കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി
സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുകര്ദിനാള്നിന്ന് വിരമിച്ചെന്ന് മാര്‍ ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു. 2022നവംബറില്‍ നല്കിയ രാജി മാര്പാപ്പ അംഗീകരിച്ചു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്ക്കുംവരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്ട്രേറ്ററായി പ്രവര്ത്തിക്കും. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് എന്ന പേരില്‍ ഇനി അറിയപ്പെടും. കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരും. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും എറണാകുളത്ത് തുടരാനാണ് ആഗ്രഹമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. 2011 ലാണ് മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്. എറണാകുളം–അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്ക്കും മാറ്റം. മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പകരം മാര്‍ ബോസ്കോ പുത്തൂര്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും.
Prof.John Kurakar
No comments:
Post a Comment