ഇറ്റാലിയന്‍ തത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമായ ആന്റോണിയോ നെഗ്രി അന്തരിച്ചു,
ഇറ്റാലിയൻ തത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമായ ആന്റോണിയോ നെഗ്രി 2013 ഡിസംബർ 17 ന് അന്തരിച്ചു. മകള്‍ അന്ന നെഗ്രിയാണ് 90കാരനായ അന്റോണിയോ നെഗ്രിയുടെ മരണവിവരം ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഫ്രാൻസിലായിരുന്നു നെഗ്രിയുടെ അന്ത്യം. കുർദ്ദുകൾക്ക് വേണ്ടി വാദിച്ച നെഗ്രിയുടെ വിയോഗത്തിൽ കുര്ദ്ദിസ്ഥാന് നാഷണല്‍ കോണ്‍ഗ്രസിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. 'അതിയായ ദു:ഖത്തോടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന്റോണിയോ നെഗ്രിയുടെ മരണവാര്ത്ത കേട്ടത്. കുര്ദ്ദിസ്ഥാന് വിമോചന പോരാട്ടത്തിന് എല്ലാക്കാലത്തും വലിയ പിന്തുണ നല്കിയ ആളാണ് അന്റോണിയോ നെഗ്രി' കെഎന്കെ അനുസ്മരിച്ചു.
കുര്ദ്ദിഷ് നേതാവ് അബ്ദുള്ള ഒക്ലാൻ്റെ തടവ്ശിക്ഷക്കെതിരെ അന്റോണിയോ നെഗ്രി സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. '20-ാം നൂറ്റാണ്ടിലെ മണ്ടേലയെപ്പോലെ 21-ാം നൂറ്റാണ്ടിലെ ഇതിഹാസ തുല്യനായ തടവുകാരനാണ് അബ്ദുള്ള ഒക്ലാന്‍. 21-ാം നൂറ്റാണ്ടില്‍, ഒരു പുതിയ ലോകത്തിന്റെ രാഷ്ട്രീയ നിര്മ്മാണത്തിന്റെ നിര്മ്മാണ ഘടകങ്ങളായി ക്രമേണ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങളുടെ ഒരു പരമ്പര അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു' കുര്ദിഷ് ജനതയ്ക്കെതിരെ തുര്ക്കിയിലും വടക്ക്-കിഴക്കന്‍ സിറിയയിലും നടക്കുന്ന വംശഹത്യക്കെതിരെ അന്റോണിയോ നെഗ്രി ശക്തമായി പ്രതികരിച്ചിരുന്നു.
ഇറ്റലിയിലെ പാദുവയിൽ 1933 ഓഗസ്റ്റ് 1നായിരുന്നു നെഗ്രിയുടെ ജനനം. റോമൻ കത്തോലിക്കാ യുവജന പ്രസ്ഥാനമായ 'ജിയോവെൻ്റ ഇറ്റാലിയന ഡി അസിയോൺ കാറ്റോലിക്ക'യിലൂടെയായിരുന്നു പൊതുരംഗത്തേയ്ക്കുള്ള നെഗ്രിയുടെ രംഗപ്രവേശനം. 1950 കളുടെ തുടക്കത്തിലായിരുന്നു ഇത്. 1956-ൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നെഗ്രി അംഗമായി. പാദുവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു നെഗ്രി. 1967വരെ പാദുവ സർവകലാശാലയിൽ അസിസ്റ്റന്റായിരുന്നു പിന്നീട് ഡോക്ട്രിൻസ് ഓഫ് ദ സ്റ്റേറ്റിന്റെ പ്രൊഫസറുമായി. 1969-ൽ രാഷ്ട്രീയ ഗ്രൂപ്പായ 'പോട്ടെറെ ഓപ്പറേയോ' (വർക്കേഴ്സ് പവർ) സ്ഥാപിച്ചതാണ് നെഗ്രിയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. തൊഴിലാളികളെ പ്രതിനിധീകരിച്ച് ഫാക്ടറികളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതായിരുന്നു 'പോട്ടെറെ ഓപ്പറേയോ'യുടെ രാഷ്ട്രീയ ദൗത്യം. 1973ൽ നെഗ്രി 'പോട്ടെറെ ഓപ്പറേയോ' പിരിച്ചുവിട്ടു.
പിന്നീട് നെഗ്രി 'ഓട്ടോണമിയ ഒപെറൈ ഓർഗനിസാറ്റ' (ഓട്ടോണമസ് വർക്കേഴ്സ് ഓർഗനൈസേഷൻ) എന്ന രാഷ്ട്രീയ സംഘടനയുടെ ഭാഗമായി. ഈ ഘട്ടത്തിലാണ് നെഗ്രിയുടെ നിരവധി സൈദ്ധാന്തിക ലേഖനങ്ങൾ പുറത്ത് വന്നത്. 1979 ഏപ്രിലിൽ അന്റോണിയോ നെഗ്രിയും 'ഓട്ടോണമിയ' പ്രസ്ഥാനത്തിലെ മറ്റു പല അംഗങ്ങളും അറസ്റ്റിലായി. റെഡ് ബ്രിഗേഡുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. 1978ൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറ്റലിയുടെ നേതാവായ ആൽഡോ മോറോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നെഗ്രിയാണ് ആസൂത്രണം ചെയ്തതെന്നായിരുന്നു ആരോപണം. കേസിൽ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 30 വർഷത്തെ തടവിന് ശിക്ഷിച്ചു. റാഡിക്കൽ പാർട്ടിയുടെ പ്രതിനിധിയായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം മോചിതനായി. ഇറ്റാലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് നെഗ്രിയുടെ ജയിൽ മോചിതനായ പ്രത്യേക അവകാശം എടുത്തു കളഞ്ഞു. ആംനസ്റ്റി ഇന്റർനാഷണലിന്റെയും ഫെലിക്സ് ഗ്വാട്ടാരിയുടെയും സഹായത്തോടെ നെഗ്രി ഫ്രാൻസിലേക്ക് പലായനം ചെയ്തു. ഫ്രാൻസിലെ സെൻ്റ് ഡെനിസിലെ പാരീസ് എട്ടാമൻ സർവകലാശാലയിൽ അൻ്റോണിയോ നെഗ്രി ജോലിയിൽ പ്രവേശിച്ചു. അലൈൻ ബാദിയ് ഗില്ലെസ് ഡെലൂസ് തുടങ്ങിയവർക്കൊപ്പമാണ് അക്കാലത്ത് നെഗ്രി ജോലി ചെയ്തത്. ഉൾപ്പെടുന്നു. പാരീസിൽ വച്ചാണ് മൈക്കൽ ഹാർഡ് എന്ന യുവ വിദ്യാർത്ഥിയെ നെഗ്രി കണ്ടുമുട്ടുന്നത്. പിന്നീടുള്ള ദശകങ്ങളിൽ ഇവർ ഒരുമിച്ച് നിരവധി കൃതികൾ രചിച്ചു.
ജയിൽ ശിക്ഷ അനുഭവിക്കുന്നതിനായി 1997ൽ നെഗ്രി സ്വമേധയാ ഇറ്റലിയിലേയ്ക്ക് മടങ്ങി. 2003ൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച് അദ്ദേഹം ജയിൽ മോചിതനായി. ശിക്ഷ ഇളവുചെയ്തതോടെ അദ്ദേഹം ജയില്‍ മോചിതനായി. നെഗ്രിയുടെയും മൈക്കൽ ഹാർഡിന്റെയും 'ദി ലേബർ ഓഫ് ഡയോനിസസ്' എന്ന പുസ്തകം 1994ൽ പ്രസിദ്ധീകരിച്ചു. തുടർന്ന്, 2000-ൽ ഇരുവരും ചേർന്ന് 'എംപയർ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു, അത് രാജ്യാന്തര തലത്തിൽ ബെസ്റ്റ് സെല്ലറായി. നെഗ്രിയും ഹാർഡും തങ്ങളുടെ പുസ്തകത്തിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു പുതിയ പരമാധികാരം ഉയർന്നുവന്നുവെന്നും അതിനെ 'സാമ്രാജ്യ'മെന്നു വിളിച്ചുവെന്നും വാദിച്ചു. പരമാധികാരത്തിൻ്റെ ഈ രൂപം ആഗോള സ്വഭാവമുള്ളതാണെന്നും ഇതിനകം തന്നെ ഏതൊരു ദേശീയ രാഷ്ട്രത്തേക്കാളും ശക്തമാണെന്നും ഇരുവരും വാദിച്ചു. ഉൽപ്പാദനം, തൊഴിൽ മാനേജ്മെൻ്റ്, ധനകാര്യം എന്നിവയുടെ പുതിയ ആഗോള പ്രക്രിയകൾ ആഗോളവത്കരണകാലത്ത് , മൂലധനത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയതായി ഇവർ നിരീക്ഷിച്ചു. അതിലൂടെ ഒരു പുതിയ വർഗ്ഗം സൃഷ്ടിക്കപ്പെട്ടു എന്ന ആശയം നെഗ്രിയും ഹാർഡും മുന്നോട്ടുവച്ചു. ഈ സാഹചര്യം വർഗസമര ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ അഭിപ്രായം.ആൾക്കാർ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment