Pages

Wednesday, July 19, 2023

സ്നേഹം കൊടുത്ത് ആദരവ് വാങ്ങിയ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ

 


സ്നേഹം
കൊടുത്ത് ആദരവ് വാങ്ങിയ

ഉമ്മൻചാണ്ടിക്ക്  ആദരാഞ്ജലികൾ

 

ആൾക്കൂട്ടത്തെ അനാഥമാക്കി ,കാരുണ്യത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടി സാർ , കാരുണ്യവാനായ ദൈവത്തിന്റെ അടുക്കലേക്ക് പറന്നകന്നു. പക്ഷെ  ജനഹൃദയങ്ങളിൽ അദ്ദേഹം  എന്നാളും. ജീവിക്കും

ഒരിക്കൽ ഇല്ലാ കഥകൾ ഉണ്ടാക്കി ഒരു പാവം മനുഷ്യനെ വിറ്റു കാശു ഉണ്ടാക്കിയ മാധ്യമ പ്രവർത്തകർ ഇന്ന് കുറ്റബോധം  കൊണ്ട്  വിലപിക്കുകയാണ് .രാഷ്ട്രീയ എതിരാളികളോട്  ഉമ്മൻ ചാണ്ടി സാർ കാണിച്ച കരുതലും സ്നേഹവും എല്ലാ രാഷ്ട്രീയക്കാരും മാതൃക ആക്കേണ്ടതാണ്.. എതിരാളികൾ  അന്ന്

.എറിഞ്ഞ കല്ലുകൾ ഇന്ന് റോസാ പുഷ്പമായി തിരിച്ചു ചെല്ലുകയാണ് ..ഇനിയെങ്കിലും  ഓർക്കുക  നിരപരാധിയെയും ദയവായി ഇങ്ങനെ ഉപദ്രവിക്കരുത്, അദ്ദേഹം പറഞ്ഞതുപോലെ

ഒടുവിൽ സത്യം ജയിച്ചു.കേരള രാഷ്ട്രീയത്തിൽ ജനങ്ങൾ ഇത്രെയും സ്നേഹിച്ച ഒരു നേതാവ് ഇതുവരെയും ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല .ഉമ്മൻചാണ്ടിയുടെ  നിശബ്ദ്ദതയ്ക്ക് ഒത്തിരി അർത്ഥങ്ങൾ ഉണ്ടായിരുന്നു.   താൻ മുഖുമന്ത്രി ആയിരുന്ന  കാലഘട്ടങ്ങളിൽ  വിഷസർപ്പങ്ങളുടെ ദ്വംശനം നിരവധി തവണ ഏറ്റു. എല്ലാ അദ്ദേഹം ദൈവത്തോട് പറഞ്ഞു , അദ്ദേഹത്തിന്റെ സ്വന്തം പുതുപ്പള്ളിയിൽ പറഞ്ഞു ,. പക്ഷെ ലോകത്തോട് വിട പറയുന്നതിന് ദുഷ് ശക്തികൾ  ചുമത്തിയ  എല്ലാ കളങ്കവും  ഇല്ലാതായി . പരിശുദ്ധനായ ഗീവർഗീസ് സഹദായുടെ മധ്യസ്ഥത എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഉമ്മൻചാണ്ടിയെ .ചതിച്ചവരും , അസത്യം പറഞ്ഞവരും , വേട്ടയാടിയവരും  ആരൊക്കെയാണെന്ന്  അവർക്ക് അറിയാം . കുറ്റബോധം  അവരെ   പിന്തുടരുകതന്നെ ചെയ്യും

ഉമ്മൻചാണ്ടി സാറിന് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

.

No comments: