Pages

Tuesday, December 19, 2023

യഥാർത്ഥമലങ്കര സഭ ഓർത്തഡോൿസ് സഭ തന്നെയാണ്.

 

യഥാർത്ഥമലങ്കര സഭ

ഓർത്തഡോൿസ് സഭ തന്നെയാണ്.

ഇതാണ്  മലങ്കര സഭ, അല്ല അതാണ് മലങ്കര സഭ, മറ്റേതാണ് മലങ്കര സഭ എന്നൊക്കെ ചിലർ  പറയും  പക്ഷെ . യഥാർത്ഥ മലങ്കര  സഭ  ഓർത്തഡോൿസ് സഭ തന്നെയാണ് . മാതൃ സഭയിൽനിന്നും അടർന്നു മാറുകയോ അടർത്തി മാറ്റുകയോ ചെയ്യപ്പെട്ടാൽ പിന്നെ അവർക്ക്‌, മുടിയനായ പുത്രനെ പോലെ സ്വയം സുബോധം ഉണ്ടായി തിരികെ സഭയിലേക്ക് വരുന്നതു വരെയും,  മാതൃസഭയുമായി യാതൊരു ബന്ധമോ പാരമ്പര്യമൊ ഉണ്ടാകില്ല.  മലങ്കര സഭ - മാർത്തോമാ സ്ലീഹായാൽ AD-52 സ്ഥാപിതമായ, മാർത്തോമൻ പൈതൃകത്തിലുള്ള ഇന്നത്തെ "മലങ്കര ഓർത്തഡോൿസ്‌" സഭ - മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ.

കടവിൽ ചാണ്ടി കത്തനാർ ഏതു സഭയില്നിന്നാണോ പിരിഞ്ഞു പോയി 1663- "റോമന്കത്തോലിക്കാ സുറിയാനി" വിഭാഗം ഉണ്ടാക്കിയത്, മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ.കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏതു സഭയില്നിന്നാണോ 1772- പിരിഞ്ഞു പോയി "തൊഴിയൂര്‍" സഭ സ്ഥാപിച്ചത്, മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ.പാലക്കുന്നത്ത് മാര്അത്താനാസിയോസ് ഏതു സഭയില്നിന്നാണോ 1877- പിരിഞ്ഞുപോയി "മാര്ത്തോമാ" സഭ സ്ഥാപിച്ചത്, മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ.

മാര്ഈവാനിയോസ് ഏതു സഭയില്നിന്നാണോ 1930- പിരിഞ്ഞുപോയി "മലങ്കര റീത്ത് " സഭ സ്ഥാപിച്ചത്, മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ.

സി. എം. തോമസ് അച്ഛൻ (പിന്നീട് മാർ ദിവന്നാസിയോസ്, ഇന്നത്തെ ശ്രേഷ്ഠൻ) ഏതു സഭയിൽ നിന്നാണോ പിരിഞ്ഞുപോയി 2002- "യാക്കോബായ സുറിയാനി ക്രിസ്ത്യനി" എന്ന നിയമസാധുതയില്ലാത്ത പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, മാതൃസഭയാണ് യഥാർത്ഥ മലങ്കര സഭ. വിദേശ അധിനിവേശങ്ങളെ സധൈര്യം നേരിട്ട് പ്രതീക്ഷിക്കാത്ത വിഭജനങ്ങളും, വികടന വാദങ്ങളും അതിജീവിച്ച് അംഗബലവും സ്വത്തും ആരാധനാലയങ്ങളും പലയാവർത്തി നഷ്ടപ്പെട്ടിട്ടും പാരമ്പര്യവും പൗരാണികത്വവും സംരക്ഷിച്ച് മാതൃ സഭയായി ഇന്നുവരെയും അഭിമാനത്തോടെ ലോകമെമ്പാടും പടർന്നു പന്തലിച്ച് വൻവടവൃക്ഷമായി വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലും ആത്മീയ പ്രചോധനവുമായി പരിലസിക്കുന്ന സഭയാണ്  ഓർത്തഡോൿസ് സഭ .  യഥാർത്ഥ മലങ്കര സഭയുടെ  അതിന്റെ സാരഥിയായി മാർത്തോമാ സ്ലീഹായുടെ സ്ലൈഹിക സിംഹസനത്തിൽ വാണരുളുന്ന മലങ്കരമെത്രാപ്പോലീത്തയും പൌരസ്ത്യ കാതോലിക്കായുമാണ് ..    മലങ്കര മൂപ്പൻ.. പരിശുദ്ധ മോറാൻ മോർ ബസ്സേലിയോസ്മാർത്തോമാ മാത്യൂസ് തൃതീയൻ കാതൊലിക്ക ബാവാ തിരുമേനിയാണ് യഥാർത്ഥ മലങ്കര മൂപ്പൻ..

 

പ്രൊഫ്. ജോൺ കുരാക്കാർ .

 

No comments: