Pages

Monday, July 17, 2023

പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പിയ കേരളത്തിന്റ പ്രീയപ്പെട്ട ജനനായകൻ ഉമ്മൻ ചാണ്ടി ഇനി ഓർമ്മയിൽ.

 

പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പിയ കേരളത്തിന്റ പ്രീയപ്പെട്ട ജനനായകൻ ഉമ്മൻ ചാണ്ടി  ഇനി ഓർമ്മയിൽ.



കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി,നല്ലൊരു ഭരണാധികാരി,നിഷ്കളങ്കതയുടെ നിറനിലാവ്,മഹാനായ മനുഷ്യ സ്‌നേഹി,അതിവേഗം ബഹുദൂരം പോയി പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പിയ കേരളത്തിന്റ പ്രീയപ്പെട്ട ജനനായകൻ എന്നീ നിലകളിൽ  മനുഷ്യമനസ്സിൽ  സ്ഥാനം  പിടിച്ച ഉമ്മൻചാണ്ടി വിട വാങ്ങി. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബെംഗളുരുവിലെചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

 സ്വകാര്യ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. ബെംഗളുരു ഇന്ദിരാനഗറില്‍ ടി.ജോണിന്റെ വസതിയില്‍ ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരും.

വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ പുതുപ്പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

എകെ ആന്റണി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2004 ലാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.ഉമ്മൻ ചാണ്ടിയെപ്പോലെ പാവപെട്ടവരോട്  അനുകമ്പയുള്ള മഹാനായ മനുഷ്യനെ സമീപകാല കേരളം കണ്ടിട്ടില്ല കരുണയുടെ ഒരു യുഗം അവസാനിച്ചു.ജനങ്ങൾക്കിടയിൽ ജനങ്ങൾക്ക്‌ വേണ്ടി, ജീവിച്ച് ,ജനങ്ങളാണ് വലിയവരെന്ന് കരുതി പൊതുപ്രവർത്തനം നടത്തിയ അപൂർവ പ്രതിഭാസമാണ്  ഉമ്മൻചാണ്ടി. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചമനുഷ്യൻ.

എതിരാളികൾ  തന്നെ

 അപകീർത്തിപ്പെടുത്താൻ നോക്കുമ്പോഴും ധൈര്യസമേധം എല്ലാ അന്വേഷണങ്ങളോടും സഹകരിച്ച്, സ്വയം അഗ്നിശുദ്ധി വരുത്തിയ മഹാൻ.  ഇത് ഇന്നത്തെ നേതാക്കൾക്ക് ചിന്തിക്കാൻ  പോലും കഴിയില്ല.  ഒരിക്കലും  അദ്ദേഹം ഒരു എകാധിപതി ആയി നിന്നിട്ടില്ല. സ്നേഹം'കൊണ്ട് ലോകം ജയിച്ച

രാജാവാണ്  ഉമ്മൻചാണ്ടി. നാടിനുപകരംവെയ്ക്കാനില്ലാത്ത നേതാവാണ്  അദ്ദേഹം.സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ദുഃഖാചരണം അനുകമ്പയുടെ രാജകുമാരനുകണ്ണുനീരിൽ കുതിർന്ന യാത്രമൊഴി.

പ്രൊഫ. ജോൺ  കുരാക്കാർ

മുംബൈ..

No comments: