സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു
സിപിഐ
സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.
കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ
ഹൃദയാഘാതത്തെ തുടര്ന്നാണ്
അന്ത്യം. പ്രമേഹത്തെത്തുടര്ന്ന്
കാല്പാദം
മുറിച്ചുമാറ്റിയിരുന്നു.
2015 മുതല്‍ സിപിഐ
സംസ്ഥാന സെക്രട്ടറിയായിരുന്ന
അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ
മൂന്നു മാസത്തെ
അവധിയിലായിരുന്നു. 1950 നവംബർ
10ന് കോട്ടയം
ജില്ലയിലെ കൂട്ടിക്കലിൽ
വി.കെ.പരമേശ്വരൻ
നായരുടേയും ടി.കെ.
ചെല്ലമ്മയുടേയും മകനായാണ്
കാനം രാജേന്ദ്രന്റെ
ജനനം. കിടങ്ങൂർ
സ്വദേശിയായ പി.കെ.വാസുദേവൻ
നായർക്കു ശേഷം
സിപിഐയുടെ തലപ്പത്തേക്ക്
എത്തിയ കോട്ടയംകാരൻ
കൂടിയാണു അദ്ദേഹം.
എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
സി.കെ.ചന്ദ്രപ്പൻ
1969 ൽ എഐവൈഎഫ്
ദേശീയ പ്രസിഡന്റ്
ആയപ്പോൾ സംസ്ഥാന
സെക്രട്ടറിയായി ചുമതലയേറ്റാണു
കാനം സിപിഐ
രാഷ്ട്രീയത്തിൽ വരവ്
അറിയിച്ചത്.
ഉറപ്പുള്ള
വാക്കും ഉശിരുള്ള
നിലപാടും കൊണ്ട്
സി.പി.ഐയെ
നയിച്ച കാനം
രാജേന്ദ്രൻ ഇനി
ഓർമ്മ. തുടർഭരണത്തിന്റെ
തിളക്കത്തിലേക്ക് പാർട്ടിയെയും
മുന്നണിയെയും നയിക്കുന്നതിൽ
മുഖ്യപങ്കുവഹിച്ചതിന് ശേഷമാണ്
അദ്ദേഹത്തിന്റെ മരണം.
എട്ടുവർഷമായി സംസ്ഥാന
സെക്രട്ടറിസ്ഥാനം വഹിക്കുന്ന
കാനം പാർട്ടി
ദേശീയ സെക്രട്ടേറിയറ്റ്
അംഗവുമാണ്. പാർട്ടിയിലും
തൊഴിലാളി സംഘടനയിലും
ഒരേ പോലെ
തിളങ്ങിയ കമ്മ്യൂണിസ്റ്റ്
നേതാക്കളിൽ മുമ്പിലായിരുന്ന
കാനം. എ.ഐ.ടി.യു.സിയെ
ജനകീയമാക്കുന്നതിലും ഏറെ
ശ്രദ്ധിച്ചിരുന്നു.20-ാം
വയസിൽ പാർട്ടിസംസ്ഥാന
നേതൃത്വത്തിൽ പ്രവർത്തിച്ചു
തുടങ്ങിയ കാനം
കമ്മ്യൂണിസ്റ്റ് പാർട്ടിയെ
ചെറുപ്പമുള്ള പാർട്ടിയാക്കുന്നതിൽ
എന്നും ശ്രദ്ധിച്ചു.
തിരഞ്ഞെടുപ്പുകളിൽ രണ്ട്
വട്ടമെന്ന ഊഴം
കർശനമായി നടപ്പാക്കിയും
മന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ
എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ
ഈ കാഴ്ചപ്പാട്
നിർണായകമായി. കാനത്തിന്റെ
വേർപാടിലൂടെ രാഷ്ട്രീയകേരളത്തിന്
നഷ്ടമാവുന്നത് ഒരേസമയം
കർക്കശക്കാരനായ നേതാവും
സൗമ്യനായ ജനകീയ
നായകനെയുമാണ്. ആദരാഞ്ജലികളോടെ,
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment