Pages

Sunday, August 6, 2023

വിശുദ്ധനായ ഭരണാധികാരി.

 

വിശുദ്ധനായ

ഭരണാധികാരി.



ഉമ്മൻ ചാണ്ടി സാർ വിശുദ്ധനായ ഭരണാധികാരി ആയിരുന്നു.ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത് കേരളത്തിലെ അതിപ്രധാന തീർത്ഥടനാ കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലാണ്.   ഓർത്തഡോൿസ്സഭയിലെ  പുതുപ്പള്ളിയിലെ അംഗമായ അദ്ദേഹത്തിന് ഇടവക ഉചിതമായരീതിയിലാണ് അന്തയാത്രയും  അന്ത്യവിശ്രമവും ഒരുക്കിയത്. ദിവസേന അനേകം തീർത്ഥടകർ വന്നു പോകുന്ന സ്ഥലമാണ് പുതുപ്പള്ളി. വന്നുപോകുന്നവരൊക്കെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിലും പോയി. മെഴുകുതിരി കത്തിക്കും  കൂടാതെ ഇപ്പോൾ കാസറഗോഡ്മുതൽ പാറശാലവരെയുള്ള പാർട്ടിപ്രവർത്തകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും. അവിടെ വരുന്നു.അവരിൽ എല്ലാം ജാതി മാതസ്ഥരും ഉണ്ട്.പലരുംകുടുംബംമായി വരുന്നവരാണ്. ഉമ്മൻ ചാണ്ടി ഒരു സാധാരണ പാർട്ടി നേതാവല്ല. അദ്ദേഹത്തിന്റെ ജീവിത്തിനിടയിൽ കുറഞ്ഞത് ഒരു കോടി  ജനങ്ങളുമായി  നേരിട്ട് സംവേദിച്ചു കാണും. ലക്ഷം കണക്കിന് പാവപെട്ടവരെ നേരിട്ട് സഹായിച്ചു കാണും. ആർക്കും എപ്പോഴും പോയി സങ്കടം പറഞ്ഞാൽ വളരെ ആത്മാർത്ഥമായി കേൾക്കുന്ന ഒരു മനുഷ്യനായിരുന്നു.അധികാരത്തിന്റെ അഹങ്കാരം ഒരിക്കലും ആരോടും കാണിച്ചില്ല.അദ്ദേഹം സഹായിച്ച ഉള്ളിൽ തൊട്ട സാധാരണ മനുഷ്യരാണ് ഇപ്പോൾ പുതുപ്പള്ളിയിലേക്ക് പ്രവഹിക്കുന്നത്. അദ്ദേഹം മരിച്ചെങ്കിലും തങ്ങളുടെ സങ്കടം ഇനിയും  അദ്ദേഹം കേൾക്കുമെന്ന് ജനം വിശ്വസിക്കുന്നു.അദ്ദേഹം മരിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശവകുടിരത്തിൽ എത്തുന്നത് പതിനായിരങ്ങളാണ്. ഉമ്മൻചാണ്ടി സാർ ജന മനസുകളിൽ മരിച്ചിട്ടില്ല.നൂറുകണക്കിന് അനുസ്മരഞങ്ങളാണ് ദിവസവും കേരളത്തിൽ നടക്കുന്നത്.

എല്ലാ വിശുദ്ധരും മരിച്ചുപോയ മനുഷ്യർ മാത്രമാണെന്ന് ഓർക്കുക.അവരുടെ ജീവിതവും പ്രവർത്തിയുമാണ്  അവരെ വിശുദ്ധരാക്കുന്നത്

പ്രൊഫ. ജോൺ കുരാക്കാർ

No comments: