ഗാസയിൽ നിന്ന് കൂട്ടവിലാപം -20
ഹമാസ് ഭീകരര് ഇസ്രായേൽ സൈന്യത്തിന് കീഴടങ്ങി തുടങ്ങി
70 ഹമാസ് ഭീകരര് കൂടി ഇന്നലെ കീഴടങ്ങി; അന്താരാഷ്ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേൽ . ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണ ലഭിച്ചതിന് ശേഷമാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. അതേസമയം, തെക്കന്‍ ഗാസയില്‍ ഇരുവിഭാഗങ്ങളും ആക്രമണം ശക്തമായി. നിലവില്‍ ഹാമസിന്റെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒമ്പത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.കമല്‍ അദ്വാന് ഹോസ്പിറ്റല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇവിടെ എഴുപതോളം ഹമാസ് ഭീകരര് കീഴടങ്ങിയതായും ആയുധങ്ങള്‍ കൈമാറിയതായും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഭീകരര് കീഴടങ്ങി ആയുധങ്ങള്‍ കൈമാറുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇസ്രായേലിന്റെ വ്യോമ, കര ആക്രമണത്തില്‍ 18,600 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസ നഗരവും ചുറ്റുമുള്ള നഗരങ്ങളും തകര്ന്നു. ഏകദേശം 1.9 ദശലക്ഷം ആളുകള്‍ പലായനം ചെയ്തു. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.ഹമാസ് സാന്നിധ്യം സംശയിച്ച് ഗസ്സയിലെ തുരങ്കത്തിലേക്ക് ഫലസ്തീൻ യുവാവിനെ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് ഇസ്രായേല്‍ സൈന്യം അയച്ചതായി വെളിപ്പെടുത്തൽ. തലയിൽ ഗോപ്രോ കാമറ അടക്കം ഘടിപ്പിച്ചായിരുന്നു യുവാവിനെ അയച്ചത്. എന്നാൽ, അകത്ത് ഒന്നും കണ്ടെത്താനായില്ലെന്നും യുവാവ് പറഞ്ഞു.ഹകീം എന്നു പേരുള്ള 30കാരനാണ് 'മിഡിലീസ്റ്റ് ഐ'യോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേൽ സൈന്യം നഗ്നരാക്കിനിർത്തി ഫോട്ടോ പുറത്തുവിട്ട ഫലസ്തീനുകാരിൽ ഒരാളാണ് ഹകീം. രണ്ടു ദിവസം മുൻപാണ് യുവാവിനെ ഇസ്രായേൽ മോചിപ്പിച്ചത്.
തന്നെ ദൈവത്തിലേക്ക് അയയ്ക്കുകയാണെന്നാണ് ഒരു സൈനികൻ പറഞ്ഞതെന്ന് ഹകീം ഓർത്തെടുത്തു. തുടർന്ന് സ്ഫോടകവസ്തുക്കൾ അടങ്ങിയ ഒരു ബെൽറ്റ് ധരിപ്പിച്ചു. തലയിൽ ഗോപ്രോ കാമറയും ഘടിപ്പിച്ചു. അരയിൽ ഒരു കയർ കെട്ടുകയും ചെയ്തു. എന്നിട്ട് ഗസ്സ മുനമ്പിലെ ഒരു തുരങ്കത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം ഗാസയിലെ ഭീകര താവളങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതായി ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) റിപ്പോര്ട്ട് ചെയ്തു. ഗാസയിലെ ഒരു പള്ളിയില്‍ നടത്തിയ റെയ്ഡില്‍ സൈന്യം തീവ്രവാദ താവളവും ഹമാസിന്റെ സാമഗ്രികളും കണ്ടെത്തി.ഐഡിഎഫിന്റെ ഗോലാനി ഇന്ഫന്ട്രി ബ്രിഗേഡിന്റെ 12ാം ബറ്റാലിയനാണ് റെയ്ഡ് നടത്തിയത്. 12ാം ബറ്റാലിയനിലെ സേനയും ഒരു ഭീകരസംഘത്തെ ഇല്ലാതാക്കി. ഓപ്പറേഷന് സമയത്ത്, സൈന്യത്തിന് സമീപം ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു.
ഇതിന് തൊട്ടുപിന്നാലെ, ബ്രിഗേഡ് പ്രദേശത്ത് ദ്രുതഗതിയിലുള്ള നിരവധി ആക്രമണങ്ങള്ക്ക് നേതൃത്വം നല്കി, അതില്‍ ഒരു യുദ്ധ ഹെലികോപ്റ്റര്‍ മസ്ജിദിന്റെ മേല്‍ക്കൂരയില്‍ പതിയിരുന്ന നിരവധി തീവ്രവാദികളെയും ഒരു തുരങ്കപാതയില്‍ നിന്ന് പുറത്തുവന്ന നിരവധി തീവ്രവാദികളെയും മറ്റ് തീവ്രവാദികളെയും ഇല്ലാതാക്കിയെന്ന് അവര്‍ വ്യക്തമാക്കി.
ഒരു യുദ്ധവിമാനം പള്ളിയും അതിനടിയിലുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങളും തകര്ത്തു. കൂടാതെ, തെക്കന്‍ ഗാസയിലെ ഖാന് യൂനിസിന്റെ മധ്യഭാഗത്തുള്ള ഒരു ടണല്‍ ഷാഫ്റ്റില്‍ നിന്ന് പുറത്തു വന്ന മൂന്ന് ഭീകരരെ വെള്ളിയാഴ്ച രാത്രി മഗ്ലാന്‍ പ്രത്യേക സേനാ യൂണിറ്റിലെ പോരാളികള്‍ തിരിച്ചറിഞ്ഞു, സൈന്യത്തിന് നേരെ ആര്പിജി റോക്കറ്റ് വിക്ഷേപിച്ചു.ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്. ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നെതന്യാഹുവിനും അയാളുടെ യുദ്ധമന്ത്രിസഭയ്ക്കും വൈറ്റ്ഹൗസിലെ സിയണിസ്റ്റ് ലോബിക്കും ബന്ദികളെ ചർച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ പറ്റില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ തുനിഞ്ഞ ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണെന്നും'- അബൂ ഉബൈദ പറഞ്ഞു.
ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതി മരിച്ചതായി സ്ഥിരീകരണം. ജര്മന്‍ സ്വദേശിയായ ഷാനി ലൂക്കിന്റെ മൃതദേഹം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ധിയാക്കിയത്.
യുവതിയെ നഗ്നനയാക്കി ഹമാസ് ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഷാനി ലൂക്ക് ഉള്പ്പെടെയുള്ളവര്ക്ക് നേരെ ഹമാസ് ആക്രമണം നടന്നത്. ഷാനിയെ കാണാതായതിന് ശേഷം ഇവരെ തിരികെ ലഭിക്കാന്‍ അമ്മ ജര്മന്‍, ഇസ്രായേല്‍ സര്‍ക്കാരുകളോട് നടത്തിയ അഭ്യര്ത്ഥന സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്ച്ചയായിരുന്നു.അതേ സമയം ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്ത്. പലസ്തീന് ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നല്കിയത്. യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങള്ക്ക് സമാധാനത്തോടെ കഴിയാന്‍ അവകാശമുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു.ഇസ്രായേല്‍ ജനതയുമായുള്ള സൗഹൃദത്തിനും കോണ്ഗ്രസ് മൂല്യം കല്പിക്കുന്നു. അതിന്റെയര്ത്ഥം അവരുടെ മുന്കാല ചെയ്തികള്‍ മറന്നുവെന്നല്ലെന്നും സോണിയാ?ഗാന്ധി കൂട്ടിച്ചേര്ത്തു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment