Pages

Thursday, August 17, 2023

ഭാരതം 77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ;

 

ഭാരതം  77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ;


ഇന്ത്യ മഹാരാജ്യം ഇന്ന് 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ..രാജ്യത്തിന്റെ സ്വാന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വീരമൃത്യു വരിച്ച ധീരരെ സമയം ഓർക്കുന്നു .

"സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു

മൃതിയെക്കാള്‍ ഭയാനകം"

രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളത്തിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .  മുഖ്യമന്ത്രി  സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിപറഞ്ഞു.

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ

പ്രൊഫ ജോൺ കുരാക്കാർ

No comments: