നീതിബോധമില്ലാതെ, സത്യമില്ലാതെ
സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യരുത്.
പാത്രിയാർക്കീസ് വിഭാഗം അഭിവന്ദ്യ കൊച്ചി തിരുമേനിയുടെ പ്രസംഗം കേട്ടാൽ ജനങ്ങളിൽ സഹതാപം ജനിക്കും. കുറച്ച് കേട്ടു കഴിയുമ്പോൾ സഹതാപം മാറും. സത്യവും അസത്യവും വിശ്വാസികൾക്ക് തിരിച്ചറിയാൻ വയ്യാത്ത രീതിയാണ് സംസാരം. ആരെയും കുറ്റം പറയാതെ എല്ലാവരെയും പ്രീതി പെടുത്തിയുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നമുക്ക് ഒരുമിക്കാം എന്നു പറയും. സഭ ഒരുമിക്കാം എന്ന് അതിന് അർത്ഥമില്ല. ചിന്നി ചിതറി നിൽക്കുന്ന യാക്കോബായ വിഭാഗത്തിന് ഒന്നിക്കാം എന്നാണ് വിചാരിക്കേണ്ടത്. വിധി നടപ്പിലാക്കിയ മുളന്തുരുത്തി പള്ളിയിൽ പോകാൻ ഒന്നിക്കാം എന്നാണ്. പള്ളിയിൽ പോയി പ്രാർത്ഥിക്കാം. അക്രമം കാട്ടി ചെറുപ്പക്കാരെ വീണ്ടും കേസിൽ അകപ്പെടുത്തരുത്.
യാക്കോബായ
വിഭാഗത്തെ
കോടതി
വിധിയിലൂടെ
തൂക്കിലേറ്റി
മരണം ഉറപ്പാക്കി
ശവപ്പെട്ടിയിൽ
വച്ച്
ആണിയടിച്ചു
എന്ന് ഓർത്തഡോൿസ് സഭയെ കുറിച്ച്
അഭിവന്ദ്യ
തിരുമേനിക്ക്
എങ്ങനെ
പറയാൻ
തോന്നി.
അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ
വീണു എന്ന്
പറയുന്നതല്ലേ ശരി. മലങ്കര ഓർത്തഡോൿസ്
സഭ സൂര്യനെ
പോലെ ലോകം മുഴുവനിലും
ശോഭിക്കും
എന്ന്
പറഞ്ഞത് ശരിയാണ്.
തിരുമേനി,
നാം വിതച്ചാൽ വിതച്ചത് കൊയ്യും.
സത്യത്തെ കൂടുതൽ കാലം മൂടി വയ്ക്കാൻ കഴിയില്ല.
കുഴിച്ചിട്ടാൽ
അത് കിളർത്ത് വരും, തീയിലിട്ടാൽ അത് പൊട്ടിത്തെറിച്ചു വരും. സത്യത്തിന് കീഴ്പെടുക.
74
മുതൽ ഓർത്തഡോൿസ് സഭക്ക് നേരെ ചെയ്ത കൊടിയ പീഡനങ്ങൾ മറച്ചു
വച്ചണ്
അങ്ങ്
സംസാരിക്കുന്നത്. ഒന്നായിരുന്ന സഭയിൽ
വിഘടനം ഉണ്ടാക്കി ഓർത്തോഡോക്സ്കാരെ പള്ളികളിൽ നിന്ന് പുറത്താക്കിയോതൊന്നും
തിരുമേനി ഓർക്കുന്നില്ലേ?
ശവം തടയൽ, അധർമ്മ പ്രവർത്തികൾ പലതും ചെയ്തുകൂട്ടിയതുംമറന്നു പോകാൻ സമയമായോ? കുർബാനക്കിടെ കൂക്കി
വിളിച്ചത്
ഓർമ്മയുണ്ടോ?,
ശവസംസ്കാരം
നടത്തുന്നതിനിടയിൽ അട്ടഹാസം, കാർക്കിച്ചു തുപ്പൽ.
വെണ്ട്രപ്പള്ളിൽ
അച്ചന്റെയും,
തോമസ് പോൾ രമ്പാൻറെയും
മാതാപിതാക്കളുടെ
ശവസംസ്കാര വീഡിയോ ഇപ്പോഴും
വൻ തോതിൽ പ്രചരിക്കുന്നുണ്ട്
എന്ന്
തിരുമേനി അറിയണം.
ചർച്ചകളിലെ
ഒത്തുതീർപ്പ്
വ്യവസ്ഥകളിൽ നിന്ന് പിന്മാറി സുപ്രീം
കോടതിയിൽ
കേസ് എത്തിച്ചു,
അരുൺ മിശ്രയുടെ
ബെഞ്ചിലേക്ക്
മാറ്റി
എടുപ്പിച്ചു
വിധി സമ്പാദിച്ചു. ഇതിന് ഒക്കെ ഉത്തരവാദി
താങ്കളുടെ
വിഭാഗം
അല്ലേ.
എന്നിട്ടും
മറുവിഭാഗത്തെ കുറ്റം ഏൽപ്പിച്ചു കണ്ണിൽ
പൊടിയിടാൻ
ഉള്ള അഭ്യാസം
എന്തിനു?
പഴക്കമേറിയാൽ ഇരുള് വെളിച്ചമായി തീരുമോ തിരുമേനി.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment