ചരിത്രം വെളിച്ചത്തിലേക്ക് -2
"അതൊരു വ്യാഴാഴ്ച ആയിരുന്നു. ശ്രിവിഷ്ണു ഭാഗവാന് വിശേഷപ്പെട്ട ദിവസം. മലയാള വർഷം 1988 തുലാം മാസം 22. അതായത് 1912 നവംബർ 7. സന്ധ്യയായി, ഘടികാരത്തിന്റെ സൂചികൾ ഏഴുമണി സമയം കാണിച്ചു. അന്തപുരത്തിലെ കനത്ത നിശബ്ദത ഭേദിച്ചു കൊണ്ട് ഒരു നവജാത ശിശുവിന്റെ കരച്ചിലുയർന്നു. പുതുയുഗത്തിന്റെ സമാരഭം. കൊട്ടാരത്തിൽ ഒരു ആൺ വഴി തമ്പുരാൻ പിറന്നിരിക്കുന്നു. ആശ്വാസം, ആർപ്പുവിളി, വിജയഘോഷം. തിരുവിതാംകൂറിൽ അങ്ങോളം ഇങ്ങോളം ആനന്ദ സാഗരം അലയടിച്ചുയർന്നു.21 ആചാരവെടി അന്തരീക്ഷത്തിൽ മുഴങ്ങി. രാജാശിശുവിനു അനുഗ്രഹം നൽകാനായി വൈകാതെ തന്നെ മഹാരാജാവ് തിരുമനസ് എത്തി ശ്രിപദ്നാഭസ്വാമിയെ തൊഴുതു വണങ്ങാനും നന്ദി അർപ്പിക്കാനും എത്തിയ പുരുഷാരത്തെ കൊണ്ട് അപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴികൾ തിങ്ങി നിറഞ്ഞിരുന്നു. ശ്രിപദ്നാഭസ്വാമി പുഞ്ചിരി തൂകിയ ധന്യ നിമിഷം."
അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി
No comments:
Post a Comment