയാണ് കന്യാകുമാരി സ്വദേശികളായ ദമ്പതികൾ റാഞ്ചിയത്. പത്തുമാസത്തിനുശേഷം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രപരിസരത്തു നിന്നാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഒന്നര മാസം പ്രായമായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2016 ജനുവരിയിലാണ്. കന്യാകുമാരിയിൽനിന്നുള്ള ദമ്പതികൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും ഒന്നര മണിക്കൂറിനകം പൊലീസ് കുട്ടിയെ കണ്ടെത്തി. പല കുട്ടികളെയും കണ്ടെത്താൻ പോലീസിനു കഴിയാതെ പോകുന്നു .തിരിച്ചുവരാത്ത കുട്ടികൾ വീടിന്റെയും നാടിന്റെയും തീരാനോവാണ്. അവരെവിടെയുണ്ട്, ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ ജീവിക്കുന്നു എന്നൊന്നുമറിയാതെ ഉള്ളുനീറേണ്ടിവരുന്ന മാതാപിതാക്കളുടെ അവസ്ഥ എത്ര ദുഃഖകരമാണ്.

വീട്ടിലോ സ്കൂളിലോ റോഡിലോ പാർക്കിലോ എവിടെയായാലും നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കണം. അത് ഉറപ്പുവരുത്താൻ പോലീസിനും ഭരണകൂടത്തിന് ബാധ്യതയുണ്ട്.വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നവരും ഉണ്ട് .ചിലപ്പോൾ ഇത് ഒരു അപകടത്തിലേക്ക് നയിക്കാം.കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. രക്ഷിതാക്കളും നാട്ടുകാരും കരുതലോടെ പ്രവർത്തിക്കുക '

പ്രൊഫ്. ജോൺ കുരാക്കാർ

No comments: