Pages

Sunday, August 6, 2023

മണിപ്പൂർ കലാപം തുടരുന്നതിനിടയിൽ ഹരിയാനയിലും കലാപം.

 

മണിപ്പൂർ കലാപം തുടരുന്നതിനിടയിൽ ഹരിയാനയിലും കലാപം.



മണിപ്പൂർ കലാപം തുടരുന്നതിനിടയിൽ ഹരിയാനയിലും കലാപം.ആറുപേർ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹിലെ വർഗീയ കലാപത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ.

ജൂലൈ 31നാണു ഹരിയാനയിലെ ഒരു മതറാലിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 176 ആളുകൾ അറസ്റ്റിലായി. 90 പേരെ കസ്റ്റ‍ഡിയിലെടുത്തു. 93 എഫ്ഐആർ റജിസ്റ്റർ ചെയ്തു.

അതേസമയം കലാപത്തിനിടെ നല്ലഹാദ് ക്ഷേത്രത്തിൽ അഭയം തേടിയ 2500 പേരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഹരിയാനയിലെ എഡിജിപി മമത സിങിനെ സംസ്ഥാന സർക്കാർ പ്രശംസിച്ചു. ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നൂഹിലേക്ക് ഉടനടി എത്തുകയായിരുന്നെന്നു മമത പറഞ്ഞു.

നൂഹിലെത്തുമ്പോൾ വലിയ സംഘർഷം നടക്കുകയായിരുന്നു. വാഹനങ്ങൾ കത്തുകയും ആൾക്കൂട്ടം കല്ലുകൾ എറിയുകയും പൊലീസിനു നേരെ വെടിയുതിർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരുക്കേറ്റെങ്കിലും ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞു. ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകളെ ചെറിയ സംഘങ്ങളായി തിരിച്ചു പൊലീസ് വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും എത്തിച്ചു. അക്രമികള്‍ ഒരു പ്രത്യേക സംഘത്തെയാണു ലക്ഷ്യമിട്ടിരുന്നത്’’– മമത വിശദീകരിച്ചു. ജൂലൈ ഒന്നിനു കലാപബാധിത പ്രദേശങ്ങൾ മമത സന്ദർശിക്കുകയും ചെയ്തു.

ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ദില്ലിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന നഗരങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളും ഉൾപ്പെടും. സഹാരൻപൂർ, ഷാമിൽ, ബാഗപാട്ട്, ഗൗതം ബുദ്ധ നഗർ, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുർ, മുസഫർനഗർ തുടങ്ങിയ ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്.

രിയായിലെ മേവാത്ത് മേയിലെ നൂഹ്, സോഹ്ന ജില്ലളി രുവിഭാങ്ങ മ്മിലുണ്ടാ സംത്തി 5 പേർ മരിച്ചു.മണിപുരിന് പിന്നാലെ ഹരിയാനയിലെ വർഗ്ഗീയ കലാപത്തിലും സുപ്രിം കോടതി ഇടപെട്ടു. നിയമാവഴ്ച്ച ഉറപ്പക്കാൻ കർശനനിർദ്ദേശം നൽകി. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വഷ പ്രസംഗവും അക്രമങ്ങളും ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാരും പോലീസും ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

പ്രൊഫ. ജോൺ കുരാക്കാർ

No comments: