Pages

Wednesday, December 20, 2023

ചരിത്രം വെളിച്ചത്തിലേക്ക് -3

                                    ചരിത്രം വെളിച്ചത്തിലേക്ക് -3



"കുറെ നാളായി ശ്രീ മൂലം തിരുമനസ്സിന്റെ ആരോഗ്യ സ്ഥിതി മോശമായികൊണ്ടിരുന്നു..... കലി പൂണ്ട വർഷ ദേവതകൾ ഉറഞ്ഞു തുള്ളിയെ കാലമായിരുന്നു അത്,ജലാശയങ്ങൾ നിറഞ്ഞു കവിഞ്ഞു. പ്രളയമഴ തെല്ലും ശമനമില്ലാതെ തുടർന്നപ്പോൾ തിരുമനസ്സ് ക്ഷേത്ര ദർശനം നടത്തി. ശ്രി പദ്മനാഭസ്വാമിയോട് നാടിനെയും നാട്ടുകാരെയും രക്ഷിക്കണമെന്ന് കേണപേക്ഷിക്കുവാൻ തീരുമാനിച്ചു. ക്ഷേത്രാങ്കണത്തിൽ നിന്നുകൊണ്ട് മൂടികെട്ടിയ മാനത്തേക്ക് നോക്കി കണ്ണീരോഴുക്കി. മഴയുടെ ശമനത്തിനായി വീണ്ടും പ്രാർത്ഥിച്ചു. അപേക്ഷക്ക് വൈകാതെ ഫലമുണ്ടാകുകയും ചെയ്തു....
ഒടുവിൽ അതു സംഭവിച്ചു. 1924 ഓഗസ്റ്റ് 7 ന് രാത്രി 11.50 ന് അറുപത്തെഴുകാരനായ ശ്രി മൂലം തിരുനാൾ രാമവർമ്മ മഹജാവ് തിരുമനസ് നാടു നീങ്ങി. ആധൂനിക തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സുദീർഘാമായ 39 വർഷത്തെ ഭരണം പരിസമാപ്തിയിലെത്തി. പതിനൊന്നു വയസ്സ് പിന്നിട്ട ശ്രി ചിത്തിര തിരുനാൾ തീരുമനസ് ചിതക്ക് തീ കൊളുത്തി.66 ആചാര വെടികൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു."

അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി

No comments: