Pages

Tuesday, December 19, 2023

സഭാ വിശ്വാസികളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നതാര്?

 

സഭാ വിശ്വാസികളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നതാര്?

 


പുത്തെൻകുരിശ് യാക്കോ വിഭാഗം ഇപ്പോൾ മാർത്തോമാ സ്ലീഹാ ഇന്ത്യയുടെ അപ്പോസ്തോലനാണ്... കാവൽപിതാവാണ് എന്ന് അംഗീകരിക്കുകയും മാർത്തോമാ ശ്ലീഹയുടെ ഓർമ്മപ്പെരുന്നാൽ ആചരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ സന്തോഷം.
മാർത്തോമാ സ്ലീഹാ കപ്യാർ പോലും അല്ല.തോമാസ്ലീഹായ്ക്ക് പട്ടത്വം ഇല്ല... തോമാ സ്ലീഹായുടെ സിംഹാസനം ആലങ്കാരികമാണ്... തോമാ സ്ലീഹ ഇന്ത്യയിൽ വന്നിട്ടില്ല എന്നൊക്കെ പറഞ്ഞും പ്രചരിപ്പിച്ചും പഠിപ്പിച്ചും നടന്നവർ ഇപ്പോൾ സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷം. അപ്പൻ അന്ത്യോക്യയിലെ പാത്രിയാർക്കീസ് എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ അത് പറയുന്നില്ല. അദ്ദേഹം
അറബിയാണന്നു അറിഞ്ഞത് ഇപ്പോഴാണോ?കൊച്ചി മെത്രാച്ഛൻ കാതോലിക്ക ബാവയെ സഭയുടെ പരമാദ്ധ്യക്ഷനായി സമ്മതിച്ചു. കൂടാതെ തോമാ സ്ലീഹായെ ഇന്ത്യയുടെ അപ്പൊസ്തോലനും.ഇനി എന്തിനു സഹോദരങ്ങളെ വേറിട്ടു നിന്നു വികടനാവാദികളാകണം? നമുക്ക് ഒന്നായി പോകാം. കോടതിയും അതു തന്നെയല്ലേ പറയുന്നതും.സഭാ വിശ്വാസികളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നതാര്? ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടെ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: