Pages

Friday, August 18, 2023

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് സംഘടനയിൽ അംഗമാകുക.

 

കേരള പാലിയേറ്റിവ് കെയർ  ഇനിഷ്യറ്റിവ് സംഘടനയിൽ  അംഗമാകുക.

 

നമുക്ക് സൂര്യൻ  ആകാൻ  കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ് ആകാനെങ്കിലും കഴിയണം.

മഴത്തുള്ളിയിൽ നിന്ന് മഴവില്ലിലേക്കുള്ള മാറ്റമാണ് നമുക്ക് വേണ്ടത്. ഉലയാത്ത  മനുഷ്യ സ്നേഹവും വിശ്വാസംവും അതാണ് നമുക്കാവശ്യം. മാനവസേവയാണ്  മാധവസേവ എന്ന് അറിയുക. നമുക്ക് ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ  അവശത  അനുഭവിക്കുന്നവർക്കും രോഗികൾക്കും വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും.

ഒരു കുഞ്ഞ് മഴതുള്ളിക്ക് മണമില്ല, നിറമില്ല, അത് ആരാലും ശ്രദ്ധിക്കപെടുക പോലുമില്ല. എന്നാല്‍ അതിലൂടെ പ്രകാശം കടന്നു പോയി കഴിയുമ്പോള്‍ ആകാശത്ത് ആരുടേയും മനം കവരുന്ന കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയായ മാരിവില്ലായിമാറും

അതു പോലെ ഓരോ വ്യക്തിയിലും സ്നേഹത്തിന്റെ പ്രകാശം  കടന്നു പോകുമ്പോൾ  അത് അനേകം പാവപെട്ടവർക്ക്, രോഗികൾക്ക്

പ്രത്യാശ പകരുന്ന, മാരിവില്ലായി മാറും.1000, ആയിരം  രൂപാ നൽകി

കേരള പാലിയേറ്റിവ് കെയർ  ഇനിഷ്യറ്റിവ് സംഘടനയിൽ  അംഗമാകുക. കൂടുതൽ  വിവരങ്ങൾക്ക് ശ്രി. അശോക് കുമാർ, ജനറൽ സെക്രട്ടറി, Kerala Palliative care initiative, Aroma Hospital Chengamanadu എന്ന വിലാസത്തിൽ  ബന്ധപെടുക. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന്‍ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിച്ച് പ്രകാശം പരത്തുന്നത് പോലെ അശരണരായ രോഗികൾക്ക് വെളിച്ചം പകരാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.

 

പ്രൊഫ. ജോൺ  കുരാക്കാർ

(President, Palliative care initiative.)

No comments: