Pages

Tuesday, July 18, 2023

കുരാക്കാരൻ വലിയവീട്ടിൽ കുടുംബചിത്രം ( രണ്ടാം പതിപ്പ് ) Introduction

 

കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബചിത്രം  ( രണ്ടാം പതിപ്പ് )

Introduction


 

സാമൂഹ്യ ജീവിതത്തിന്റെ ഉറവിടം തന്നെ  കുടുംബമാണ്. ശ്രെഷ്ടമായ ഒരു കുടുംബത്തിലെ അംഗമായിരിക്കുക എന്നുള്ളത് ഒരു അനുഗ്രഹമായി  എല്ലാവരും കാണുന്നു. പാശ്ചാത്യരും പൗരസത്യരും കുടുംബമഹിമയിൽ  അഭിമാനം കൊള്ളുന്നവരാണ്. കുടുംബത്തിന് സമൂഹത്തിൽ  എത്രമാത്രം  സ്ഥാനമുണ്ടെന്ന്  വിശുദ്ധ വേദപുസ്തകത്തിൽ  വി. മത്തായിയുടെ സുവിശേഷം  ഒന്നാം അധ്യായം 1മുതൽ 17വരെയുള്ള വാക്യങ്ങൾ  വ്യക്തമാക്കുന്നുണ്ട്.

 

നൂറ്റാണ്ടുകൾ പഴക്കമുള്ള  ശ്രേഷ്ടമായ  ഒരു കുടുംബമാണ് കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബം. കുറവിലങ്ങാട് ശങ്കുരിക്കൽ വലിയവീട്ടിൽ  നിന്നും 1705 കൊട്ടാരക്കര  കിഴക്കെത്തെരുവ് വലിയവീട്ടിൽ  താമസമാക്കിയ ശ്രി. മാത്തനാണ്

കൂരാക്കാരൻ  കുടുംബത്തിന്റെ സ്ഥാപകൻ. കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ താമസമാക്കിയ  ശ്രി. മാത്തന്റെ  താമസ സ്ഥലം  വലിയവീട്  എന്നു തന്നെ  അറിയപ്പെട്ടു. വലിയവീട്  സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ്  ഇന്ന് കിഴെത്തെരുവ് ഹോളി ട്രിനിറ്റി കത്തോലിക്കാ പള്ളി നിലകൊള്ളുന്നത്. ശ്രി. മാത്തന്റെ  പിൻ തലമുറയിലെ  വെരി. റവ  അലക്സാണ്ടർ കോർ എപ്പിസ്കോപ്പാ തന്റെ  തറവാടായ വലിയ വീടും സ്ഥലവും  മലങ്കര കാതോലിക്ക സമുദായത്തിന്  എഴുതി  കൊടുത്ത ശേഷം  കരവാളൂരിൽ  താമസമാക്കി. കരവാളൂരിലെ  ഭവനവും വലിയവീട്  എന്നു തന്നെ ഇന്നും അറിയപ്പെടുന്നു

. കൂരാക്കാരൻ  വലിയവീട്ടിൽ  കുടുംബത്തിലെ ഓരോ അംഗത്തിനും കൂരാക്കാരൻ  എന്ന  സ്ഥാനനാമം  അംഗീകൃത്യമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ  ശ്രി. വി. സി  ജോർജ് "കേരള നസ്രാണികളും  കുറവിലങ്ങാട് മർത്തമറിയം പള്ളിയും "എന്ന പുസ്തകത്തിൽ  രേഖപേടുത്തിയിട്ടുണ്ട്. ശ്രി. മാത്തൻ കൊട്ടാരക്കര  രാജാകോട്ടാരത്തിലേ കാര്യക്കാരൻ (മാനേജർ ) ആയിരുന്നു വെന്ന്  എഴുത്തുകാരമാരായിരുന്ന ആറാട്ടുപ്പുഴ  സുകുമാരൻ, ശ്രി. കുഴിത്തടത്തിൽ, പ്രൊഫ. എം. . ജി നമ്പൂതിരി  എന്നിവർ രേഖപെടുത്തിയിട്ടുണ്ട്.

കൂരാക്കാരൻ  കുടുംബത്തിന്റെ ചരിത്രം  കൊട്ടാരക്കരയുടെ വളർച്ചയുടെയും  സംസ്ക്കാരത്തിന്റെയും ചരിത്രം  കൂടിയാണ്. മതസൗഹാർദ്ദതയുടെ പ്രതീകമാണ്  കൂരാക്കാരൻ  കുടുംബം. കുടുംബയോഗത്തിന്റെ ഓഡിറ്റോറിയം നാടിനു  പ്രയോജനകരമാണ്.

 

കൂരാക്കാരൻ വലിയവീട്ടിൽ  കുടുംബത്തിന് പടിഞ്ഞാറേവീട്, പുത്തൻവീട്, കിഴക്കടത്ത്, വലിയവീട് എന്നീ നാല് ശാഖകളും തെക്കതിൽ, കൊച്ചുവീട്, അറപ്പുര, വെട്ടിക്കാട്ട്, പാഞ്ചിലഴികത്ത്, പാതാളത്തുവിള, പാലവിള, തൊപ്പിലാഴികത്ത്,  ഇലവിള, ചെറുകര, പൂന്തോട്ടത്തിൽ, പിണറുവിള, ജയഭാരതം, കുളഞ്ഞിയിൽ, കാളീയ്ക്കൽ, കണ്ണൻകോട്ട് വിളപുത്തൻവീട്, പുളിപ്പുറ പുത്തൻവീട്, പുനലൂർ  പുത്തൻവീട്, പുളിമൂട്ടിൽ പുത്തൻവീട്, കിഴക്കേക്കര  പുത്തൻവീട്, നെട്ടറ കൊണം  പുത്തൻ വീട്, തുണ്ടിത്തല പുത്തൻവീട്, കടുവതോട്ടത്തിൽ, കരവാളൂർ തേക്കത്തിൽ, തേക്കടത്തു തേക്കെത്തിൽ, കൊച്ചു തേക്കെത്തിൽ, തെക്കേക്കര വീട്  തുടങ്ങി  25ലധികം ഉപശാഖകളുമായി  ആയിരത്തിലധികം  കുടുംബാംഗങ്ങൾ കേരളത്തിനകത്തും പുറത്തുമായി താമസിക്കുന്നു. കുടുംബയോഗം  ഒരു ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന  ഒരു സംഘടനയാണ്. കുടുംബ യോഗത്തിന് തിരുവനന്തപുരം, പുനലൂർ, കരവാളൂർ, ദുബായ് എന്നീ സ്ഥലങ്ങളിൽ  ചാപ്റ്ററുകൾ  ഉണ്ട്.

കൂരാക്കാരൻ വിമൻസ് അസോസിയേഷൻ, കൂരാക്കാരൻ  സാംസ്കാരിക വേദി, കൂരാക്കാരൻ  ദിവ്യ ബോധന യൂണിറ്റ് എന്നിവ കുടുംബ യോഗത്തിന്റെ പോഷക സംഘടനകളാണ്  വിമൻസ് അസോസിയേഷന് ഏതാനം പ്രാദേശിക യൂണിറ്റു കളുണ്ട്. കൂരാക്കാരൻ  വിമൻസ് അസോസിസ്ഷന്  ചികിത്സ സഹായ പദ്ധതിയുമുണ്ട്.30ലധികം  എൻഡോവുമന്റ്  അവാർഡുകൾ  കുടുംബയോഗത്തിനുണ്ട്.കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ധാരാളം കുടുംബയോഗംങ്ങൾക്ക്  പ്രേരണയും  വഴികാട്ടിയുമാണ്  കൂരാക്കാരൻ  കുടുംബം.ശ്രേഷ്ടമായ  കുടുംബ പാരമ്പര്യം തലമുറകളിലേക്ക്  പകർന്ന്, കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്മുന്നേറാൻ ഈശ്വര കാരുണ്യം  ഉണ്ടാകട്ടെ. പൂർവ പിതാക്കന്മാരുടെ പാവന സ്മരണക്ക് മുന്നിൽ കുടുംബ ചരിത്രത്തിന്റെ രണ്ടാം  പതിപ്പ് സമർപ്പിക്കുന്നു.

 

പ്രൊഫ. ജോൺ കുരാക്കാർ

ചീഫ്  എഡിറ്റർ.

 

 

 

 

ഒന്നാം ഭാഗം

 

ക്രിസ്തു മതം  കേരളത്തിൽ

 

ക്രിസ്ത്യാനികളുടെ ചരിത്രം

കേരളത്തിന്റെ പുരോഗതിയുടെ  ചരിത്രമാണ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മതമാണ് ക്രിസ്തു മതം. കേന്ദ്ര സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 18 ശതമാനം ക്രൈസ്തവരാണ്. ഇന്ത്യയിലെ ക്രൈസ്തവരിൽ നല്ലൊരു ഭാഗവും കേരളത്തിലാണ് ജീവിക്കുന്നത്. അതി പ്രാചീന കാലം മുതൽക്കേ കേരളത്തിന്റെ

പേര് ഇന്ത്യ ഒട്ടുക്കും ലോകമെമ്പാടും പരന്നു കഴിഞ്ഞിരുന്നു. BC  നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാർത്ത്യയാനനും  BC രണ്ടാം  നൂറ്റാണ്ടിൽ ജീവിച്ചിരുന്ന "പതഞ്ജലിയും ' അവരുടെ  ഗ്രന്ഥങ്ങളിൽ  കേരളത്തെ കുറിച്ചു പ്രസ്ഥാവിച്ചിട്ടുണ്ട്. പുരാണ ഇതിഹാസങ്ങളിലും  വേദോപനിഷത്തകളുടെയും  രചനാ കാലത്തിനു  മുൻപ് തന്നെ  കേരളം  പ്രസിദ്ധി നേടി കഴിഞ്ഞതായി  മനസിലാക്കാൻ  കഴിയും.

ന്യൂനപക്ഷ സമുദായമാണെങ്കിലും, ക്രൈസ്തവ സമുദായത്തിനു ഇന്ന് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ആനുപാതികമായി സാന്നിധ്യമുണ്ട്.

 

സെന്റ് തോമസ് ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ, മലങ്കര നസ്രാണി,  നസ്രാണി മാപ്പിള, എന്നീ പേരുകളിലാണ് കേരളത്തിലെ ക്രൈസ്തവർ അറിയപ്പെട്ടിരുന്നത്.  ഇന്ത്യയിൽ എത്തിയ സെന്റ് തോമസ് ആണ് ക്രൈസ്തവ മതത്തിനു തുടക്കമിടുന്നത്.

പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം 17, 18 നൂറ്റാണ്ടുകളിലെ അവരുടെ രേഖകളില്‍ കേരളത്തിലെ ക്രൈസ്തവരെ സെന്‍റ് തോമസ് ക്രൈസ്തവര്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. ആരാധനയ്ക്ക് സുറിയാനി ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് സുറിയാനി ക്രൈസ്തവരെന്ന പേരും പിന്നീടു ലഭ്യമായി.

കേരള ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടിൽ എന്ന് കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാം. കേരളത്തിലാദ്യമായി ക്രൈസ്തവ മതം പ്രവേശിക്കുന്നത് തുറമുഖ പട്ടണമായ കൊടുങ്ങല്ലൂരിൽ ആണ്.

കേരള  പ്രശസ്തി  വിശ്വവ്യാപകമായിരുന്നതിനാൽ  വിദേശ  രാജാക്കന്മാർ  കേരളവുമായി  ബന്ധപ്പെടാൻ  ആഗ്രഹിച്ചു.യഹുദൂതന്മാർ  കേരളവുമായി  ബന്ധപെട്ടിരുന്നതായി "വില്യം ലോഗൻ " രേഖപെടുത്തിയിരിക്കുന്നു. BC മൂവായിരത്തിനു മുൻപ് കേരളവും  ബാബിലോണും  തമ്മിൽ  വ്യാപാരം  ഉണ്ടായിരുന്നു വെന്ന് പ്രോഫ. സെയുണ്ട്ചൂണ്ടി കാണിക്കുന്നു.

കേരളത്തിൽ  സുപ്രസിദ്ധങ്ങളായ  തുറമുഖങ്ങൾ  ഉണ്ടായിരുന്നതുകൊണ്ടാണ്  വിദേശ രാജ്യങ്ങളുമായി  പണ്ടുമുതലേ  വ്യാപാരബന്ധം  ഉണ്ടാകാൻ  ഇടയായത്. മുസ്സീരിസ്, തിണ്ടിസ്, നെൽക്കിണ്ട എന്നിവയായിരുന്നു കേരളത്തിലെ  ആദ്യകാല  തുറമുഖങ്ങൾ. ഇന്നത്തെ കൊടുങ്ങല്ലൂരാണ്  അന്നത്തെ മുസ്സിരിസ്.   മുസിരിസ് തുറമുഖമാണ്  ക്രിസ്തുമതത്തിനു

ആസ്ഥാനമായി  തീർന്നത്.പ്ലിനി എന്ന ചരിത്രകാരനും  തമിഴ് കവികളും  മ്യൂസിരസിനെ വർണ്ണിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂരിന്റെ പൗരാണിക ബന്ധങ്ങൾ

ഭാരതത്തിലെ ഒരു പ്രമുഖ തുറമുഖമെന്ന നിലയിലും ഒരു വിശ്രുത വാണിജ്യകേന്ദ്രമെന്ന നിലയിലും കേരളചക്രവർത്തിമാരുടെ ആസ്ഥാന നഗരമെന്ന നിലയിലുമൊക്കെ പ്രസിദ്ധമായിരുന്നു കൊടുങ്ങല്ലൂർ. ബി. സി. അവസാന നൂററാണ്ടുകളിലും . ഡി. ആദ്യ നൂററാണ്ടുകളിലും പുരാതന കൊടുങ്ങല്ലൂരിന്റെ പ്രശസ്തി ഉച്ചകോടിയിലെത്തിയിരുന്നു. ഫിനീഷ്യരും, അസീറിയക്കാരും യവനരും, റോമാക്കാരും, ഈജിപ്തുകാരും, സിറിയക്കാരും, യഹുദന്മാരും, ചീനക്കാരും, അറബികളും ക്രിസ്തുവർഷാരംഭത്തിന് വളരെ മുമ്പുതന്നെ ഇവിടെ വന്നുചേർന്നിരുന്നതായി റിഗ്‍നെല്ലി എന്ന ഇറ്റാലിയൻ സഞ്ചാരിയുടെ കുറിപ്പുകളെ ആധാരമാക്കി തീർച്ചയാക്കാം.

പ്രസിദ്ധ ഭൂമിശാസ്ത്രകാരനായ ടോളമി പരാമർശിക്കുന്ന മുസ്സരിസ്സും, ഇസ്രായേൽകാരുടെ തർസീസും, റോമാക്കാരുടെ ഓഫാറും, ഈജിപ്പുകാരുടെ സാഫറും, ഗ്രീക്കുകാരുടെ മൊഥിലയും കൊടുങ്ങല്ലൂരിന്റെ വിവിധ നാമങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാർ അംഗീകരിക്കുന്ന കാര്യമാണ്.

 

കേരളത്തിൽ ആദ്യമായി കുടിയേറിപ്പാർത്ത വൈദേശികർ യഹൂദരാണെന്നു കരുതുന്നു. മഹാനായ അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച ബി.സി. 330 നോട് അടുത്ത് ഒരു സംഘം യഹൂദന്മാർ കേരളത്തിൽ കുടിയേറിപ്പാർത്തതായി ദി ലാൻറ് ഓഫ് പെരുമാൾസ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ മലബാർ ഡിസ്ട്രിക്ട് മാനുവലിൽ ലോഗൻ പറഞ്ഞിരിക്കുന്നത് ബി.സി. ആറാം നൂററാണ്ടു മുതൽ തന്നെ കേരളത്തിൽ, വിശിഷ്യ കൊടുങ്ങല്ലൂരിൽ യഹൂദ കോളനി ഉണ്ടായിരുന്നു എന്നാണ്, കൊടുങ്ങല്ലൂരിൽ, യഹൂദന്മാർ കുടിയേറി പാർത്തിരുന്ന സ്ഥലത്തെ അഞ്ചുവണ്ണം എന്നാണ് വിളിച്ചിരുന്നത്.

ഇങ്ങനെ പലകാലങ്ങളിലായി കേരളത്തിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയിരുന്ന യഹൂദരുടെ സാന്നിദ്ധ്യമായിരിക്കണം, ക്രിസ്തുവിന്റെ സദ്‍വാർത്തയുമായി കേരളത്തിലെത്താൻ ക്രിസ്തുശിഷ്യനായ  മാർ തോമായെ പ്രേരിപ്പിച്ചതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു,

തലമുറകളായി തങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന മിശിഹായുടെ അവതാരമായി അവർ ക്രിസ്തുവിനെ ദർശിക്കുകയും അവർ കേരളത്തിലെ ആദ്യ ക്രിസ്ത്യാനികളായിത്തീരുകയും ചെയ്തു. കേരള ക്രിസ്ത്യാനികൾ തങ്ങൾ സെൻറ് തോമസിനാൽ ക്രൈസ്തവികതയിലേക്ക് വന്നവരാണെന്ന് അഭിമാനിക്കുന്നവരാണ്. ചുരുക്കത്തിൽ സെൻറ് തോമസ് . ഡി. 52- കൊടുങ്ങല്ലൂരിൽ എത്തിയെന്നും ഇവിടെയും മറ്റു പല സ്ഥലങ്ങളിലും ക്രിസ്തുമത പ്രചരണം നടത്തിയെന്നുമാണ് പാരമ്പര്യവിശ്വാസം.

 

ഭാരതയാത്രയ്ക്കു മുമ്പേതന്നെ തോമാശ്ലീഹാ, പേര്‍ഷ്യ, മേദിയ തുടങ്ങിയ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണം നടത്തിയെന്നു പറയപ്പെടുന്നു. ഇന്ത്യയും പേര്‍ഷ്യയും തമ്മിലുള്ള വ്യാപാരബന്ധം ഇന്ത്യയിലെത്തുന്നതിന് അദ്ദേഹത്തിനു സഹായമായിട്ടുണ്ട് എന്നു കരുതാം.

 

മാർതോമ്മ ശ്ലീഹ കൊടുങ്ങല്ലൂരിൽ എത്തിയപ്പോൾ അന്നത്തെ കേരള പെരുമാളിന്റെ വിവാഹം പ്രമാണിച്ചുള്ള ആഘോഷ  പരിപാടികൾ  തുടങ്ങുകയായിരുന്നു. സ്വദേശികളുംവിദേശികളും  നഗര നിവാസികളും  ഗ്രാമനിവാസികളും  വിവാഹ ചടങ്ങുകളിൽ  പങ്ക് കൊള്ളണമെന്നും    വിദേശിയനായ  മാർതോമ്മ ശ്ലീഹ  ഒരു കൗതുകവസ്തുവായിരുന്നു. ഒരു യഹൂദ ബാലിക അതിഥികളുടെ  ഇടയിൽ  പാട്ടുപാടി  നൃത്തം  ചെയ്തു കൊണ്ടിരുന്നു. മാർത്തോമ്മ ശ്ലീഹ  പരിപാടിയിൽ  ശ്രദ്ധിക്കാതെ ധ്യാനത്തിൽ മുഴുകിയിരുന്നു. ഇതു  കണ്ട് രാജാവിന്റെ ഒരു ഭ്രത്യൻ മാർതോമ്മ ശ്ലീഹയുടെ ചെകിട്ടത്തടിച്ചു.

"അത്യന്ത സാഹസികയാൽ  രാജാവിന്റെ

ഭ്രത്യാനൊരുവൻ  നന്നായതു  കണ്ടുടൻ

മത്താനായി  ചെന്നു മാർതൊമ്മയുടെ ചെകിട്ട

ത്തിനടിച്ചതു കാണികൾ കാൺകവേ "

അവനോട്  ശ്ലീഹ  ഇപ്രകാരം  പറഞ്ഞു ' പരലോകത്തിലെങ്കിലും  നിന്റെ കുറ്റം എന്റെ ദൈവം പൊറുക്കുമാറാകട്ടെ    കരം  ഭോജന ശാലയിൽ  പട്ടി വലിച്ചു കൊണ്ടുവരുന്നത് ഞാൻ കാണും " ശ്ലീഹയുടെ  പ്രവചനം  ഫലിച്ചു.

"അത്യുഗ്രനായൊരു ദുഷ്ടമൃഗം വന്നു

സത്വരം  ചാടികടിച്ചു കയ്യുമുറി -

ചെ ത്രയുമർത്തനാക്കി ച്ചമച്ചീടിനാൻ

പെട്ടെന്നൊരു പട്ടി ചെന്നു കയ്യിൽ കടി -കൂട്ടി വിടാതെ  വലിച്ചിഴച്ച

ത്രയും  കഷ്ടമാഹന്ത രക്ത പ്രവാഹത്തോടും    സദസ്സിൽ

കൊണ്ടു ചോന്നൊരു നേരത്ത് "

കല്യാണ പന്തലിൽ  നടന്ന  സംഭവങ്ങൾ  കേരള പെരുമാൾ  അറിഞ്ഞു. തോമ്മ ശ്ലീഹയെ  കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ശ്ലീഹ  രാജകുമാരിക്ക് വേണ്ടി പ്രാർത്ഥിച്ചു.   സംഭാവത്തോടെ  കേരള പെരുമാളും മറ്റ് അനേകരും  ക്രിസ്തുമതം  സ്വീകരിച്ചു. മാർതോമ്മ  ശ്ലീഹ  കൊടുങ്ങല്ലൂർ ബ്രാഹ് മണ കേന്ദ്രത്തിൽ പ്രവർത്തിച്ച  അത്ഭുത പ്രവർത്തികളെ  കുറിച്ച് മാർതോമ്മചരിതം  കല്യാണ പാട്ടിൽ വിവരിച്ചിട്ടുണ്ട്." The  Indian christian ofSt. Thomas എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖ"പെടുത്തിയിരിക്കുന്നു

"തൊമ്മശ്ലീഹ 6850ബ്രാഹ്മണരേയും 2790 ക്ഷത്രിയരെയും 3780 വൈശ്യരേയും  4280ശൂദ്രരേയും

ക്രിസ്തുമതത്തിൽ  ചേർത്തു. ശങ്കരപുരി, പകലോമാറ്റം, കള്ളി, കാളികാവ്  എന്നീ ബ്രാഹ്മണ ഇല്ലങ്ങളിലെ ഏതാനം  കുടുംബങ്ങളാണ്  ആദ്യം  ക്രിസ്തു മതം സ്വീകരിച്ചത്.

"ശങ്കരപുരിയെന്നും

പകലോമറ്റം എന്നും

കീർത്തിപ്പെരിയ രണ്ടു

വീട്ടുകാർക്ക് ശ്ലീഹാ

കർത്താവിൻ നാമത്തിൽ

തിരുപട്ടവും കൊടുത്തു

പുത്തനായുള്ള സഭയെ

ഭരിച്ചുനടത്തുവാൻ " എന്നിങ്ങനെ മാർതോമ്മ പർവം  പാട്ടിൽ  കീർത്തിക്കുന്നുണ്ട്.മല്യങ്കര, പാലയൂർ, കോട്ടക്കാവ്, നിലയ്ക്കൽ, നിരണം, കൊല്ലം ഗോക്കമംഗലം  തിരുവാങ്കോട്  എന്നീവിടങ്ങളിൽ  പള്ളികൾ  സ്ഥാപിച്ചു.തിരുവാങ്കോട് പള്ളി "അരപള്ളി " എന്നറിയപ്പെടുന്നു.

തോമ്മ ശ്ലീഹാ  ഇന്ത്യയിൽ 20വർഷം  സുവിശേഷം ചോദിച്ചതിന് ശേഷം  ചൈനയിലേക്ക്  പോയി. തിരിച്ചു വരവിൽ  മൈലാപ്പൂരിൽ വച്ച് കാളി കാവിൽ  പൂജക്ക്ചെന്ന ക്രോധക്രാന്തനായ  പൂജാരി  ക്രിസ്തു വർഷം  72 ഡിസംബർ 18 ന്   ദിവ്യനെ ശൂലം കുത്തിയിറക്കി അപായപ്പെടുത്തി.മൈലാപൂരിലെ    രാജാവായ  മഹാദേവനെയും പുത്രനേയും  ക്രിസ്തു മതത്തിൽ  ചേർത്ത സംഭവത്തിൽ  ക്ഷുഭിതനായ  പൂജാരിയും  ഏതാനം ആളുകളുമാണ്

ശ്ലീഹായെ  അപായപ്പെടുത്താൻ കളമൊരുക്കിയതെന്ന് ചരിത്രകാരന്മാർ  ചൂണ്ടി കാണിക്കുന്നു.മൈലാപൂരിലെ

ഒരു ബ്രാഹ്മണൻ  തോമ്മ ശ്ലീഹായെ  കുത്തികൊന്നു എന്ന വാർത്ത Geroge Mark Morasis എന്ന ചരിത്രകാരൻ  " History of Christianty in India എന്ന പുസ്തത്തിൽ 41 പേജിൽ പരാമർശിക്കുന്നുണ്ട്.

മാർത്തോമാശ്ലീഹായുടെ കാലശേഷം കൊടുങ്ങല്ലൂരിലെ എന്നല്ല, കേരളത്തിൽ പൊതുവെ ക്രിസ്ത്യാനികൾക്ക് ആദ്ധ്യാത്മിക നേതൃത്വം തുടർച്ചയായി നൽകുവാൻ ആരും ഉണ്ടായിരുന്നില്ല. അചിരേണ ക്രിസ്തീയ വിശ്വാസത്തിലും മതാനുഷ്ഠാനങ്ങളിലും നിന്ന് അവർ അകന്നുപോയി.  ഹിന്ദുക്കളിൽ നിന്നുണ്ടായ എതിർപ്പായിരുന്നിരിക്കണംഇതിന് ഒരു കാരണം. ഘട്ടത്തിൽ അലക്സാണ്ട്രിയയിലെ സർവ്വകലാശാലാദ്ധ്യക്ഷനായിരുന്ന പാന്തേന‍ൂസ് ക്രൈസ്തവരുടെ സഹായത്തിനായി കേരളത്തിൽ എത്തുന്നുണ്ട്.

നാലാം നൂററാണ്ടിൽ എദേസ്സാ പട്ടണത്തിലെ മാർ യൗസേപ്പു മെത്രാന് ഒരു ദർശനമുണ്ടായി. വിദൂരസ്ഥമായ കേരള ക്രൈസ്തവ സഭയുടെ ശോച്യാവസ്ഥയെപ്പററിയായിരുന്നുവത്ര ദർശനം. ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി, കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന കാനായിതോമയെയും കൂട്ടി യൗസേപ്പമെത്രാനും അനേകം വൈദികരും സ്ത്രീപുരുഷന്മാരുൾപ്പെടേഒരു സംഘം കേരളത്തിലേയ്ക്കു വരുന്നു.

അവർ കേരളത്തിൽ എത്തി സ്ഥിരതാമസം തുടങ്ങുകയും, മതപരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

വർത്തക പ്രമാണിയായിരുന്ന കാനായി തൊമ്മന് കേരളവുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ പാശ്ചാത്തലത്തിൽ ഇവിടുത്തെ ക്രിസ്താനികൾക്ക് സംഭവിച്ച ആദ്ധ്യാത്മിക ശോചനീയാവസ്ഥ അറിയുവാൻ കഴിഞ്ഞിരിക്കും. അവരെ സഹായിക്കുന്നതിനുള്ള ആഗ്രഹം സഫലീകൃതമാകുന്നതിനുള്ള ഒരു കാരണം കൂടിയായിത്തീർന്നിരിക്കാം, ക്രിസ്ത്യാനികൾക്കെതിരെയുണ്ടായ മതപീഢനം. അതിൽ നിന്നു രക്ഷപ്പെടുന്നതിനായി അദ്ദേഹവും അനുയായികളും കൊടുങ്ങല്ലൂരിൽ കുടിയേറിപാർത്തതായി കരുതാം.

കാനായി തൊമ്മനും അനുയായികളും അന്ന് മഹാദേവർപട്ടണം എന്ന പേരിലറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തെക്കെ അററത്ത് ചേരമാൻ പെരുമാളിൻ കൊട്ടാരത്തിനു തെക്കുഭാഗത്തായിട്ടാണ് കുടിയേറിപാർത്തത്,

വസ്തുതകൾ രേഖപ്പെടുത്തിയിട്ടുള്ള സ്മാരകശില ഇന്നും കോട്ടപ്പുറത്തിനു കിഴക്കുവശത്തായി കോട്ടമുക്കിൽ കാണപ്പെടുന്നു. സ്മാരകശിലയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.  മദ്ധ്യപൗരസ്ത്യദേശത്തു നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക് 72 സിറിയൻ കുടുംബാംഗങ്ങളെ 345- നയിച്ചുകൊണ്ടുവന്ന കാനായിലെ തോമസ്, എഡേസായിലെ മാർ ജോസഫ് എന്ന് രേഖപെടുത്തിയിരിക്കുന്നു.

കൊടുങ്ങല്ലൂരിലെ സിറിയൻ ക്രിസ്ത്യാനികൾ പൊതുവെ തെക്കും ഭാഗക്കാർ എന്നും വടക്കു ഭാഗക്കാർ എന്നും വിളിച്ചിരുന്നതായി പറയുന്നു. ഇവരുടെ പിൻതലമുറക്കാർ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ചേരമാൻ പെരുമാളിൻറ കൊട്ടാരത്തിനു തെക്കു ഭാഗത്തായി താമസിച്ച കാനായി തൊമ്മനും അനുയായികൾക്കും തെക്കും ഭാഗക്കാർ എന്നു പേരു സിദ്ധിച്ചു. കൊട്ടാരത്തിനു വടക്കുഭാഗത്തു താമസിച്ചിരുന്ന കൊടുങ്ങല്ലൂരിലെ ആദിമ ക്രിസ്ത്യാനികളെ വടക്കും ഭാഗക്കാർ എന്നുമാണ് വിളിച്ചിരുന്നത്. ഇത് ഇവരെ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു.

അധികാരപത്രങ്ങളും സ്ഥാനമാനങ്ങളും

കാനായി തോമയുടെ ആഗമനത്തോടെയാണ് കേരള നസ്രാണികൾക്ക് ലഭിച്ചത്.പേർഷ്യൻ സഭയുമായി ബന്ധം ആരംഭിക്കുന്നതും  കാനായി  തൊമ്മായുടെ കാലത്താണ്.

നെസ്തോറിയന്റെ അബദ്ധസിദ്ധാന്തങ്ങൾ കേരളത്തിൽ പ്രചരിക്കുവാനുണ്ടായ സാഹചര്യം ഇതായിരുന്നിരിക്കണം, അബദ്ധസിദ്ധാന്തത്തിന്റെ പിടിയിൽ നിന്നും കേരള നസ്രാണികൾ മോചിതരായത് പോർട്ടുഗീസുകാരുടെ വരവിനു ശേഷമാണ്.

കേരളത്തിലെ ക്രൈസ്തവ സഭയുടെ 4 മുതൽ 15-ആം നൂറ്റാണ്ടു വരെയുള്ള ചരിത്രം പരിശോധിച്ചാൽ പേർഷ്യയിലുള്ള ക്രിസ്തീയ സഭയുമായി ബന്ധം ഉണ്ടായിരുന്നു എന്നു കാണാം.

 

കാനായിതോമയും കൂട്ടരും കുടിയേറിയ കാലത്ത്-കേരളത്തിലെ ഭരണാധികാരിയായിരുന്ന പെരുമാൾ വർത്തകപ്രമാണിക്ക് അധികാര പത്രങ്ങളും സ്ഥാനമാനങ്ങളും നൽകിയതായി കാണുന്നുണ്ട്. ഇതോടുകൂടി " കൊടുങ്ങല്ലൂരിലെ നസ്രാണികളുടെ സാമൂഹ്യസ്ഥിതിയും സ്വാധീനവും അസൂയാവഹമായ നിലയിലെത്തിച്ചേർന്നു. കാലഘട്ടത്തിലാണ് പ്രസിദ്ധമായക്രിസ്ത്യൻ രാജകുടുംബം-വില്ല്യാർവട്ടം രാജവംശം-ഉടലെടുത്തത്. രാജവംശത്തിന്റെ ആസ്ഥാനം ആദ്യകാലങ്ങളിൽ കൊടുങ്ങല്ലൂരിനടുത്ത ചേന്ദമംഗലത്തായിരുന്നു. ചേന്ദമംഗലത്ത് ഇന്നും പേരിനെ അനുസ്മരിപ്പിക്കുന്ന ചില സ്ഥലനാമങ്ങൾ ഉണ്ട്, ഏതാണ്ട് 1450 നോടടുത്ത കാലത്ത് രാജവംശം അന്യം നിന്നു പോയതായി കരുതുന്നു.

 

പ്രസ്തുത രാജാവിന് സന്തതികളില്ലാതിരുന്നതിനാൽ രാജവംശം വക സ്വത്തുക്കൾ അധീശ രാജാവായ കൊച്ചി രാജ്യത്തിലേക്കു ചേർന്നു. അങ്ങനെ പുരാതന ക്രിസ്ത്യൻ രാജവംശം നാമാവശേഷമായി. വില്ല്യാർവട്ടം രാജവംശം നശിച്ചതോടെ നസ്രാണികൾ പലവിധ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നതായി ചരിത്രത്തിൽ അങ്ങിങ്ങു കാണാൻ കഴിയും. പീഢനങ്ങളിൽ നിന്നും

 

കേരളത്തിൽ ക്രിസ്തീയത ആവിർഭവിച്ചതും അത് വളന്ന് വികസിച്ചതും കൊടുങ്ങല്ലൂരായിരുന്നു എന്ന് നാം കണ്ടു കഴിഞ്ഞു. കൊടുങ്ങല്ലൂരിന്റെ അന്നത്തെ വ്യാവസായികവും വാണിജ്യപരവുമായ പ്രാധാന്യമാണ് ക്രൈസ്തവമതത്തിന്റെ കേരള പ്രവേശനത്തിന് പശ്ചാത്തലമായിരുന്നത്. പശ്ചാത്തലം പെട്ടെന്ന് ഇല്ലാതാവുകയാണുണ്ടായത്. പ്രശസ്തമായ തുറമുഖ പട്ടണത്തിന്റെ പ്രാധാന്യം 1343 - പെരിയാറിലുണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കത്തെത്തുടർന്ന് പെട്ടെന്ന് അസ്തമിച്ചു. മണ്ണടിഞ്ഞ തുറമുഖത്തിൻറ ആഴം തീരെ കുറഞ്ഞു പോയതാണ് തുറമുഖത്തിൻറെ പ്രാധാന്യം നഷ്ടപ്പെടുവാനുണ്ടായ കാരണം. അതോടൊപ്പം കൊച്ചി അഴി കപ്പലുകൾക്ക് പ്രവേശിക്കാൻ പറ്റിയ വിധത്തിൽ തുറക്കപ്പെട്ടത് കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം നശിക്കാൻ ഇടയാക്കി. ഇതോടൊപ്പം കായലിൽ പുതിയ ദ്വീപസമൂഹങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൊച്ചി അഴി തുറന്നതോടെ കച്ചവടസംഘങ്ങൾ കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മാറി. വർത്തകരിൽ യഹൂദരും, ക്രിസ്ത്യാനികളും,മുഹമ്മദീയരുമുണ്ടയിരുന്നു. അതോടൊപ്പം കൊടുങ്ങല്ലൂരിലെ ആദിമ ക്രിസ്ത്യാനികൾ കൂടി കൊച്ചിയിലേക്കു കടന്നു കയറി.

 

1504 ലും, 1514 ലും സാമൂതിരി കൊടുങ്ങല്ലൂർ ആക്രമിച്ചു. രണ്ടു യുദ്ധങ്ങളിലും സാമൂതിരി പട്ടണത്തിന്റെ പല ഭാഗങ്ങളും അഗ്നിക്കിരയാക്കി. ഭയവിഹ്വലരായ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. വലിയൊരു ക്രിസ്ത്യൻ സമൂഹം അന്ന് തുരുത്തിപ്പുറത്തേക്ക്- കോട്ടപ്പുറത്തിനു കിഴക്കുഭാഗത്തുള്ള ദ്വീപ് -മാറിത്താമസിച്ചു. അവിടെ അവർ 1533- ഒരു പള്ളി സ്ഥാപിച്ചു. ദേവാലയം ടിപ്പുവിന്റെ പീരങ്കിയേറ്റ് തകർന്നു. അതിന്റെ സ്ഥാനത്ത് പുതുക്കിപ്പണി കഴിപ്പിച്ചതാണ് ഇപ്പോഴത്തെ ദേവാലയം.

ഇങ്ങനെ കൊടുങ്ങല്ലൂരിൽ നിന്നു നസ്രാണി കുടുംബങ്ങൾ  പല പ്രദേശങ്ങളിലും ചെന്ന് സ്ഥിരതാമസമാക്കി

പോർത്തുഗീസ് ആഗമനം

കേരളത്തിന്റെ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകവും ദൂരവ്യാപകവുമായ ഫലമുളവാക്കിയ ഒരു സംഭവത്തിൻറെ നീക്കം നടന്നതും കൊടുങ്ങല്ലൂരിൽ നിന്നാണ്.

വാസ്കോ ഡി ഗാമ കൊച്ചിയിലെത്തിയപ്പോൾ ഒരു ക്രിസ്ത്യൻ പ്രതിനിധി സംഘം വാസ്ക്കോ ഡി ഗാമയെ സന്ദർശിക്കുകയുണ്ടായി. വാസ്ക്കോ ഡി ഗാമയും ക്രിസ്ത്യൻ പ്രതിനിധി സംഘവും തമ്മിൽ ഉണ്ടായ കൂടിക്കാഴ്ചയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പോർത്തുഗീസ് രാജാവിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ അധികാരത്തിനും സ്വയം വിധേയരായതോടെ അന്നത്തെ കേരള ക്രിസ്ത്യാനികളുടെ ഇടയിൽ കടന്നു കൂടിയിരുന്ന അബദ്ധ വിശ്വാസങ്ങളേയും അനാചാരങ്ങളേയും നിർമ്മാർജനം ചെയ്യാനുള്ള ബാദ്ധ്യത രാജാവിനാൽ നിയുക്തരായ മിഷനറിമാരിൽ നിക്ഷിപ്തമായിത്തീർന്നു.  ഇവിടത്തെ ക്രിസ്ത്യാനികളുടെയിടയിൽ ഉണ്ടായിരുന്ന ആരാധനാരീതികൾക്ക് പകരം പുതിയ രീതി പ്രാവർത്തികമാക്കുക. അങ്ങനെ ഇവിടെ നിലനിന്നിരുന്ന സിറിയൻ ആരാധനാക്രമത്തിനു പകരം ലത്തീൻ ആരാധനാക്രമം നടപ്പാക്കി.

 

ആദ്യകാലത്ത് ക്രൈസ്തവർ എന്നറിയപ്പെട്ടിരുന്നെങ്കിലും ആചാരക്രമങ്ങൾ മിക്കവാറും ഹൈന്ദവമായിരുന്നു. 1599 ഉദയംപേരൂർ സൂനഹദോസിലെ കാനോനകൾ വ്യക്തമന്ന വസ്തുത അതാണ്. പൂർവ്വ ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നീക്കി വലിയ സാമൂഹ്യ പരിഷ്ക്കരണത്തിനായുള്ള ഒരു മഹാസംരംഭമായിരുന്നു ഉദയം പേരൂർ സൂനഹദോസ്

ഇങ്ങനെ പേർഷ്യൻ, സിറിയൻ സഭകളുമായുള്ള ബന്ധത്തിൽ നിന്നാണ് "സുറിയാനി സഭ" എന്നുള്ള പേർ ഉടലെടുക്കുന്നത്. ഇങ്ങനെ പല പേർഷ്യൻ ക്രിസ്തീയ സഭകളുമായി സഭാപരമായ ബന്ധം ഉണ്ടായിരുന്നു എങ്കിലും മലബാറിലെ ക്രിസ്തീയ സഭ സ്വതന്ത്രവും അതിന്റെ ഭരണം തദ്ദേശീയമായി സ്വന്തം അർക്കദിയോക്കോന്മാരുടെ കീഴിൽ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പോർച്ഗീസ്സുകാരുടെ വരവിനുമുൻപ് തദ്ദേശീയരായ ക്രിസ്ത്യാനികൾ പ്രാർത്ഥനയിലും മറ്റും ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അവരുടെ ഹിന്ദു പാരമ്പര്യം വിട്ടു മാറിയിട്ടില്ലാത്തവരായിരുന്നു. ഉയർന്ന ജാതിയിൽ നിന്നു വന്നവർ അന്ന് തീണ്ടിക്കുളിയും, ജാതിക്കുളിയും താഴ്ന്ന ജാതിയിൽ നിന്നു വന്ന ക്രിസ്ത്യാനികളോട് പ്രയോഗിച്ചിരുന്നു.

പക്ഷേ ക്രി. 1498- വാസ്കോഡ ഗാമയുടെ വരവോടെ പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നു ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. 16, 17 നൂറ്റാണ്ടുകളിൽ അവർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. കത്തോലിക്ക സഭയുടെ മിഷനറി പ്രവർത്തനം മലങ്കരയിലെ ക്രിസ്തീയ സഭയിൽ സ്വാധീനം ഉണ്ടാക്കാൻ തുടങ്ങിയതും ഇക്കാലത്താണ്. അതിനു മുൻപ് മലങ്കരയിലെ ക്രിസ്തീയ സഭയ്ക്ക് ലത്തീൻ കത്തോലിക്ക സഭയുമായി കാര്യമായ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് പോർച്ചുഗീസുകാർ കിഴക്കൻ രാജ്യങ്ങളിലെ പ്രധാന ശക്തിയായിരുന്നു. മാത്രമല്ല പ്രധാനപ്പെട്ട കപ്പൽ ചാലുകൾ ഒക്കെ അവരുടെ അധീനതയിൽ ആയിരുന്നു. റോമൻ കത്തോലിക്ക സഭ അനുകൂല സാഹചര്യം മുതലെടുത്ത് മലബാറിലെ ക്രിസ്തീയ സഭയുടെ മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതിനു വേണ്ടി ഗോവയിലെ ആർച്ച് ബിഷപ്പ് ഡോ. അലെക്സൊ ഡെ മെനസിസ് 1599- മലബാറിലെത്തി എറണാകുളത്തിനു തെക്കുള്ള ഉദയംപേരൂർ എന്ന സ്ഥലത്ത് ഒരു മലബാറിലെ ക്രിസ്തീയ സഭയെ ലത്തീൻ സഭയിലെ പോർട്ടുഗീസ് പാദ്രുവാദോ അതിരൂപതയായിരുന്ന ഗോവയുടെ കീഴിൽ ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. ( സൂനഹദോസ് ഉദയം‍പേരൂർ സൂനഹദോസ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.) അന്നത്തെ മലങ്കര സഭയിൽ നിന്ന് സൂനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ഗോവാ ആർച്ച് ബിഷപ്പ് വായിച്ച മാർപാപ്പയുടെ കല്പന ബലമായി അംഗീകരിപ്പിച്ചു. അങ്ങനെ കേരളത്തിലെ സുറിയാനി ക്രിസ്താനികൾ ഗോവാ ലത്തീൻ അതിരൂപതയുടെ കീഴിൽ വന്നു. പല തദ്ദേശീയ ആചാരങ്ങളെയും വിലക്കി. അയിത്തം ആചരിക്കുന്നത് തടഞ്ഞു. താഴ്ന്ന ജാതിക്കാർ വെള്ളമെടുത്താൽ കുളം, കിണർ എന്നിവ തോണ്ടി ശുദ്ധിയാക്കുന്നതും യാഗം, യജ്ഞം എന്നിവയും എന്നാൽ താഴന്ന ജാതിയിൽ നിന്നു വന്നവർ ചെയ്തിരുന്ന മന്ത്രവാദം, വശീകരണം, ചാരായ വില്പന എന്നിവയും തടഞ്ഞു.

ഏതാണ്ട് അൻപത് വർഷത്തോളം നില തുടർന്നു. ഗോവാ മെത്രാപ്പോലീത്തയുടെ കീഴിൽ ഭരണംനടത്തിയ വിദേശ മെത്രാന്മാരുടെ അധീനതയിലുള്ള മലങ്കര സഭയുടെ ഭരണം പലർക്കും അസഹ്യമായി തുടങ്ങി. സമയത്തോടടുത്തു തന്നെ പോർച്ചുഗീസുകാരുടെ ഇവിടുത്തെ ശക്തി ക്ഷയിച്ചു തുടങ്ങി. അത് മലബാറിലെ ക്രിസ്തീയ സഭയിലെ ജനങ്ങൾക്ക് സ്വാതന്ത്രത്തിനുള്ള ഒരു ഉണർവ്വ് നൽകി. മലങ്കര ക്രിസ്ത്യാനികൾക്ക് അവരുടെ പ്രാചീനമായ ക്രൈസ്തവ പാരമ്പര്യം തുടരുന്നതിലായിരുന്നു താല്പര്യം. പേർഷ്യൻ സഭയിൽ നിന്ന് ഒരു ബിഷപ്പിനെ കൊണ്ടുവരുന്നതിനായി പോർട്ടുഗീസുകാരുടെ കീഴിൽ അസഹിഷ്ണുതിരായി കഴിഞ്ഞിരുന്ന മലങ്കരയിലെ ക്രിസ്ത്യാനികൾ ശ്രമിച്ചു. പക്ഷേ അവരുടെ അതിനുള്ള ശ്രമം വിഫലമാകുന്നു എന്നു കണ്ടപ്പോൾ പോർട്ടുഗീസുകാരായ ഈശോ സഭയുടെ അധീശത്വമുപേക്ഷിച്ച് മലബാറിലെ ക്രിസ്ത്യാനികൾ എല്ലാം ക്രി.. 1653- കൊച്ചിയുടെ ഭാഗമായിരുന്ന മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി അവിടെയുണ്ടായിരുന്ന പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന കൽക്കുരിശിൽ ഒരു കയർ കെട്ടി താഴോട്ട് പിടിച്ചു. അതിനുശേഷം അവിടെ അന്ന് വന്ന ഒരു വിഭാഗം മലങ്കര ക്രിസ്ത്യാനികൾ കയറിൽ പിടിച്ചു കൊണ്ട് തങ്ങളോ തങ്ങളുടെ സന്തതിപരമ്പരകളോ സാമ്പാളൂർ (പോർട്ടുഗീസ് ഈശോ സഭക്കാരുടെ സാൻ പോൾസ് ആശ്രമം) പാതിരിമാരുടെ കീഴിൽ ഇരിക്കില്ലാ എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് പോർട്ടുഗീസ് ഭരണത്തിൻ കീഴിൽ നിന്നു പുറത്തു വന്നു. ഇങ്ങനെ സത്യം ചെയ്തപ്പോൾ അവർ പിടിച്ചിരുന്ന കയറിന്റെ വലിവ് മൂലം അവർ സ്ഥാപിച്ചിരുന്ന കുരിശ് ഒരു വശത്തേയ്ക്ക് ചരിഞ്ഞുവെന്ന് പറയപ്പെടുന്നു. അതിനാൽ സത്യം ചെയ്യൽ പിന്നീട് കൂനൻ കുരിശു സത്യം എന്ന പേരിൽ പിന്നീട് പ്രശസ്തമായി.

വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.ചില ചരിത്രകാരന്മാർ കൂനൻ കുരിശുസത്യം മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ജെസ്യൂട്ട് മിഷണറിമാർക്കും എതിരായുള്ള പ്രതിഷേധമായിരുന്നു എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചില ചരിത്രകാരന്മാർ ഇത് അന്നത്തെ റോമൻ കത്തോലിക്കാ സഭയുടെ മേൽക്കോയ്മക്ക് എതിരെയുള്ള പ്രതിഷേധവുംഅതോടൊപ്പം തങ്ങളുടെ പുരാതനസഭയെ അതിന്റെ മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്യത്തോടും കൂടി പുനഃസ്ഥാപിക്കുവാനുള്ള മാർ തോമാ നസ്രാണികളുടെ അദമ്യമായ അഭിവാഞ്ജയുടെ പ്രതിഫലനവും ആയിരുന്നു എന്നും നിരീക്ഷിക്കുന്നു.

2,500-ഓളം വരുന്ന വിശ്വാസികൾ കുരിശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുക വഴിയായി ഭാരം കാരണം കുരിശു ഒരു വശത്തേക്ക് വളഞ്ഞുവെന്ന് പറയപ്പെടുന്നു. അത് കൊണ്ട് സംഭവം കൂനൻ കുരിശുസത്യം എന്ന പേരിൽ അറിയപ്പെടുന്നു. ഒന്നായി കഴിഞ്ഞിരുന്ന കേരള ക്രൈസ്തവർക്കിടയിൽ  വിഭജനം  ഉണ്ടാക്കാൻ പോർട്ടൂഗീസുകാർക്ക് കഴിഞ്ഞു. ഒരു വിഭാഗം ജനങ്ങളെ  റോമൻ കത്തോലിക്കാ ഭാഗത്തേക്ക് നയിക്കാൻ അവർക്ക് കഴിഞ്ഞു.

സഭയുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ  ആഗ്രഹിച്ച ഉറച്ച വിഭാഗം മലങ്കരയിലേക്ക്  ബിഷപ്പിനെ  സഹായിക്കണമെന്ന്  കിഴക്കൻ സഭാ കേന്ദ്രങ്ങളിക്ക് അഭ്യർത്ഥിച്ചു. അന്തയോക്യൻ സുറിയാനി  പാത്രിയാർക്കീസ് ഇതിൻ പ്രകാരം യെറു ശേമിലെ  മാർ ഗ്രീഗോരിയസ് മെത്രാപൊലിത്തായേ ഇന്ത്യയിലേക്ക് അയച്ചു.1665 അദ്ദേഹം ഇവിടെ എത്തി. ഇതിനോടകം 12 പട്ടക്കാർ  ചേർന്ന് എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് ഉയർത്തിയ അർക്കദിയക്കോൻ മാർതോമ്മയെ, മാർ ഗ്രീഗോരിയസ് സ്ഥിതിക്കരിക്കുകയും ഇരുവരും  ചേർന്ന് സഭയെ  പൌരസ്ത്യ പാരമ്പര്യത്തിലുറപ്പിക്കാൻ പല  വിധത്തിൽ  പ്രവർത്തിക്കുകയും ചെയ്തു. മാർതോമ്മ  ഒന്നാമനു ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളായി  അഞ്ച് മാർതോമ്മ മെത്രാൻമാർ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള കാലഘട്ടത്തിൽ മലങ്കര  സഭയെ നയിച്ചു. കദാശകൾ  വേണ്ടും വിധം  അനുഷ്ടിക്കാൻ പട്ടക്കാരെ സജ്ജരാക്കുക, എപ്പിസ്ക്കോപൽ പിന്തുടർച്ചവകാശം ഉറപ്പിക്കുക എന്നിവയ്ക്കായി അന്തയോക്യൻ സുറിയാനി  പാത്രിയാർക്കീസിനെ സമീപിച്ചു.. പാത്രിയാർക്കീസ് മലങ്കര  സഭയെ  സഹായിക്കുകയും ചെയ്തു. പതിനേട്ടാം  ന്നൂറ്റാണ്ടിന്റ ഉത്തരാർദ്ധത്തിൽ മലങ്കര  സഭയുടെ ആവശ്യ പ്രകാരം മൂന്ന് എപ്പിസ്ക്കൊപമാർ  ഉൾപ്പെട്ട ഒരു സംഘം  പട്ടക്കാരെ മലന്കരയിലേക്ക് അയച്ചു. മാർതോമ്മ  അഞ്ചമൻ  സിറിയൻ  മെത്രാന്മാരിൽ  നിന്ന് എപ്പിസ്ക്കോപൽ സ്ഥാനം  സ്വീകരിക്കണമെന്നും പാത്രിയാർക്കീസിന്റെ അധികാരത്തിന് വിധേയപെടണമെന്നും അന്തയോക്യൻ പാത്രിയാർക്കീസ് ആവശ്യപെട്ടു. മാർതോമ്മ അഞ്ചമൻ  അതിന്  വഴങ്ങിയില്ല. മാർതോമ്മ അഞ്ചാംമന്റെ പിൻഗാമിയായി 1765 സ്ഥാനമേറ്റ മാർത്തോമ്മ ആറാമാൻ  1770 ഒത്തുതീർപ്പിന് തയ്യാറായി. അദ്ദേഹം ദിവന്നാസ്യസ്  എന്ന പേരിൽ തന്റെ മെത്രാപൊലിത്ത  സ്ഥാനം  സ്ഥിരപ്പെടുത്താൻ സമ്മതിച്ചു.

1795 ഓടെ ബ്രിട്ടീഷ് അധീശത്വം തെക്കേ ഇന്ത്യയിൽ പ്രബല്യത്തിൽ  വരികയും കേരളം  അവരുടെ ഭരണത്തിൽ  വരികയും ചെയ്തു.ആദ്യത്തെ രണ്ട് പ്രസിഡന്റ്മാരായ കർണൽ കോളിൻ മക്കോളിയും കർണൽ  ജോൺ മൻഡ്രോയും മലങ്കര  സഭ ആംഗ്ലേയ സഭയുമായുള്ള സഹകരണത്തിൽ  വരുവാൻ ആഗ്രഹിച്ചു. മക്കോളിയുടെ  കാലത്ത്  മലങ്കര  സഭ 10,500 രൂപ  പ്രതിവർഷം  8 ശതമാനം  പലിശ സഭക്ക് ലഭിക്ക തക്ക വിധം  ബ്രിട്ടീഷ് കമ്പനിയിൽ  സ്ഥിരമായി  നിക്ഷേപിക്കുകയും ചെയ്തു.മൺട്രോയുടെ കാലത്ത് സഭയിലെ  മുതിർന്ന പട്ടക്കാരിൽ ഒരാളായ പുലിക്കോട്ടിൽ ജോസഫ് കത്തനാർ  പട്ടക്കാരെ പരിശീലിപ്പിക്കുന്നതിനു  വേണ്ടി സെമിനാരി  സ്ഥാപിക്കാനുള്ള ആഗ്രഹം  പ്രകടിപ്പിച്ചു. മൺട്രോ അദ്ദേഹത്തെ പിന്തങ്ങുകയും  അങ്ങനെ 1815 ബ്സെമിനാരി സ്ഥാപിക്കുകയും  ചെയ്തു ജോസഫ് കത്തനാരാണ്  മാർ  ദിവന്നാസ്യോസ്  രണ്ടാമൻ എപ്പി സ്ക്കോപ്പാ എന്നറിയപ്പെട്ടത്.1816 മുതൽ  ആഗ്ലെയ സഭയിലെ  സി എം. എസ് മിഷണറിമാർ മലങ്കര  സഭയോട്  സഹകരിച്ച്  പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ   പരീക്ഷണം  1836 പരാജയപെട്ടു. സംഭവം മലങ്കര  സഭയെ  മൂന്നായി  വിഭജിക്കാൻ  ഇടയാക്കി.

ഒരു വിഭാഗം  നവീകരണക്കാർ  സഭയെ  ആകമാനം  നവീ കരിക്കാൻ  ശ്രമിച്ചു. എങ്കിലും പൂർണ്ണമായി  വിജയിച്ചില്ല. ഇക്കൂട്ടർ മാർതോമ്മ  സുറിയാനി സഭക്ക്  രൂപം  കൊടുക്കുകയും ചെയ്തു. മലങ്കര  സഭയിലെ  ഭൂരിപക്ഷം  നവീകരണ ആശയങ്ങൾ  സ്വീകരിക്കാതെ  ഉറച്ചു നിന്നു. നവീകരണത്തിന് വേണ്ടി നിലകൊണ്ടവരും  അതിനെ  എതിർത്തവരും തമ്മിൽ  നടന്നു വന്ന ഭിന്നത സഭയെ  വലിയ  വിഷമ സന്ധിയിൽ  എത്തിച്ചു.   സാഹചര്യമാണ്  അന്ത്യോക്യൻ  പാത്രിയാർക്കീസിനോട് സഹായം  അഭ്യർത്ഥിക്കാൻ നവീകരണത്തെ എതിർത്ത വിഭാഗത്തെ  പ്രേരിപ്പിച്ചത്. 1875 അന്തയോക്യൻ പാത്രിയാർക്കീസ് പത്രോസ് തൃതിയൻ കേരളത്തിൽ  വരികയും  1876 മലങ്കര  സഭയുടെ  ഒരു പ്രതിനിധി സമ്മേളനം മുളത്തുരുത്തി പള്ളിയിൽ വിളിച്ചു കൂട്ടുകയ്യും ചെയ്തു. ഇഇതിനെയാണ് മുളന്തുരുത്തി സുന്നഹദോസ്  എന്ന് പറഞ്ഞു വരുന്നത്.

 

കൂനൻ കുരിശു സത്യത്തിനു ശേഷം 1653- മലങ്കരയിലെ 12 പുരോഹിതന്മാർ ചേർന്ന് തോമാ എന്ന പുരോഹിതനെ മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ മെത്രാനായി വാഴിച്ചു. എന്നാൽ ഇത്തരത്തിലുള്ള മെത്രാൻ വാഴ്ച കാനോനികമല്ല എന്നും അപ്പസ്തോലിക പിന്തുടർച്ചയില്ലാത്തതുമാണെന്ന് അദ്ദേഹത്തെ എതിർക്കുന്ന വിഭാഗം വാദിച്ചു. ഇതിനെ തുടർന്ന് 1665- അന്തോക്ക്യൻ പാത്രിക്കിസിനോട് വിധേയത്വം പുലർത്തുന്ന യെരുശലേമിലെ മാർ ഗ്രിഗോറിയോസ് കേരളത്തിലെത്തുകയും ഇദ്ദേഹത്തെ വീണ്ടും വാഴിച്ചതിലൂടെ അപ്പസ്തോലിക പിന്തുടർച്ച പുന:സ്ഥാപിച്ചു. അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു. ഇങ്ങനെ സിറിയൻ സഭയുമായുള്ള ബന്ധം മൂലം മലങ്കര സഭയെ മലങ്കര സുറിയാനി സഭ എന്നും അറിയപ്പെട്ടു. അവർ പുത്തൻകൂറ്റുകാർ എന്നറിയപ്പെട്ടു. മറു വിഭാഗം പഴയകൂറ്റുകാർ എന്ന പേരിൽ മാർപ്പാപ്പയുടെ ഭരണത്തിൽ തന്നെ തുടര്ന്നു

1653 മുതൽ 1816 വരെ പത്തു ബിഷപ്പുമാരെ 'മാർത്തോമ്മാ' എന്ന പേരിൽ തന്നെ മെത്രാന്മാരായി ആയി വാഴിച്ചു. പത്തുപേരിൽ (മാർത്തോമ്മാ I മുതൽ മാർത്തോമ്മാ X വരെ) രണ്ട് പേർ 'മാർ ദിവന്നാസ്യോസ്' എന്ന പേരു കൂടി സ്വീകരിച്ചു.

 

മാർത്തോമ്മാ VI ന്റെ (ഇദ്ദേഹം മാർ ദിവന്നാസ്യോസ് I എന്ന പേർ ആയിരുന്നു സ്വീകരിച്ചിരുന്നത്) കാലത്ത് ഒരു വിദേശ ബിഷപ്പ്, അദ്ദേഹത്തിന്റെ സമ്മതം കൂടാതെ മാർ കൂറിലോസ് എന്ന മറ്റൊരു ബിഷപ്പിനെ വാഴിച്ചു. മാർത്തോമ്മാ VI ഇതിനെതിര പ്രതിഷേധം ഉയർത്തി. മാർ കൂറിലോസ് തന്റെ സിംഹാസനം കുന്നകുളത്തിനടുത്തുള്ള തോഴിയൂർ എന്ന സ്ഥലത്ത് സ്ഥാപിച്ചു ഭരണം തുടങ്ങി. സഭ മലബാർ സ്വതന്ത്ര സുറിയാനി സഭ അഥവാ തോഴിയൂർ സഭ എന്ന പേരിൽ അറിയപ്പെടുന്നു.

മാർത്തോമാ പത്താമനായിരുന്ന മാർ ദീവന്നാസ്യോസ് II-ന്റെ കാലം മുതൽ സഭാധ്യക്ഷന്റെ സ്ഥാനനാമം മലങ്കര മെത്രാപ്പോലീത്ത എന്നറിയപ്പെടാൻ തുടങ്ങി. സമയം മലങ്കര സഭ ലണ്ടനിലെ ചർച്ച് മിഷ്ൻ സൊസൈറ്റി അയച്ച മിഷനറിമാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി. പക്ഷേ താമസിയാതെ ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. മിഷനറിമാരുടെ പ്രവർത്തനം മൂലം മറ്റ് മതങ്ങളിൽ നിന്നു ക്രിസ്തുമതത്തിലേക്ക് വന്നവരേയും തങ്ങളോട് കൂറുപുലർത്തുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനികളേയും ചേർത്ത് കൊണ്ട് അവർ 1879- ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തിരുവിതാംകൂർ-കൊച്ചി ഭദ്രാസനം സ്ഥാപിച്ചു.

മലങ്കര സഭയിൽ ഒരു നവീകരണ പ്രവർത്തനം ആരംഭിച്ചു. നവീകരണ പ്രവർത്തനത്തിന്റെ രണ്ട് പ്രമുഖ നേതാക്കൾ ആയിരുന്നു മാരാമണ്ണിലെ പാലക്കുന്നത്ത് അബ്രഹാം മല്പാനും (1796-1845) കോട്ടയത്തെ കൈതയിൽ ഗീവർഗീസ് മല്പാനും (1800-1855). 1813- പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്താ (മാർത്തോമ്മാ പത്താമൻ) സ്ഥാപിച്ച സുറിയാനി സെമിനാരിയിലെ അദ്ധ്യാപകരായിരുന്നു ഇവർ രണ്ടു പേരും. രണ്ട് പേർക്കും ബ്രിട്ടിഷ് മിഷനറിമാരുമായി വളരെ അടുത്ത ബന്ധം പുലർത്താനും കഴിഞ്ഞിരുന്നു.

പാലക്കുന്നത്ത് അബ്രഹാം മല്പാനും (മാരാമൺ) കൈതയിൽ ഗീവർഗീസ് മല്പാനും (കോട്ടയം) ഒരു പ്രത്യേക സഭയുണ്ടാക്കുന്നതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.സഭയ്ക്ക് അകത്തു തന്നെ നിന്നുകൊണ്ട് മലങ്കര സഭയെ നവീകരിക്കുന്നതിലായിരുന്നു അവർക്ക് താല്പര്യം. സംഘം ആംഗലേയ സുവിശേഷകരിൽ നിന്ന് ലഭിച്ച ആഗോള ദിശാബോധത്തിന്നു അനുസരണമായി 1836- അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ ഫ്രേസർക്ക് ഒരു മെമ്മോറൻഡം സമർപ്പിക്കുകയും ചെയ്തു.പക്ഷേ മെമ്മോറൻഡം കൊണ്ട് ഫലം ഒന്നും ഉണ്ടാകുന്നില്ല എന്നു കണ്ട അബ്രഹാം മല്പാൻ തന്നോട് വിധേയത്വം പുലർത്തുന്ന തന്റെ ഇടവകയായ മാരാമൺ പള്ളിയിൽ തന്നെ നവീകരണ ആശയങ്ങൾ നടപ്പിലാക്കാൻ നിശ്ചയിച്ചു. ആദ്യമായി അദ്ദേഹം സുറിയാനിയിൽ ചൊല്ലികൊണ്ടിരുന്ന കുർബ്ബാന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.മരിച്ചവർക്കുവേണ്ടിയും, വിശുദ്ധന്മാരോടുമുള്ള പ്രാർത്ഥനകൾ അദ്ദേഹം കുർബ്ബാന ക്രമത്തിൽ നിന്നു നീക്കി. പരിഷ്ക്കരിച്ച കുർബ്ബാന ക്രമം ഉപയോഗിച്ച് 1836- ഒരു ഞായറാഴ്ച മാരാമൺ പള്ളിയിൽ അദ്ദേഹം കുർബ്ബാന ചൊല്ലി.

കൂടാതെ അദ്ദേഹം മാരാമൺ പള്ളിയിൽ അന്ന് സ്ഥാപിച്ചിരുന്ന 1680-തുകളിൽ യെരുശലേമിൽ നിന്ന് ഇന്ത്യയിൽ വന്ന യൽദോ മാർ ബസേലിയോസിന്റെ മരപ്രതിമ പള്ളി കിണറ്റിൽ എറിഞ്ഞു .

അന്നത്തെ മലങ്കര മെത്രാപ്പോലിത്തായായിരുന്ന ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസ് അനുസരണക്കേടും ചട്ടങ്ങൾക്കും സാക്ഷ്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തങ്ങൾ അംഗീകരിക്കാൻ പറ്റുന്നത് അല്ലായിരുന്നു. അന്ന് എബ്രഹാം മല്പാൻറെ കൂടെ നിന്ന് പഠിച്ചവർക് മല്പാൻ തെറ്റായ ഉപദേശങ്ങൾ നൽകി എന്ന വെളിച്ചത്തിൽ അവരുടെയ് പഠനം റദ്ദാക്കുകയും, അബ്രഹാം മല്പാനു കീഴിൽ പഠിച്ച ശെമ്മാശന്മാർക്ക് പട്ടം കൊടുക്കാൻ വിസമ്മതിക്കുകയും മല്പാനെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.  പിന്നീട് മല്പാനെ സഭയിൽ നിന്നു പുറത്താക്കി.1840- അബ്രഹാം മല്പാനും, കൈതയിൽ ഗീവർഗീസ് മല്പാനും സുറിയാനി സെമിനാരിയിലെ തങ്ങളുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സഭയിൽ നവീകരണ പ്രസ്ഥാനം കൂടുതൽ ശക്തി ആർജ്ജിച്ചു. അതോടെ അബ്രഹാം മല്പാൻ തന്റെ മാതൃ ഇടവകയായ മാരാമൺ പള്ളിയിൽ പ്രവർത്തനങ്ങൾക്കു അശ്രാന്തം ശ്രമിച്ചു. തന്റെ ജീവിതത്തിലെ അവസാന കാലഘതങ്ങളിൽ നേരിടുന്ന വലിയ പ്രതിസന്ധിയിലും അദ്ദേഹം തന്റെ നവീകരണപ്രവർത്തനങ്ങളിൽ അചലഞ്ചനായി നിന്നു. മാതൃഇടവക അദ്ദേഹത്തിനു പിന്തുണയുമായി നിന്നു. നവീകരണ ആശയങ്ങൾ മനസ്സിലാക്കുകയും അതിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന ഒരു മെത്രാൻ ഇല്ലെങ്കിൽ നവീകരണ ആശയങ്ങൾ മുന്നോട്ട് പോകില്ല എന്നു അബ്രഹാം മല്പാന് മനസ്സിലായി. അന്ന് മദ്രാസിൽ പഠിക്കുകയായിരുന്ന തന്റെ ഒരു ബന്ധുവായ മാത്യു ശെമ്മാശനെ അദ്ദേഹം അന്നത്തെ രീതികൾ തെറ്റിച്ചു അന്ത്യോക്യൻ പാത്രിയർക്കിസിന്റെ അടുത്തേക്ക് അയച്ചു. മല്പാൻറെ കത്തുകളിലും ശെമ്മാശന്റെ കഴിവിലും സ്വഭാവത്തിലും വിശ്വസിച്ചു പാത്രിയർക്കിസ് അദ്ദേഹത്തെ ആദ്യം പുരോഹിതനായും പിന്നീട് മാത്യൂസ് മാർ അത്താനോസ്യോസ് എന്ന പേരിൽ മെത്രാപ്പോലിത്തയായും വാഴിച്ചു. പാത്രിയർക്കിസിൽ നിന്നു ലഭിച്ച പുതിയ സ്ഥാനമാനങ്ങളുമായി മാത്യൂസ് മാർ അത്താനാസ്യോസ് 1843- കൊച്ചിയിലെത്തി.

 

കൊച്ചിയിലെത്തിയ മാത്യൂസ് മാർ അത്താനോസ്യോസ് മെത്രാപ്പോലീത്താ തിരുവനന്തപുരത്തേക്ക് പോയി രാജാവിനെ കണ്ട് തന്നെ മലങ്കര മെത്രാപ്പോലീത്താ ആയി ചുമതല പെടുത്തികൊണ്ടുള്ള കല്പന പുറപ്പെടുവിക്കണം എന്ന് അഭ്യർത്ഥിച്ചു. സ്വാഭാവികമായും അന്നത്തെ മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവാന്ന്യോസ് ഇതിനെ എതിർത്തു. രണ്ടു മെത്രാപ്പോലീത്തമാരും തമ്മിലുള്ള തർക്കം പത്തു കൊല്ലം നീണ്ടു നിന്നു. സമയത്തോടടുത്ത് 1845- തന്റെ 49-മത്തെ വയസ്സിൽ അബ്രഹാം മല്പാൻ മരിച്ചു. 1852- രാജവിളംബരം മൂലം മാത്യൂസ് മാർ അത്താനോസ്യോസിസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതൽ പ്രവർത്തന നിരതനാവുകയും നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാർ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാൽ പഴയ സെമിനാരി എന്നറിയപ്പെടുന്ന കോട്ടയത്തെ സുറിയാനി സെമിനാരി നവീകരണവിഭാഗത്തിന്റെ അധീനതയിൽ ആയി തീർന്നു. മാത്യൂസ് മാർ അത്താനോസ്യോസ് 1868- അബ്രഹാം മല്പാന്റെ പുത്രനെ തോമസ് മാർ അത്താനോസ്യോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു.

 

ഇതേ സമയം മലങ്കര സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നവർ തങ്ങളുടെ തലവനായിരുന്ന ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസ് വാർദ്ധക്യത്തിലെത്തിയപ്പോൾ പുലിക്കോട്ടിൽ ജോസഫ് കത്തനാരെ മർദ്ദീനിൽ അന്ത്യോക്യൻ പാത്രിയർക്കീസിന്റെ അടുക്കലേക്ക് അയച്ചു. മലങ്കരയിലെ കാര്യങ്ങൾ അന്ത്യോക്യൻ പാത്രിയർക്കീസിനെ ബോധിപ്പിച്ചു ജോസഫ് കത്തനാർ പാത്രിയർക്കീസിനാൽ മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ടു. ഇദ്ദേഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ എന്ന പേരിൽ അറിയപ്പെട്ടു. ജോസഫ് മാർ ദിവാന്ന്യോസോസും കൂട്ടരും മാത്യൂസ് മാർ അത്താനോസ്യോസിനെയും അദ്ദേഹം നടത്തുന്ന നവീകരണ പ്രവർത്തനങ്ങളെയും ശക്തിയായി എതിർത്തു. അന്തോക്യൻ പാത്രിയർക്കീസ് പ്രശ്നം പരിഹരിക്കാനായി 1875- കേരളത്തിലെത്തുകയും മുളംതുരുത്തിയിൽ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുകയും ചെയ്തു. സുന്നഹദോസ് മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിക്കുകയും മാത്യൂസ് മാർ അത്താനോസ്യോസിനെയും അദ്ദേഹത്തോട് കൂറു പുലർത്തുന്ന നവീകരണക്കാരേയും തള്ളിപ്പറയുകയും ചെയ്തു.

 

സഭയുടെ ഭരണകാര്യങ്ങളിൽ ഇടപെടാൻ അന്തോക്യൻ പാത്രിയർക്കീസിനു അധികാരമില്ല എന്നു മാത്യൂസ് മാർ അത്താനോസ്യോസ് വാദിച്ചു. കേസിന്നു ആധാരം 1808- കേണൽ മെക്കാളെയുടെ ഉത്സാഹത്താൽ തിരുവിതാംകൂർ സർക്കാരിൽ നിന്നു മലങ്കര സഭയ്ക്കു പതിനായിരത്തഞ്ഞൂറു രൂപ (മൂവായിരം പൂവരാഹൻ) നിക്ഷേപത്തിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന പലിശയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉള്ളത് ആയിരുന്നു. സഭയുടെ ആവശ്യങ്ങൾക്കായി ഒരു വരുമാന മാർഗ്ഗത്തിനായി ബ്രിട്ടീഷുകാർ ഗവൺമെന്റിനെ ഏൽപ്പിച്ചത് ആണ്. വട്ടിപ്പണം ആധാരം ആയിരുന്നതാൽ വട്ടിപ്പണം കേസ് എന്ന പേരിൽ ഇത് അറിയപ്പെടുന്നു. 1877- മാത്യൂസ് മാർ അത്താനോസ്യോസ് കാലം ചെയ്തു. തോമസ് മാർ അത്താനാസ്യോസ് അദ്ദേഹത്തിന്റെ പിന്തുർച്ചയായി അധികാരമേറ്റു. തോമസ് മാർ അത്താനാസ്യോസിനു കോടതി കേസുകളുടെയും, സുറിയാനി സെമിനാരിയുടേയും, പള്ളികളുടേയും ഉടമസ്ഥതർക്കത്തിന്റേയും അധിക ബാദ്ധ്യത പേറേണ്ടി വന്നു. അവസാനം 1889- തിരുവനന്തപുരം റോയൽ കോടതി ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസ് അന്ത്യോക്യൻ പാത്രിയർക്കീസിനു വിധേയപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹമാണ് മലങ്കര മെത്രാപ്പോലീത്താ എന്നു വിധിച്ചു. ജഡ്ജിമാരിൽ ഒരാൾ മലങ്കര സഭ തുടക്കം മുതൽ ഒരു സ്വതന്ത്ര സഭ ആയിരുന്നു എന്നും അതിനാൽ തോമസ് മാർ അത്താനാസ്യോസ് ആണ് മലങ്കര മെത്രാപ്പോലീത്ത എന്നു വിധിച്ചു. എന്നാൽ ഭൂരിപക്ഷം ജഡ്ജിമാർ ചേപ്പാട്ട് മാർ ദിവന്ന്യോസോസിന് അനുകൂലമായി വിധി എഴുതിയതിനാൽ സ്വാഭാവികമായും അദ്ദേഹം കേസ് ജയിച്ചു.

 

അന്ത്യോക്യൻ പാത്രിയർക്കിസിനെ അംഗീകരിക്കാമെങ്കിൽ തോമസ് മാർ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി അംഗീകരിക്കാം എന്നൊരു നിർദ്ദേശം വന്നു എങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല. ആരാധന ക്രമങ്ങൾ പരിഷ്ക്കരിക്കുന്നതിലും മലങ്കര സഭയിൽ നില നിന്നിരുന്ന പല അനാചാരങ്ങളും നിർത്തലാക്കുന്നതിലും ഒക്കെ നവീകരണക്കാർ വിജയിച്ചു എങ്കിലും അവർക്ക് അതിനു വലിയ വില കൊടുക്കേണ്ടി വന്നു. കേസു നടത്തികൊണ്ടു പോകുന്നതിനുണ്ടായ ഭാരിച്ച ചെലവും കേസിൽ തോറ്റതു മൂലം ഉണ്ടായ വിഷമവും ആയിരുന്നു മലങ്കര സഭയെ നവീകരിക്കാൻ പുറപ്പെട്ട നവീകരണകാരുടെ പ്രവർത്തികൾക്ക് കിട്ടിയത്. കേസിൽ ഉണ്ടായ തോൽവി മൂലം തോമസ് മാർ അത്താനാസ്യോസിന് മലങ്കര സഭയുടെ ആസ്ഥാനമായി കരുതിയിരുന്ന കോട്ടയം സുറിയാനി സെമിനാരി വിട്ടിറങ്ങേണ്ടി വന്നു. എല്ലാം നഷ്ടപ്പെട്ടവരായി നവീകരണക്കാർ സുറിയാനി സെമിനാരിയും ദുഃഖത്തോടെ വിട്ടിറങ്ങി. അവർ വേറെ ഒരു പുതിയ ഒരു സഭ രൂപവത്കരിക്കാൻ തീരുമാനിച്ചു.അതിനു ശേഷം പള്ളികളുടെ ഉടമസ്ഥതയെ ചൊല്ലി തർക്കം ഉടലെടുത്തു. നവീകരണക്കാർക്ക് കോടതി വിധിയിലൂടെ മാരാമൺ, കോഴഞ്ചേരി,കൊട്ടാരക്കര  എന്നീ പള്ളികൾ  ലഭിച്ചു.

കേരളത്തിലെ മാർത്തോമാ നസ്രാണിവിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ (ഇംഗ്ലീഷ്: Malabar Independent Syrian Church). തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള തൊഴിയൂർ ആണ് ആസ്ഥാനം. 1772- അഭിഭക്ത മലങ്കര സഭയിൽ നിന്ന് പിരിഞ്ഞാണ് സഭ ഉണ്ടായത്. സഭയെ തൊഴിയൂർ സഭ എന്നും അഞ്ഞൂർ സഭ എന്നും അറിയപ്പെടുന്നു. സിറിൾ മാർ ബാസ്സേലിയോസ് I മെത്രാപ്പോലീത്തയാണ് ഇപ്പോഴത്തെ സഭാ തലവൻ.

സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്ര പൗരസ്ത്യ നവീകരണ സഭയാണ് മാർത്തോമ്മാ സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര മാർ തോമാ സുറിയാനി സഭ. സുറിയാനി പാരമ്പര്യത്തിലുള്ള ആരാധനാരീതികൾ പിന്തുടരുമ്പോഴും മാർത്തോമ്മാ സഭ അതിന്റെ ദൈവശാസ്ത്രത്തിലും പ്രബോധനങ്ങളിലും നവീകരണദർശനം പുലർത്തുന്നു. യാക്കോബിന്റെ തക്സ എന്നറിയപ്പെടുന്ന പാശ്ചാത്യസുറിയാനി ആരാധനാക്രമത്തിന്റെ നവീകരിച്ച പരിഭാഷകൾ മാർത്തോമാ സഭ ഉപയോഗിക്കുന്നു

മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ)യുമായിമായി കൂദാശാ, കൈവെയ്പ്പ് തുടങ്ങിയ കാര്യങ്ങളിലും ആംഗ്ലിക്കൻ സഭ, ദക്ഷിണേന്ത്യൻ സഭ (CSI), ഉത്തരേന്ത്യൻ സഭ (CNI) എന്നീ സഭകളുമായി കൂദാശേതര വിഷയങ്ങളിലും മാർത്തോമ്മാ സഭ സംസർഗ്ഗത്തിലാണ്.

1961- ദൈവശാസ്ത്രപരമായും, പാരമ്പര്യമായും ഉള്ള ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നത ഉള്ളതിനാൽ സഭാംഗം ആയ കെ.എൻ ദാനിയേലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മാർത്തോമ്മാ സഭയിൽ നിന്നു വിഘടിച്ചു പോയി സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ ഒരു പുതിയ സഭ രൂപവത്കരിച്ചു.

തിരുവല്ലയിലെ മീന്തലക്കരയാണ് സഭയുടെ ആസ്ഥാനം.ഇത്  ഒരു എപ്പിസ്കോപ്പൽ സഭയാണ്

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ കേരളത്തിലുണ്ട് .ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന GFA വേൾഡിന്റെ സ്ഥാപകനും പ്രസിഡന്റുമായ  കെ പി നാ ബിലീവേഴ്സ് എന്ന ചർച്ചിന്റെ സ്ഥാപകൻ . കൂടിയാണ് അദ്ദേഹം , മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്നറിയപെടുന്നു. സഭയുടെ  നേതൃത്വത്തിൽ  ഒരു മെഡിക്കൽ

കോളേജും  പ്രവർത്തിക്കുന്നു .

 

1876 ലെ മുളന്തുരുത്തി സുന്നഹദോസിനെ തുടർന്ന് നവീകരണത്തെ  അനുകൂലിക്കുന്നവരും  ഏതിർക്കുന്നവരും കോടതിയിൽ  കേസ് നടന്നു  വന്നു. കേസ് 1889 ലെ രാജകീയ കോടതി വിധിവരെയും  നീണ്ടു നിന്നു.   വിധി  നവീകരണ കക്ഷിക്ക് പ്രതികൂലമായിരുന്നു.

അന്ത്യോക്യൻ  പാത്രിയാർക്കീസ് ബാവ മലങ്കര  സഭയുടെ  മേൽ ആത്മീകവും ലൗകീകവുമായ  സർവ അധികാരവും  സ്ഥാപിക്കാൻ  വഗ്രതകാട്ടി. സഭ  രണ്ടായി  പിളർന്നതല്ലാതെ  ഉദ്ദേശിച്ച ഫലം  നേടിയെടുക്കാൻ കഴിഞ്ഞില്ല. 1911മുതൽ  മലങ്കര സഭ  പിന്നെയും രണ്ടു തട്ടുകളിലായി. ഒരു വിഭാഗം  പാത്രിയാർക്കീസിനെ അനുകൂലിച്ചും മരുവിഭാഗം  വട്ടശ്ശേരിൽദിവന്നാസ്യോസ്  അഞ്ചാമന്റെ  പക്ഷത്തും  നിലകൊണ്ടു.മലങ്കരയിൽ  കാതോലിക്ക സ്ഥാപനത്തിന്  വട്ടാശ്ശേരിൽ ദിവന്നാ സ്യോസ്ആറാമൻ മെത്രാപൊലിത്തയ്ക്ക് പത്രോസ് മൂന്നാമൻ പാത്രിയാർക്കീസിന്റെ തൊട്ടു പിൻഗാമിയായി  വന്ന  അബ്ദുൽ മിശിഹാ പാത്രിയാർക്കീസിന്റെ സഹായം ലഭിക്കുകയും അദ്ദേഹം മലങ്കരയിൽ എത്തി കിഴക്കിന്റ കാതോലിക്കേറ്റ് സ്ഥാപിക്കാൻനേതൃത്വം  നൽകുകയും  ചെയ്തു. കാതോലിക്ക പാത്രിയാർക്കീസിനോട് തുല്യമായ സ്ഥാനം  അലങ്കരിക്കുന്നു.1912മുതൽ 1958 വരെയുള്ള കാലഘട്ടത്തിൽ  മലങ്കര  സഭ  രണ്ടായി  പിരിഞ്ഞു കഴിഞ്ഞിരുന്നു. ഒരു വിഭാഗം  കാതോലിക്ക സ്ഥാപനത്തിന്റെ  കൊടികീഴിൽ അണിനിരന്നു. അവർ  ഇന്ത്യൻ ഓർത്തഡോൿസ്സഭ  എന്നറിയപെട്ടു. മറുവിഭാഗം പാത്രിയാർക്കീസിന്റെ

മേൽകൊയ്മ അംഗീകരിക്കുന്നവരാണ്  അവർ സഭയുടെ  വിളി പേരായ  യാക്കോബായ  ഓർത്തഡോൿസ്എന്നറിയപ്പെടുന്നു. മലങ്കര  സഭയിലെ നിരുവിഭാഗങ്ങളും  പൗരസ്ത്യ സഭാ പരമ്പര്യമാണ്  പിന്തുടരുന്നത്.1958 മലങ്കര  യോജിച്ച് മുന്നേറി. വീണ്ടും പിളർന്നു.2017 ഭാരതത്തിന്റെ  പരമോന്നത  കോടതിയുടെ അന്തിമ വിധിയും വന്നു. മലങ്കര സഭ ഒന്നേയുള്ളു എന്നും 1934 ലെ ഭരണഘടന അനുസരിച്ച് പള്ളികൾ ഭരിക്കപെടണമെന്നും  സമാന്തര ഭരണം  പാടില്ലയെന്നും കോടതി  വിധിച്ചു. വിധിയനുസരിച്ച്യാക്കോബായ  എന്ന പേരുപോലും പാത്രിയാർക്കീസ് വിഭാഗം ഉപയോഗിക്കാൻ  പാടില്ല. പള്ളികളിൽ  കോടതി  വിധി നടപ്പിലാക്കി  വരുന്നു. പിറവം  മുളന്തുരുത്തി, കൊലഞ്ചേരി, കടമറ്റം, കണ്ടനാട്  തുടങ്ങി  60 ലധികം  പള്ളികളിൽ  വിധി  ഇതിനകം  നടപ്പിലാക്കി

 

 

 

 

No comments: