Pages

Wednesday, August 23, 2023

ഉമ്മൻ ചാണ്ടിയും കേജരിവാളും.

                                              ഉമ്മൻ ചാണ്ടിയും

                          കേജരിവാളും


'തന്റെ ഭക്തരുടെ മരണം യഹോവയ്ക്ക് വിലപ്പെട്ടതാകുന്നു', ബൈബിളിൽ മരണത്തെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്.79 വർഷംമുമ്പ് കരോട്ട് വള്ളക്കാലിൽ ജനിച്ച ഉമ്മൻചാണ്ടിയെന്ന കുഞ്ഞൂഞ്ഞിന്. പുതുപ്പള്ളി പള്ളിയിൽ അന്ത്യവിശ്രമം.

ഓർത്തഡോക്സ് സഭയുടെ വിശ്വാസമനുസരിച്ച് നാലുഭാഗങ്ങളായാണ് ശവസംസ്കാരശുശ്രൂഷ നടത്തിയത്.ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഉമ്മൻചാണ്ടിയുടെ വസതിയിൽവെച്ച് ആദ്യഭാഗങ്ങൾ പൂർത്തിയാക്കി. മൂന്നാം ഭാഗം ജനിച്ചുവളർന്ന പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽവെച്ച് ഓർത്തഡോക്സ് സഭയിലെ 14 ബിഷപ്പുമാരും 200-ഓളം വൈദികരും ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വംനൽകി.

പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് രാത്രി എട്ടരയോടെ ചേതനയറ്റ ശരീരം എത്തിച്ചു. സന്ധ്യാനമസ്കാരത്തിനുശേഷമാണ് പള്ളിയിലെ ചടങ്ങുകൾ തുടങ്ങിയത്. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സന്ധ്യാനമസ്കാരത്തിന് നേതൃത്വം നൽകി.

തുടർന്ന് ശവസംസ്കാരച്ചടങ്ങുകൾ. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ സഭയിലെ 22 മെത്രാപ്പൊലീത്തമാരും 1000 വൈദികരും സഹകാർമികരായി.

ആരംഭ പ്രാർഥനയ്ക്കുശേഷം

ഏവൻഗേലിയോൻ വായന. 'ഹേ മരണമേ നിന്റെ ജയമെവിടെ... ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ'യെന്ന് വേദ പുസ്തകത്തിലെ വാക്യങ്ങൾ മുഴങ്ങിയപ്പോൾ പള്ളിയിൽ കണ്ണീർവീണു.  അതിനുശേഷം മകൻ ചാണ്ടി ഉമ്മൻ മുഖംമൂടി. ഇനി മക്കളിലൂടെ, വരുംതലമുറകളിലൂടെ മരണപ്പെട്ട മനുഷ്യൻ ഓർക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുഖം മൂടുന്നത്.

തുടർന്ന് മുഖംമറച്ച ശരീരത്തിൽ ബാവ തിരുമേനി അഭിഷേകതൈലം ഒഴിച്ചു. കാൽപ്പാദംമുതൽ തലവരെ പ്രത്യാശയുടെ തൈലം പൂശി.

തുടർന്ന് ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ചേർന്ന് ഭൗതികശരീരത്തിൽ മണ്ണിട്ടു; 'മനുഷ്യ നീ മണ്ണാകുന്നു... നീ മണ്ണിലേക്ക് മടങ്ങുമെന്ന ബൈബിൾ വാക്യത്തെ അനുസ്മരിച്ച്. തുടർന്ന് ശവപ്പെട്ടിയുടെ മൂടികൾ ഭദ്രമായി അടച്ച്, ഇനിയൊരു മടക്കമില്ലാതെ പള്ളിയുടെ കിഴക്കുഭാഗത്ത് തയ്യാറാക്കിയ കല്ലറയിലേക്ക്. ഉമ്മൻചാണ്ടിയെന്ന യുഗം ഇവിടെ തീരുന്നു. അദ്ദേഹം ബാക്കിവെച്ച നന്മകൾ പ്രത്യാശയാകുന്നു.

ഉമ്മൻ ചാണ്ടിയ്ക്കും ഡൽഹി മുഖ്യമന്ത്രി കേജരിവാളിനും സമാനതകൾ ഏറെയുണ്ട്. രണ്ട് പേർക്കും

ലക്ഷങ്ങളുടെ കോട്ടില്ല!സ്വർണ്ണനൂലുകളാൽ എഴുതിയ പേരില്ല! സ്വർണ്ണം പൂശിയ പേനയില്ല! ഹെയർ ഫിക്സിന് ലക്ഷങ്ങൾ മുടക്കുന്നില്ല! ലക്ഷങ്ങളുടെ കൂണ് കഴിക്കുന്നില്ല! സാധാരണക്കാരുടെ റൊട്ടിയും കിഴങ്ങും ഏത് വഴിയിലും ഇരുന്നു കഴിക്കും! സ്വന്തം കാര്യം നോക്കുന്നതിന് സമയമില്ല.

പരിമിതികൾക്കുള്ളിൽ നിന്ന് സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്ന, കരിമ്പൂച്ചകൾ, ഇല്ലാത്ത നേതാക്കൾ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: