Pages

Friday, December 29, 2023

ഏദൻ നഗർ റെസിഡന്റ്സ് അസ്സോസ്സിയേഷൻ 2024 ൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ :-

 

ഏദൻ നഗർ റെസിഡന്റ്സ് അസ്സോസ്സിയേഷൻ 2024 നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ പ്രൊജക്റ്റ്റിപ്പോർട്ട്‌ :-




ഐപ്പള്ളൂർ പ്രദേശത്തെ താമസക്കാരുടെ ഒരു കൂട്ടായ്മയാണു് ഏദൻ നഗർ റെസിഡന്റ്സ് അസ്സോസ്സിയേഷൻ. പ്രദേശത്തെ ആളുകളുടെ പൊതുവായ താത്പര്യങ്ങളുടെ സംരക്ഷണാർത്ഥമാണ് അസോസിയേഷൻ രൂപീകരിച്ചത്.
ചാരിറ്റി സൊസൈറ്റി ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.
രൂപവത്കരിക്കുന്നത് . ചാരിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്.
1-
സാമൂഹ്യ ആരോഗ്യ സർവ്വേ

ഏദൻ നഗർ റെസിഡന്റ്സ് അസ്സോസ്സിയേഷൻയുവജന വിഭാഗത്തിന്റെ സഹായത്തോടെ നഗറിലെ ഭവനങ്ങളിൽ സാമൂഹ്യ ആരോഗ്യ സർവ്വേ നടത്തും. സർവ്വേ യുടെ അടിസ്ഥാനത്തിൽ ദാരിദ്ര്യരേഖക്കു താഴെ കഴിയുന്നവരുടെ
ലിസ്റ്റ് തയാറാക്കുകയും വിശപ്പ്രഹിത സമൂഹത്തിനായി പ്രവർത്തിക്കുകയും ചെയ്യും. സാമ്പത്തിക കഴിവുള്ള അംഗങ്ങളുടെ സഹായത്തോടെ പട്ടിണിയിൽ കഴിയുന്ന വീടുകൾക്ക് ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യാൻ ശ്രമിക്കും. കൂടാതെ തൊഴിൽ അവസരങ്ങൾ കണ്ടെത്തി സഹായിക്കും.
2--
മാലിന്യ സംസ്ക്കരണം :-
A-
പരിസര സംരക്ഷണത്തെ കുറിച്ച്
ബോധവൽക്കരണ ക്ലാസുകൾ
സംഘടിപ്പിക്കും.
B-
വൃക്ഷ തൈകൾ വിതരണം ചെയ്യും
C-
പ്ലാസ്റ്റിക് കത്തിക്കാതെ മാസം എത്തുന്ന ഹരിതസേനക്ക് കൊടുക്കാൻ നിദ്ദേശിക്കും.
D-
വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ അംഗങ്ങളെ പ്രേരിപ്പിക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സബ്lസിഡി സർക്കാരിൽ മറ്റ് സ്ഥാപനങ്ങളിൽ നേടികൊടുക്കാൻ ശ്രമിക്കും.
മഴ വെള്ളം സംഭരിക്കാനുള്ള ബോധവൽക്കരണം നൽകും. മഴവെള്ളം പാരമാവധി കുടിവെള്ളമാക്കാൻ ശ്രമിക്കും.

3-
നികുതി കൃത്യമായി നൽകാൻ
അംഗങ്ങളെ പ്രേരിപ്പിക്കും.
4-
സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും..,
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി
സ്ത്രീകൾക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. സ്വയം തൊഴിആരംഭിക്കും സഹായിക്കും. വിവിധ തൊഴിൽ പരിശീലന കോഴ്സുകൾ സംഘടിപ്പിക്കും. നഗറിന്റെ ആഭിമുഖ്യത്തിൽ തയ്യൽ കേന്ദ്രം ആരംഭിക്കും.
5-
നികുതി കൃത്യമായി നൽകാൻ അംഗങ്ങളെ പ്രേരിപ്പിക്കും.
6-
യുവജനങ്ങൾക്ക് വേണ്ടി
നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ.
A-
വിദ്യാഭ്യാസം കഴിഞ്ഞ് നില്ക്കുന്ന യുജനങ്ങൾക്ക് വേണ്ടി psc പരിശീലനം Bank പരിശീലനം എന്നിവ നടത്തും.
B -
സ്വയം തൊഴിൽ കണ്ടെത്താൻ അഭ്യസ്തവിദ്യരായ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക.
C-
കൃഷിയിൽ ഇറങ്ങാൻ പ്രോത്സാഹിപ്പിക്കുക.
D
കൃഷി വിളകൾക്ക് ന്യായവില ലഭിക്കുന്നതിനുവേണ്ടി ഏദൻ നഗർ റെസിഡന്റ്സ് അസ്സോസ്സിയേഷന്റെ
ആഭിമുഖ്യത്തിൽ വിപണി ആരംഭിക്കുക.
യുവജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി DTP സെന്ററുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും.
കൊല്ലം ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു റെസിഡന്റ്സ് അസോസിയേഷനാണ് ഐപ്പള്ളൂർ ഏദൻ നഗർ. വാർഷിക സമ്മേളനം കൃത്യമായി നടത്നി വിപുലമായ വാർഷിക റിപ്പോർട്ട്‌, ഓഡിറ്റ് ചെയ്ത അക്കൗണ്ട് ഇവ അവതരിപ്പിച്ചു പൊതുയോഗത്തിന്റെ അംഗീകാരം നേടുന്നു. പോലീസ് മേധാവികൾ, ചരിത്ര ഗവേഷകർ, സാഹിത്യകാരന്മാർ പ്രൊഫസർ മാർ, രാഷ്ട്രീയ നേതാക്കൾ, മത പണ്ഡിതമാർ തുടങ്ങി ധാരാളം പേർ നഗറിന്റെ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഏതാനം വർഷം മുൻപ് "ചുറ്റുവട്ടം നടത്തിയ മികവ് മത്സരത്തിൽ ആദ്യത്തെ 10 സ്ഥാനത്തിനകത്തു ഐപ്പള്ളൂർ നഗർ എത്തിയിരുന്നു.
എല്ലാവർഷവും ഏദൻ നഗറിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി അർഹരായ രോഗികൾക്ക് സൗജന്യമായി മരുന്നും ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയും നടത്തി വരുന്നു. കൂടാതെ വർഷം തോറും പഠന വിനോദ യാത്രയും നടത്തി വരുന്നു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷ കളിൽ ഉയർന്ന മാർക്കുകൾ നേടുന്ന നഗറിലെ കുട്ടികൾക്ക് അവാർഡുകളും ഷീൽഡ്കളും നൽകുന്നു. ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നുണ്ട്. വാർഷിക സമ്മേളനത്തിൽ വച്ച് മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുന്ന പതിവും ഞങ്ങളുടെ റെസിഡന്റ്സ് അസോസിയേഷനുണ്ട്. വർഷം തോറും കലാകായിക മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകാരുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നന്ദി രേഖപെടുത്തുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: