കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് സംഘടനയുടെ പ്രതിനിധി സമ്മേളനംതിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ച് 2023 ഡിസംബർ 16ന് ശനിയാഴ്ച 2.30 P. M ന് നടത്തി.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള പാലിയേറ്റിവ് പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. എബ്രഹാം കരിക്കം, ഡോ. ഗംഗാധരൻ നായർ, ശ്രി. പി. അശോക് കുമാർ, ശ്രി. നീലശ്വരം സദാശിവൻ, ശ്രി. ബാബു പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ വച്ച്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ പ്രൊഫ്. ജോൺ കുരാക്കാർ പാലിയേറ്റിവ് Momento നൽകി ആദരിച്ചു. പ്രൊഫ്. ജോൺ കുരാക്കാർ 2023 ൽ എഴുതിയ ഗുഡ് മോർണിംഗ് ഡോക്ടർ, പിന്നിട്ട വഴികൾ എന്നീ രണ്ട് പുസ്തകങ്ങൾഡോ. എബ്രഹാം കരിക്കം തമ്പുരാട്ടിക്ക് നൽകി. പ്രൊഫ്. മോളി കുരാക്കാർ, അഡ്വക്കേറ്റ് സാജൻ കോശി, മാതാ ഗുരുപ്രിയ ബാബു പൊന്നച്ചൻ എന്നിവർ പൊന്നാട അണിയിച്ചു. മാതാ ഗുരുപ്രിയയുടെ പ്രാർത്ഥന ഗാനത്തോടെ യാണ്സമ്മേളനംസമ്മേളനം ആരംഭിച്ചത് പാലിയേറ്റിവ് കോ-കോഓർഡിനേറ്റർ അച്ചൻ കുഞ്ഞു സ്വാഗതം പറഞ്ഞു . കൊട്ടാരത്തിലെ ദർബാർ ഹാളിൽ വച്ചാണ് സമ്മേളനം നടന്നത് , തമ്പുരാട്ടിയുടെ പ്രസംഗത്തിൽ ദര്ബാർ ഹാളിൻറെ സവിശേഷതകളെ കുറിച്ചും പറയുകയുണ്ടായി . 4 P M ന് സമ്മേളനം അവസാനിച്ചു.
അശോക് കുമാർ ,സെക്രട്ടറി
No comments:
Post a Comment