Pages

Wednesday, December 27, 2023

പാലിയേറ്റിവ് കെയർ പ്രസ്ഥാനങ്ങളും വയോജന സംരക്ഷണവും--1

 

പാലിയേറ്റിവ് കെയർ പ്രസ്ഥാനങ്ങളും  വയോജന സംരക്ഷണവും



വയോജനങ്ങളെ  സംരക്ഷിക്കാന്  കടപ്പെട്ടവർ  വലിയ കടം വീട്ടാൻ പലരും മറന്നുപോകുന്നതെന്തുകൊണ്ടാണ്? കടമ മറക്കുന്നുവെന്നതു മാത്രമല്ല, അവർക്കുനേരെ കയ്യോങ്ങുകകൂടി ചെയ്യുമ്പോൾ അതിനോളം കൊടിയ ക്രൂരതയെന്ത്്? മുതിർന്ന പൗരന്മാർക്കു നേരെയുള്ള അതിക്രമങ്ങൾ വീടുകളിൽ വർധിച്ചുവരുന്നതായുള്ള സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ റിപ്പോർട്ട് കേരളത്തിന്റെ സ്വസ്ഥത കെടുത്തുകതന്നെ വേണം.

സംസ്ഥാനത്തു വയോജനങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ 70 ശതമാനം കേസുകളിലും പ്രതിസ്ഥാനത്തു മക്കളും മരുമക്കളുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാക്കിയുള്ളവയിൽ ബന്ധുക്കളും അയൽവാസികളുമാണു പ്രതിസ്ഥാനത്ത്.

മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് ആരംഭിച്ച എൽഡർ ലൈൻ എന്ന ദേശീയ ഹെൽപ്ലൈൻ നമ്പറിലേക്കു വിളിക്കുന്നവരുടെ പരാതികളിൽനിന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ശാരീരിക അതിക്രമം, വാക്കുകളാലുള്ള അധിക്ഷേപം, അവഗണന, അനാവശ്യമായി പഴിചാരൽ, കുടുംബത്തിൽനിന്നുള്ള ഒറ്റപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ചാണു പരാതികളേറെയും. മുറിക്കുള്ളിൽ അടച്ചിടുക, ആരോടും സംസാരിക്കാൻ അനുവദിക്കാതിരിക്കുക, ഭക്ഷണം നൽകാതിരിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള പരാതികളും കൂടുതലാണ്. അഞ്ചിലൊന്നു പരാതികളും ശാരീരിക ഉപദ്രവത്തെക്കുറിച്ചാണെന്നുകൂടി കേൾക്കുമ്പോൾ നമുക്കു തലതാഴ്ത്താതെ വയ്യ.വയോധികരുടെ സംരക്ഷണത്തിനു ശക്തമായ പല നിയമങ്ങളും സാമൂഹികനീതി വകുപ്പിന്റെ ഒട്ടേറെ പദ്ധതികളുമുണ്ടായിട്ടും ജീവിതസന്ധ്യയിൽ അനാഥത്വത്തിലേക്കും ഏകാന്തതയിലേക്കും നടന്നുപോകുന്ന ഒട്ടേറെപ്പേരുടെ ദുർവിധി നാടിന്റെ ഉറക്കംകെടുത്താൻമാത്രം പോന്നതാണ്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുമാത്രം സംസ്ഥാനത്തു പതിനയ്യായിരത്തിലേറെ കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്കളോ ബന്ധുക്കളോ നോക്കാനില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളും സ്വത്തുവകകൾ എഴുതിക്കൊടുത്തശേഷം അനന്തരാവകാശികളിൽനിന്നു സംരക്ഷണം ലഭിക്കാതെ പുറന്തള്ളപ്പെടുന്നവരും കുറവല്ല. മക്കൾക്കെതിരെ കേസിനു പോകാൻ പല മാതാപിതാക്കളും തയാറാകാത്തതിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കു കിട്ടേണ്ട ന്യായമായ സംരക്ഷണവും നീതിയും ലഭിക്കാറുമില്ല.

എൽഡർ ലൈൻ (നമ്പർ – 14567) 2021ലാണ് കേരളത്തിലും പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തിനിടെ എൺപതിനായിരത്തിലേറെ കോളുകൾ ലഭിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണു പ്രവർത്തനസമയം. 66നും 75നും ഇടയിൽ പ്രായമുള്ളവരാണ് സഹായം ആവശ്യപ്പെട്ട് കൂടുതലും വിളിക്കുന്നത്. അവഗണന, അധിക്ഷേപം, മോശമായ പെരുമാറ്റം, ഉപദ്രവം തുടങ്ങിയവ നേരിട്ടാൽ എൽഡർ ലൈനിൽ വിളിച്ചു പരാതിപ്പെടാം. ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക് കൗൺസലിങ്, പെൻഷൻ പ്രശ്നങ്ങൾക്കു മാർഗനിർദേശം, നിയമോപദേശം തുടങ്ങിയവയും സൗജന്യമായി ലഭിക്കും. മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും വിളിച്ചറിയിക്കാം. വയോജനങ്ങൾക്കുനേരെ അതിക്രമം ഉണ്ടായാൽ, മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച 2007ലെ നിയമപ്രകാരം ആർഡിഒക്കു പരാതി നൽകാമെന്നതുകൂടി മറക്കാതിരിക്കാം.

നിരാലംബരായ മുതിർന്നവർ വഴിയരികിലും വയോജനകേന്ദ്രങ്ങളിലും പെരുകുമ്പോൾ സ്നേഹവും സംരക്ഷണവും നൽകാൻ ബാധ്യതപ്പെട്ടവർ എവിടേക്കാണ് ഓടിയൊളിക്കുന്നത്? മാതാപിതാക്കൾക്കുനേരെ കയ്യോങ്ങുന്ന മക്കളാകട്ടെ, സമൂഹത്തിന്റെ മാത്രമല്ല, കാലത്തിന്റെതന്നെ ശാപമാണ്. നമ്മുടെ അച്ഛനമ്മമാരോടു നാം ചെയ്യുന്നതിൽ നമ്മുടെ മക്കൾ പാഠം കണ്ടെത്തുന്നുണ്ട് എന്ന അടിസ്ഥാനസത്യം ജീവിതത്തിന്റെ ആയിരം തിരക്കുകൾക്കിടയിൽ മറക്കാതിരിക്കാം.

വൃദ്ധസദനം ഇന്നത്തെ കാലത്ത് അനിവാര്യമാണെന്ന് പറയുമ്പോൾ പറയാറുണ്ട്. പ്രായമായവരാണ് ഏറ്റവും നിർഭാഗ്യകരും നിർഭാഗ്യകരും; കുട്ടികൾക്ക് ഏറ്റവും മികച്ചത് നൽകിയിട്ടും അവരിൽ നിന്ന് മികച്ചത് പ്രതീക്ഷിക്കാൻ കഴിയില്ല. പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി ജോലിക്കും പഠനത്തിനും പോകുന്ന യുവതലമുറ. മാതാപിതാക്കൾക്ക് വിവിധ ശാരീരിക അസ്വസ്ഥതകളും മറ്റ് പ്രശ്നങ്ങളും ഉണ്ട്, പക്ഷേ അവരെ നോക്കാൻ ആരുമില്ല, അതിനാൽ പ്രായമായവരെയോ അതേ പ്രായത്തിലുള്ളവരെയോ പരിപാലിക്കുമെന്ന് പ്രായമായവർ തീരുമാനിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

യുവജനതയ്ക്ക് നാണക്കേടാണ്, നമ്മുടെ പ്രായമായവരെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം നമ്മളും വാർദ്ധക്യത്തിലേക്ക് കാലെടുത്തുവെക്കും, അല്ലാതെ ആരും ഉണ്ടാകില്ല എന്ന് ചിന്തിക്കാനും ആത്മപരിശോധന നടത്താനുമുള്ള നമുക്കെല്ലാവർക്കും ഒരു ഉണർവാണ് .

ജീവിതത്തോടൊപ്പം  ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. ഇത് വെല്ലുവിളികളും അവസരങ്ങളും പ്രദാനംചെയ്യുന്നു. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. എല്ലാ സമൂഹങ്ങളിലും വാർദ്ധക്യത്തിന്റെ പ്രായ പരിധി ഒരേ പോലെ അല്ലാത്തതിനാൽ ആയതു കൃത്യമായി നിർവചിക്കാനാവില്ല. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.

പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലും സാമൂഹ്യക്രമങ്ങളിലും കുടുംബങ്ങൾക്ക് നൽകിയിരുന്ന സാമൂഹ്യസുരക്ഷാ സമ്പ്രദായം പ്രാധാന്യമർഹിക്കുന്നതാണ്. മുതിർന്നവർ അവരുടെ കുടുംബത്തിലും അയൽക്കാരുടെ ഇടയിലും സമൂഹത്തിലും ആദരിക്കപ്പെട്ടിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ സംവിധാനം ഏകദേശം പൂർണമായും ഇല്ലാതാകുകയും മുതിർന്നവരെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമാവുകയും ചെയ്തു. വളരെയധികം ചെറുപ്പക്കാർ ഉപജീവനത്തിനുള്ള തൊഴിലിനായി മറ്റു ദേശങ്ങളിലേക്കു (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേയ്ക്ക്) പോയിരിക്കുന്നു എന്ന വസ്തുത മുതിർന്നവരുടെ ഒറ്റപ്പെടലിനു കൂടുതൽ ഉൗന്നൽ നൽകി. കൂടാതെ, പരമ്പരാഗതമായി കുടുംബത്തിനെ പരിചരിച്ചുപോന്നിരുന്ന പല സ്ത്രീകളും ഇപ്പോൾ പുറത്തു പോയി ജോലി ചെയ്യുന്നതിനാൽ വയോജന പരിപാലനവും പുറംജോലിയും സംയോജിപ്പിക്കേണ്ടിവരുന്നു.

 

നഗര ഗ്രാമീണ സംവിധാനങ്ങളിൽ പരമ്പരാഗതമായ ക്രമീകരണങ്ങൾ സാവധാനത്തിൽ കുറയുന്നതായി കാണുന്നു. 2011 ലെ ജനസംഖ്യാ സെൻസസ് അനുസരിച്ച് ഏതാണ്ട് 10.4 കോടി വൃദ്ധർ (60 വയസ്സിനു മേൽ പ്രായമുള്ളവർ) ഇന്ത്യയിൽ ഉണ്ട്; 5.3 കോടി സ്ത്രീകളും 5.1 കോടി പുരുഷന്മാരും. കാലാകാലങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. 1961- 5.6 ശതമാനം ആയിരുന്നത് 2011- 8.6 ശതമാനം ആയി വർദ്ധിച്ചു. പുരുഷന്മാരിൽ ഇത് 8.2 ശതമാനവും സ്ത്രീകളുടേത് 9.0 ശതമാനവുമാണ്. ഗ്രാമീണ നഗര പ്രദേശങ്ങളിൽ താരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം പ്രായമായ ജനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ബാക്കി 29 ശതമാനം നഗരപ്രദേശങ്ങളിലാണ്. 2009-13 കാലയളവിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം 65.8 ഉം സ്ത്രീകളിൽ 69.3 ഉം വയസ്സായിരുന്നു.

 

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാൾ വേഗത്തിലാണ് കേരളത്തിലെ വയോജനങ്ങളുടെ വളർച്ച. 60 വയസിനു മുകളിലുള്ള ജനസംഖ്യ 1961 5.1 ശതമാനമായിരുന്നപ്പോൾ ദേശീയ ശരാശരി 5.6 ശതമാനം ആയിരുന്നു. 1980 മുതൽ കേരളം മറ്റുപ്രദേശങ്ങളെ പിന്നിലാക്കി ബാക്കിയുള്ളത് 2001 ഇത് താരതമ്യേന 10.5 ശതമാനവും 7.5 ഉം ആയിരുന്നത്. 2011 ആകുമ്പോഴേക്കും ജനസംഖ്യയിൽ ഏകദേശം 13 ശതമാനം പേർ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. കേരളത്തിലെ പ്രായമായ ജനസംഖ്യാവളർച്ച 2.3 ശതമാനം നിരക്കിലെന്നു ഒരു പഠനറിപ്പോർട്ടിൽ (സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ്, 2013, "കേരളത്തിൽ പ്രായമാകലിനെ സംബന്ധിച്ചുള്ള ഒരു സർവ്വേ") പറയുന്നു. 70 അല്ലെങ്കിൽ 80 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ വളർച്ചയാണ് ഏറ്റവും കൂടുതൽ. നിലവിൽ കേരളത്തിലെ 42 ലക്ഷം ആളുകൾ 60 വയസ്സിനു മുകളിലാണുള്ളത്. ഇതിൽ 13 ശതമാനം വേഗത്തിൽ വളരുന്ന 80 വയസും അതിനുമുകളിലുള്ളവരുമാണ്. അറുപതു വയസിനു മുകളിലുള്ള സ്ത്രീപുരുഷന്മാരിൽ കൂടുതലും സ്ത്രീകളാണ്. അവരിൽ ഭൂരിഭാഗവും വിധവകളാണ്. കേരളമാണ് ഏറ്റവും ഉയർന്ന ആയുർദൈർഖ്യമുള്ള സംസ്ഥാനം. എസ്.ആർ.എസ്. റിപ്പോർട്ട് 2009 -13 അനുസരിച്ച് കേരളത്തിൽ പ്രീതീഷിത ആയുർദൈർഘ്യം പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 71.8 വയസും 77.8 വയസും ആണ്. സാധാരണയായി സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരെക്കാൾ ഉയർന്നതാണ് (ഇന്ത്യയിലും). എന്നാൽ കേരളത്തിൽ ഇത് വളരെ കൂടുതലാണ്. പുരുഷന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ വയോജനങ്ങളിൽ വിധവകളുടെ എണ്ണം കൂടുതലാണ്. 65ശതമാനം വൃദ്ധരും രോഗികളാണെന്നു എൻഎസ്എസ് സർവേ 2015 വ്യക്തമാക്കുന്നു.

 

വൃദ്ധജനങ്ങളെ വൃദ്ധസദനത്തിലേക്ക് അയയ്ക്കുന്ന സംസ്കാരം കേരളത്തിൽ വളരെ വേഗത്തിൽ വികസിക്കുകയാണ്. കേരളത്തിലെ പ്രായമായവരിൽ ഭൂരിഭാഗവും വിധവകളാണ്. 1991 60-69 വരെ പ്രായമുള്ളവരിൽ 53.8ശതമാനം വിധവകളാണ്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് 69.20 ശതമാനമാണ്. 2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നതിനാൽ സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം വളരെ വലിയ തോതിൽ ഉണ്ടാകും. അതിനാൽ മുതിർന്ന പൗരന്മാർക്ക് സാമൂഹ്യ സുരക്ഷ എന്നത് സഹാനുഭൂതിയല്ലെന്നത് ഓർക്കുക, അത് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണ്. നിലവിലെ വിവാഹിതരുടെ എണ്ണം തെറ്റിദ്ധാരണജനകമാണ്. നിലവിൽ വിവാഹിതർ 60.8ശതമാനവും ഇതിൽ പുരുഷൻമാർ 88.9ശതമാനം വും സ്ത്രീകൾ 37.8ശതമാനവും മാത്രമാണ്. കേരളത്തിലെ മുതിർന്നവരുടെ ദാമ്പത്യ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷം പുരുഷന്മാരുടേയും (89 ശതമാനം) ഭാര്യമാർ പ്രായാവസ്ഥയിലും ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ 38 ശതമാനം സ്ത്രീകളുടെ ഭർത്താക്കന്മാർ മാത്രമേ പ്രായമായി ജീവിച്ചിരിക്കുന്നുള്ളൂ. പുരുഷന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ പുരുഷന്മാർക്ക് അറുപത് വയസ്സു പ്രായമാകുമ്പോൾ അവരുടെ ഭാര്യമാർ വളരെ ചെറുപ്പമായിരിക്കും (അവരുടെ അന്പതുകളുടെ അവസാന കാലഘട്ടത്തിൽ). അതായത് 80 , 17ശതമാനം പുരുഷൻമാർ വിഭാര്യരാണ്, 84.2ശതമാനം സ്ത്രീകൾ വിധവകളാണ്

കേരളത്തിൽ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിനാൽ അവർക്ക് സുഖപ്രദമായ ജീവിതം നയിക്കാൻ കഴിയും. അനുഭവ സമ്പന്നരായ മനുഷ്യശക്തിയെ ശരിയായി വിന്യസിക്കുന്നത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയാണ്. പ്രായപൂർത്തിയായവർ തിരക്കുപിടിച്ചു ജോലിയിൽ ഏർപ്പെടുമ്പോഴും ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നു. എന്നാൽ അത്തരം ജോലി ഇല്ലാതിരുന്നവർക്കും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പെൻഷനും വിരമിക്കലും ഇല്ല. ചില വിഭാഗങ്ങളിൽ പെൻഷൻ ആയി നാമമാത്രമായ തുക മാത്രം ലഭിക്കുന്നത് അവരുടെ മെഡിക്കൽ ആവശ്യകതക്കു പോലും സഹായിക്കില്ല. വികസിത രാജ്യങ്ങളിൽ സാമൂഹ്യസുരക്ഷാ സംവിദാനം വളരെ ശക്തമായതുകൊണ്ട് വാർദ്ധക്യത്തിൽ അവർക്ക് വിഷമിക്കേണ്ട കാര്യമില്ല.

മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും അവരുടെ ക്ഷേമത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും 2007 ഡിസംബറിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007 നടപ്പിലാക്കി. മാതാപിതാക്കൾ / മുതിർന്ന പൗരന്മാർക്ക് മക്കളും ബന്ധുക്കളും സംരക്ഷണം നൽകുന്നത് ന്യായസഭകൾ മുഖേന നിർബ്ബന്ധിതവും നിയമപരവുമായി, ബന്ധുക്കൽ അവഗണിച്ചാൽ മുതിർന്ന പൗരന്മാർക്ക് സ്വത്ത് കൈമാറ്റം ചെയ്യൽ പിൻവലിക്കാവുന്നതാണ്, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്ന കാര്യത്തിൽ പീനൽ പ്രൊവിഷൻ, വയോജന പരിപാലന ഹോമുകൾ സ്ഥാപിക്കൽ, മുതിർന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണവും, മുതിർന്ന പൗരന്മാർക്ക് ആവശ്യമായ വൈദ്യസഹായ സൗകര്യങ്ങൾ തുടങ്ങിയവക്കു നിയമം സംരക്ഷണം നൽകുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: