Pages

Friday, August 4, 2023

ജനശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യം

 

ജനശ്രദ്ധ 

തിരിച്ചുവിടുകയാണ് ലക്ഷ്യം



കേരളത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന  കൊലപാതകങ്ങളും  കൊള്ളയും,  പിടിച്ചുപറിയും, ഭവനഭേദനവും, സ്ത്രീ പീഡനവും, കുട്ടികളോടുള്ള ക്രൂരതകളും  മദ്യവും മയക്കുമരുന്നും, സ്വർണ്ണക്കടത്ത്, കള്ളപ്പണം, കുഴൽപ്പണം, കൈക്കൂലി, വിലക്കയറ്റം,   പെരുകുന്ന കടം ഇങ്ങനെ പൊതുജനത്തിന്റെ  ജീവിതത്തെ നേരിട്ട് ബാധിക്കുന്ന  പ്രശ്നങ്ങൾ സജീവമായി നിൽക്കുമ്പോൾ.ജന ശ്രദ്ധ തിരിച്ചുവിരുന്നത് ഭരണാധികാരിയുടെ തന്ത്രമാണ്. ഒരു മതത്തെ നോവിക്കുന്ന തരത്തിൽ ബോധപൂർവമായ പ്രസ്താവനയായി ഞാൻ ഇതിനെ കാണുന്നില്ല.ശാസ്ത്രം വളർത്താനും പഠിപ്പിക്കാനും ആയിരുന്നു ലക്ഷ്യമെങ്കിൽ ശാസ്ത്ര പഠനം ജനകീയമാക്കുകയാണ് വേണ്ടത്.

ശാസ്ത്ര സാഹിത്യ പരിഷത്ത്, സയൻസ് ക്ലബ്തുടങ്ങിയ ശാസ്ത്രസംഘടനക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ശാസ്ത്രവും വിശ്വാസവും രണ്ടാണ്.ഇനി മിത്താണ് പ്രശ്നമെങ്കിൽഎല്ലാ മതത്തിലും  ശാസ്ത്രത്തിനു നിരക്കാത്ത മിത്തുകൾ ഇല്ലേ? ശാസ്ത്രം അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. അതിലൊക്കെ മാറ്റങ്ങൾ വരും.

ദൈവവും വിശ്വാസവും ഒക്കെ മിത്താണ് എന്നു വാദിക്കുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക വിദ്യയെക്കാളും ഉപരിയായി ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ?അനുഭവത്തിൽ നിന്നാണ് നാം പലതും പഠിക്കുന്നത്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: