ക്രൂരതയുടെ കഥ
തന്റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ
മാന്പേട
ഒരു ശബ്ദം
കേട്ടത്.
ഉടനെ
തലയുയര്ത്തി
കാതുകള്‍ കൂര്‍പ്പിച്ചു...,
അപകടമെന്ന്
മനസ്സിലാക്കിയ മാന്പേട
താന്‍ പിന്തിരിഞ്ഞോടിയാല് തന്റെ
കുഞ്ഞിനു ആപത്താണന്ന്
മനസ്സിലാക്കി ശബ്ദം
കെട്ടിടത്തെക്കോടി......
അതൊരു
ഇര തേടി
വന്ന സിംഹമായിരുന്നു.
സിംഹത്തിന്റെ മുന്നിലെത്തിയ
മാന്പേട
മറ്റൊരു
ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ
സിഹം മാന്പേടയെ
പിന്തുടര്ന്നു.....
രണ്ടു
പേരും കട്ടക്കുകട്ടയായ്
കുതിച്ചു . പെട്ടെന്ന്
മാന്പേട
സിഹത്തിനു നേരെ
തിരിഞ്ഞു നിന്നു
അതുകണ്ട സിഹം
അമ്പരന്ന് ഒരു
നിമിഷം പകച്ചു
നിന്നു....
നിസ്സഹായകന്റെ
നേരിടല്‍ ആരേയും
ഒരു നിമിഷത്തേക്ക്
അമ്പരപ്പിക്കും. മാന്‍ പേട
പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു
ഇനി നിനക്കെന്നെ
ഭക്ഷിക്കാം"
അപകടം
പതിയിരിപ്പുണ്ടെന്ന് സംശയിച്ച്
സിംഹം ചോദിച്ചു
അതന്താ
നീഅങ്ങനെപറയുന്നത്...?
ഒന്നുമില്ല,
ഞാന്‍ നിന്നെ
കണ്ട് ഭയന്ന്
ഓടിയതല്ല , മറിച്ച്
അവിടെ നിന്ന്
നിന്നെ പിന്തിരിപ്പിക്കാന് ഓടിയതാണ്.
കാരണം അവിടെ
എന്റെ
പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്.......,
അവിടെ
വെച്ച് നീ
എന്നെ കടിച്ച്
കീറിയാലും എന്റെ
മുന്നില്‍ വെച്ച്
അവരെ കടിച്ചു
കീറായാലും
അതുകണ്ട്
നില്ക്കാന് ഞങ്ങള്ക്ക്
കഴിയില്ല....,
മരിക്കാന്‍ ഞങ്ങള്ക്ക്
ഭയമില്ല.
പക്ഷേ
, മരണത്തെക്കാള്‍ വേദനയാണ്
ഞങ്ങള്ക്ക്
ആ കാഴ്ച്ച"
ഞാന്‍ നിറഞ്ഞ
മനസ്സോടെ പറയുകയാണ്
നിനക്കെന്നെ ഭക്ഷിക്കാം.......
ഇവിടെ
ഞാനും നീയും
മാത്രമേയുള്ളൂ...,
ഒരു
നിമിഷം നേരത്തെയായാല്‍ എനിക്ക്
അത്രയും സമയത്തെ
കാത്തിരിപ്പ് ഒഴിവാക്കാം
.
പിന്നെ
ഒരു കാര്യംകൂടി
,എനിക്കെരു സഹായം
ചെയ്യണം .നീ
പോകുന്ന വഴിയില്‍ എന്റെ
കുഞ്ഞുണ്ടാവും അതിനെ
കൂടി നീ
ഭക്ഷിക്കണം" അതു
പാല് മാത്രേ
കുടിക്കൂ ,
അതിനെ
പാലൂട്ടാന്‍ ഞാന്‍ ഇല്ലങ്കില്‍ അത്
വിശന്ന് ഇഞ്ചിഞ്ചായി
മരിക്കും .അതെനിക്ക്
സഹിക്കില്ല"
അതുക്കൊണ്ട്
നീ അതിനെ
ഒരു നിമിഷം
നേരം കൊണ്ട്
കൊല്ലണം. ഇതെന്റെ
അവസാനത്തെ അപേക്ഷയാണ്....
ഇതല്ലാം കേട്ട്
നിന്ന സിംഹം
മനസ്സലിഞ്ഞ് സഹതാപത്തോടെ
പറഞ്ഞു ,
ഞാന്‍ നിന്നെ
ഭക്ഷിക്കാന്‍ വന്നത്
ശരി തന്നെ...
പക്ഷെ
ഞങ്ങള്ക്കൊരു
ശീലമുണ്ട് , വിശക്കുന്നതിനു
മുന്പേ
തന്നെ ഇരതേടും.
എങ്കിലെ ഞങ്ങള്ക്ക്
വിശക്കുമ്പോഴേക്കും ഇര
കിട്ടൂ...,
ഇതിപ്പോള്‍ എനിക്ക്
വിശക്കുന്നതിന്ന് മുന്പു
തന്നെ നീ
നിന്നു തന്നു.
വിശപ്പില്ലാത്ത ഞാന്‍ നിന്നെ
എങ്ങനെ ഭക്ഷിക്കാനാണ്
എന്നും പറഞ്ഞ്
സിംഹം മടങ്ങി.,
മാന്പേട
ആ സിംഹം
പോയിമറയും വരെ
ആ വലിയ
മനസ്സിനെ നോക്കി
നിന്നു.
പെട്ടെന്നാണ്
മാനിന്റെ
ശരീരത്തേക്ക് ഒരു
അമ്പു തുളച്ച്
കയറിയത്,
വേദന
കൊണ്ട് പുളഞ്ഞ
മാന്പേട
അതാരാണെന്ന് നോക്കി..
അതൊരു
മനുഷ്യനായിരുന്നു..., അയാളുടെ
ചുമലില്‍ നാലു
കാലുകളും ബന്ധിച്ചു
തന്റെ
കണ്ണിലേക്ക് നോക്കുന്ന
പിഞ്ചുകുഞ്ഞ്"
താന്‍ എന്തൊക്കെ
കാണരുതെന്ന് ആഗ്രഹിച്ചോ
,അതല്ലാം കണ്ട
മാന്പേട
പ്രാണന് വെടിയുന്നതിന്ന്
മുന്പ്
കാടിന്നോട് വിളിച്ച്
പറഞ്ഞു......,
'' *_ക്രൂരനാം
മര്ത്യനേ_*
*_മൃഗത്തോടുപമിക്കരുതേ._*,.''
'' *_മൃഗമെത്ര
ഭേദം_*
*_മനുഷ്യനെത്ര
ക്രൂരന്‍._*.''.
No comments:
Post a Comment