Pages

Tuesday, July 4, 2023

അക്ഷര മുറ്റത്ത് വീണ്ടും 'മണിമുഴക്കം

 

അക്ഷര മുറ്റത്ത് വീണ്ടും

'മണിമുഴക്കം'



വേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇന്ന് സ്കൂളുകളിലെത്തും.നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം

ചെയ്യും.സ്കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംസ്ഥാന വ്യാപകമായി  നടക്കും. പാഠങ്ങൾ

പഠിക്കുന്നതോടൊപ്പം മനുഷ്യത്വം എന്നത് പഠിപ്പിക്കാൻ അദ്ധ്യാപകർക്കു കഴിയണം.മനുഷ്യത്വവും ശുചിത്വവും നിയമങ്ങളും  പ്രത്യേകിച്ച് ട്രാഫിക് നിയമങ്ങളും  കുട്ടികളെ പഠിപ്പിക്കണം.

ഓരോ കുട്ടിയെയും മതത്തിനെ കാൾ ഉപരി മനുഷ്യനായി കാണാനും ചെറിയ ക്ലാസ് മുതൽ എങ്ങനെയാണ് ശുചിത്വം എന്നും അത് നിർബന്ധമായും എങ്ങനെ ചെയ്യണമെന്നും അതെങ്ങനെ പരിപാലിക്കണം എന്നും ജപ്പാൻ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ നമ്മുടെ കുട്ടികളെയും പഠിപ്പിക്കുകയും നല്ലൊരു വിദ്യാഭ്യാസ സംസ്കാരംവളർത്തിയെടുക്കുകയും വേണം.

ഓരോ കുട്ടികളുടെയും ആഗ്രഹങ്ങളും ആശയങ്ങളും കഴിവുകളും ഓരോ അധ്യാപകരും മനസ്സിലാക്കി അവർക്ക് വഴികാട്ടിയായി മാറണം.മനസ്സിനെയും ശരീരത്തെയും ഒരുപോലെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ ഉതകുന്ന  കായിക സർഗ്ഗത്മാക മേഖലകൾ  അവർക്ക് കാണിച്ചകൊടുക്കണം

മയക്കുമരു ന്നുമായി  വരുന്നവരെയും പീഡിപ്പിക്കാൻ വരുന്നവരെയും കുറിച്ചുള്ള അറിവും കുട്ടികൾക്ക് നൽകേണ്ടി വരും.നമ്മുടെ കുട്ടികൾ ഭാവിയുടെ വാഗ്ദാനം ആണ്. അവരെ ആശ്രയിച്ചാണ്  എല്ലാം നിലകൊള്ളുന്നത്. അവർ വളരട്ടെ തെറ്റും ശരിയും അവർ ക്രമേണ തിരിച്ചറിയാട്ടെ. തെറ്റിൽ ചാടാതെ നോക്കാൻ അധ്യാപകരും  രക്ഷിതാക്കളും  ജാഗ്രതയുള്ളവരായി  എപ്പോഴും അവരോടൊപ്പം  ഉണ്ടാകണം

പ്രൊഫ. ജോൺ  കുരാക്കാർ

കൊട്ടാരക്കര

No comments: