Pages

Tuesday, July 4, 2023

ഓർത്തഡോൿസ്‌ സഭാമക്കളെ ഒരിക്കലും വിദേശസഭയുടെയും അടിമകൾ എന്ന് ആരും വിളിക്കില്ല.

 

ഓർത്തഡോൿസ്സഭാമക്കളെ   ഒരിക്കലും  വിദേശസഭയുടെയും അടിമകൾ എന്ന്   ആരും വിളിക്കില്ല.



മലങ്കര  സഭയെ  സഹായിച്ചപരിശുദ്ധ അന്ത്യോക്യൻ പാത്രിയാർക്കിസ് ബാവയെ മലങ്കര  ഓർത്തഡോൿസ്സഭ  ബഹുമാനിക്കുന്നു. പക്ഷെ ഇവിടെ   കയറി ഭരിക്കാൻ അനുവദിക്കില്ല. ഓർത്തഡോൿസ്സഭയുടെ നിലപ്പാട് തന്നെയാണ് ക്നനായ സമൂഹവും സ്വീകരിച്ചിരിക്കുന്നത്.  ആത്മാഭിമാനമുള്ള  കനാനായ  സമുദായമക്കൾ  യാക്കോബായ വിഭാഗത്തെയും  സിറിയൻ  പാത്രിയാർക്കീസിനെയും പള്ളിക്ക് പുറത്താക്കി.

ക്നനായ സമുദായത്തെ ചൂഷണത്തിലൂടെയും മുടക്കുകല്പനയിലൂടെയും അടിമകളാക്കാനുള്ള സിറിയൻ പാത്രിയാർക്കീസിന്റെ നിഗൂഢലക്ഷ്യം മനസ്സിലാക്കി;യാക്കോബായ വിഭാഗം മെത്രാന്മാർക്കും ,വൈദികർക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ക്നാനായ സമുദായ അസ്സോസിയേഷൻ യോഗത്തിൽ സെക്രട്ടറി ശ്രീ.ടി എബ്രഹാം പ്രഖ്യാപിച്ചു.ക്നാനായ അസോസിയേഷൻ യോഗം ഐക്യക്ണഠേന സെക്രട്ടറിയുടെ പ്രഖ്യാപനം അംഗീകരിച്ചു.

സമുദായത്തോടും, സമുദായ വലിയ മെത്രപ്പോലീത്ത മാർ സെവേറിയോസ് തിരുമേനിയോടുമുള്ള സ്നേഹാദരവുകളാണ് തീരുമാനത്തിന് പ്രചോദനമായത്‌. സഭയുടെ  നിലപാടുകൾ  രാഷ്ട്രീയ  നേതൃത്വത്തിന്റെ  കണ്ണ് തുറപ്പിക്കുമോ? ഉറച്ച, ശക്തമായ  നിലപാട് എടുക്കുന്ന മലങ്കര  ഓർത്തഡോൿസ്സഭയുടെ സ്വത്വബോധവും  അഖണ്ഡതയും  ഒരു വിദേശ  ശക്തിക്കും  അടിയറ വയ്ക്കാത്ത മലങ്കര സഭയുടെ  പൂർവ പിതാക്കന്മാരുടെ നിലപാടുകൾ  എത്രയോ ശരിയാണ്. കാലം  ഒരിക്കലും ഓർത്തഡോൿസ്സഭാമക്കളെ  ഒരു വിദേശസഭയുടെയും അടിമകൾ എന്ന്   ആരും വിളിക്കില്ല.

പ്രൊഫ. ജോൺ  കുരാക്കാർ

No comments: