Pages

Thursday, August 17, 2023

കാഴ്ച പരിമിയുള്ള അദ്ധ്യാപകനെ കോളേജ് വിദ്യാർത്ഥികൾക്ക് മനസിലാകാതെ പോയത് നിർഭാഗ്യകരമാണ്.

 

കാഴ്ച പരിമിയുള്ള അദ്ധ്യാപകനെ കോളേജ് വിദ്യാർത്ഥികൾക്ക്  മനസിലാകാതെ പോയത് നിർഭാഗ്യകരമാണ്.



എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം വേദനജനകയും സമൂഹത്തിന്റെ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതുമാണ്.

കാഴ്ച പരിമിതിയുടെ പേരില്‍ ഒരാള്‍ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് വേദനിപ്പിക്കുന്ന നടപടിയാണെന്ന് ഡോ. പ്രിയേഷ് എന്ന അദ്ധ്യാപകൻ തന്നെ പറയുന്നു. ഒരിക്കലും കുട്ടികൾ ഇങ്ങനെ ചെയ്യാൻ പാടില്ല. വൈകല്യം ആർക്കും എപ്പോഴും സംഭവിക്കാം.കാഴ്ച പരിമിതിയുള്ള, ശബ്ദ പരിമിതിയുള്ള സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന  കുട്ടികൾ കൂടുതൽ ജാഗ്രതയോടെയാണ് ക്ളാസിലിരിക്കേണ്ടത്.സാധാരണയുള്ള കലപില ശബ്ദങ്ങൾപോലും ഉണ്ടാക്കരുത്. സാറിനെ പരിഹസിച്ച കുട്ടികൾക്ക് ഗുരുത്വം ഇല്ലാതെ പോയല്ലോ? അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠിച്ച് മുന്നേറി ഡോക്ടറേറ്റും നേടിയാണ് അധ്യാപകനായത്.പരിമിതികളെ തോൽപ്പിച്ച് റാങ്കും ഡോക്ടറേറ്റും നേടിയ പ്രിയേഷിനെ അംഗീകരിക്കുന്നതിലാണ് വിദ്യാർത്ഥികൾ ത്രില്ല് കാണിക്കേണ്ടിയിരുന്നത്.

അധ്യാപകനെ മനഃപൂർവം അവഹേളിക്കാൻ ശ്രമിച്ചതാണ് എന്ന് ഞാൻ കരുതുന്നില്ല.ഇത്തരം പ്രവർത്തികൾ ഇനി ഒരിക്കലും കുട്ടികളിൽ നിന്ന് ഉണ്ടാകരുത്.മൂന്നാം വർഷ ബി പൊളിറ്റിക്കൽ സയൻസിലെ 6 വിദ്യാർത്ഥിനാളെയാണ്സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇത്രാഷ്ട്രീയവൽകരിക്കരുത്

അധ്യാപകനെ  വിദ്യാര്‍ഥികള്‍ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

കാഴ്ചയുള്ളവര്‍ക്ക് കാഴ്ച പരിമിതിയുള്ളവരുടെ

പലതരം ബുദ്ധിമുട്ടുകൾ  മനസ്സിലാക്കാൻ കഴിയാതെ പോയി.

പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ കാഴ്ച പരിമിതിയുള്ള ഒരാളുടെ സാഹചര്യം മനസിലാക്കേണ്ടതായിരുന്നു.

അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.ഒരാളിന്റെ വൈകല്യത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കരുത്.

ക്ലാസ് നടക്കുമ്പോള്‍ ഫോണ്‍ നോക്കുന്നതും കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുന്നതും ഇത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.ഒരു പക്ഷെ കുട്ടികൾ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചെയ്തതാവില്ല. കുട്ടികൾക്ക് നൽകുന്ന ശിക്ഷ ഒരിക്കലും  പക പോക്കല്‍ ആകരുത്. അതിൽ രാഷ്ട്രീയം കലർത്തുകയും അരുത്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: