Pages

Thursday, August 17, 2023

ഭാരതത്തിന്റെ പരമോന്നത കോടതിയുടെ അന്തിമ വിധി രാജ്യത്തിന്റെ നിയമമാണ്.

 

ഭാരതത്തിന്റെ പരമോന്നത കോടതിയുടെ അന്തിമ വിധി രാജ്യത്തിന്റെ നിയമമാണ്.



മലങ്കര സഭ തർക്കത്തെ സംബന്ധിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ എം. വി ഗോവിന്ദ മാഷിന്റെ പ്രസ്താവന പരമോന്നത കോടതിയോടുള്ള ഒരു വെല്ലുവിളിയായി  പോയി.  ആവശ്യമില്ലാത്തിടത്തു അദ്ദേഹം പ്രസ്താവന നടത്തേണ്ടായിരുന്നു. വലിയ ഭവിഷ്യത്ത് വിളിച്ചുവരുത്തുന്ന ഒരു പ്രസ്താവനയാണിത്. അടുത്തകാലത്ത് ഇടതു പക്ഷനേതാക്കൾ  വായിൽ തോന്നുന്നതൊക്കെ പറയുന്നു.പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ജയിക്കുക്കയോ തോൽക്കുകയോ ചെയ്യുന്നതൊന്നും പരമോന്നതകോടതിയുടെ വിധി നടപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിക്കരുത്.

2017 മലങ്കര ഓർത്തഡോൿസ്സഭക്ക് ലഭിച്ച വിധിയാണ്. അത് ഇതുവരെ പൂർണ്ണമായി നടപ്പിലാക്കാൻ ഭരണകൂടത്തിനു കഴിഞ്ഞില്ല.പരമോന്നത നീതിപിഠ വിധി നടത്തിപ്പ്പ്രായോഗികമല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ എം. വി ഗോവിന്ദ മാഷ് പറയുന്നത്.ബഹു സുപ്രീം കോടതി വിധിയെ അദ്ദേഹം തുശ്ചികരിച്ച്കാണുകയാണ്. പ്രസ്താവന സഭാ നേതാക്കൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കരുതുന്നു.

ചർച്ചകൾ എപ്പോഴും നല്ലതാണ്.

സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.

പക്ഷെ ,സുപ്രീം കോടതി വിധി ഒരു സത്യമാണ്, ശാസ്ത്രമാണ് എന്നറിയുക. അതൊരിക്കലും

ഒരു മിത്ത് ആണെന്ന് നേതാക്കൾ പറയരുത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുനിന്ന് ഇത്തരം പ്രസ്താവനകൾ നടത്തരുത്.ഇത്

ജനാധിപത്യത്തെയും ജുഡീഷ്യറിയേയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ഒരു നൂറ്റാണ്ട് നീതിപീഠങ്ങൾ ഇഴകീറി പരിശോധിച്ച സഭാവിഷയങ്ങളിൽ പ്രായോഗികത പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് എങ്ങനെ പറയുവാൻ കഴിയും? കോടതിക്ക് മുകളിലാണോ ഇത്തരം നേതാക്കൾ.

വോട്ടുബാങ്ക് ലക്ഷ്യമാക്കി കോടതി വിഷയങ്ങളിൽ ഇടപെടരുത്. പാത്രിയാർക്കീസ് വിഭാഗത്തിന്റെ

സമ്മർദ്ധമാകാം ഇതിന് കാരണമെന്ന് കരുതാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതുപ്പള്ളിയിൽ അവർക്ക് ഒന്നും ചെയ്യാനാവില്ല. ചിലപ്പോൾ ഇതൊരു ഉപതിരഞ്ഞെടുപ്പ് തന്ത്രവുമാകാം. എന്നാൽ ഇത്തരം പ്രാദേശിക സമ്മർദ്ധങ്ങൾക്ക് കീഴ്പ്പെടുന്നതല്ല ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റ വിധിയും അതിന്റെ അന്തസത്തയും.

ഇന്ത്യൻ പീനൽകോഡുകൾ മാറ്റിവച്ച് പ്രായോഗിക വിധിപറയണം എന്ന വാദം വളരെ വിചിത്രമാണ്.

നിയമവശങ്ങൾ പരിഗണിക്കാതെ പഠിക്കാതെ  കോടതി വിധി നടപ്പിലാക്കാതെ അഭിപ്രായം പറയുന്നത്  സഭാ തർക്കത്തെ കൂടുതൽ വഷളാക്കുവാനേ സഹായിക്കുകയുള്ളു. വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കരുത്

കേരളത്തിലെ  ശക്തമായ  ഒരു സമൂഹമാണ് ഇന്ത്യൻ ഓർത്തഡോൿസ്സഭ എന്ന് ഇന്നാട്ടിലെ  പല രാഷ്ട്രീയ നേതാക്കൾക്കും അറിയില്ല. വിധി നടപ്പിലാക്കാൻ ഇനിയുംകാലതാമസം വരുത്തിക്കൂടാ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: