Pages

Friday, August 4, 2023

സുപ്രീം കോടതി വിധിയുടെ മഹത്വം..

 

സുപ്രീം കോടതി 

വിധിയുടെ മഹത്വം..



അധികം താമസിക്കാതെ പാത്രിയാർക്കീസ് വിഭാഗം തിരിച്ചറിയും.

മലങ്കര സഭ ഒന്നേയുള്ളു. യാക്കോബായ എന്നത് മലങ്കര ഓർത്തഡോൿസ്സഭയുടെ (ഇന്ത്യൻ ഓർത്തഡോൿസ്ചർച്ച് )

വിളിപേരാണ്. ഇതാണ് പരമോന്നത കോടതി വിധി.സുപ്രീം കോടതി വിധിയുടെ മഹത്വം.

അധികം താമസിക്കാതെ പാത്രിയാർക്കീസ് വിഭാഗം തിരിച്ചറിയും.2017 ലെ വിധി 6 വർഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന് പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.രാഹുൽ ഗാന്ധിയുടെ സുപ്രിം കോടതി വിധിയോടെ

വിധിയുടെ മഹത്വം  ഇന്ന്എല്ലാവർക്കും മനസിലായി കാണും.

രാജ്യമൊട്ടാകെ വിജയാഘോഷമാണ്.  നിയമം ഉണ്ടാക്കാൻ ആരും പോകുന്നില്ല. ഇരു കക്ഷികളും വിധി അംഗീകരിക്കുകയും അനുസരിക്കുകയും വേണം .

പരാതിയുള്ളവർ അപ്പീൽ പോകും. മേൽവിധി വന്നാൽ അതും ഇരുകക്ഷികളും അനുസരിക്കും. അതാണ്നാട്ടുനടപ്പ്. അതാണ്രാജ്യത്തിന്റെ നിയമം.

അതല്ലാതെ കോടതി എന്തു വിധിച്ചാലും ഞങ്ങൾ അതിനെ അട്ടിമറിച്ച് അനുകൂലമാക്കി തരാം എന്നു ആരെങ്കിലും വാഗ്ദാനം തന്നിട്ടുണ്ടെങ്കിൽ അതിനായി വല്ലതും കൊടത്തിട്ടുണ്ടെങ്കിൽ അങ്ങനെ വല്ല സ്വപ്നവും മനസ്സിലുണ്ടെങ്കിൽ, അതൊന്നും വിലപ്പോകില്ല എന്ന് വൈകിയെങ്കിലും മനസിലാക്കുക. രാഷ്ടീയക്കാർക്ക് എന്തും പായുകയും തിരുത്തുകയും ചെയ്യാം. അഭിപ്രായം ഇരുമ്പ് ഉലക്കയൊന്നുമല്ല. പരമോന്നത കോടതിയുടെ വിധി രാജ്യത്തിന്റെ നിയമമാണ്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: