Pages

Monday, July 24, 2023

മണിപ്പുരിൽ സംഘർഷം തുടരുകയാണ്.

 

മണിപ്പുരിൽ സംഘർഷം

തുടരുകയാണ്.



മണിപ്പുരിൽ സംഘർഷം തുടരുകയാണ് ഇംഫാലിൽ ബി.ജെ.പി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാൽ ഉൾപ്പടെയുള്ള മേഖലകളിൽ സംഘർഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്. ഇതിനിടെ പോലീസും ആൾക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.

ആൾക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

രണ്ടു മണിക്കൂറായി സംഘർഷം തുടരുകയാണ്. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകൾക്കെല്ലാം ശക്തമായ സുരക്ഷയൊരുക്കി. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകൾക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷ മറിക്കടക്കുന്ന സ്ഥിതിഗതികളാണ് പലയിടങ്ങളിലും. പ്രദേശത്തേക്ക് കൂടുതൽ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു.

കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞതോടെ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.

പ്രധാനമന്ത്രിയുൾപ്പടെ മണിപ്പുരിനെ കുറിച്ച് മൗനം തുടരുന്ന സാഹചര്യത്തിൽ രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഹുൽ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അജണ്ടയുമായാണ് മണിപ്പൂരിലെത്തിയതെന്നും ബിജെപി വിമർശിച്ചു. നിലവിലെ സ്ഥിതിഗതികൾ തുടരുകയാണെങ്കിൽ മണിപ്പുരിൽ ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയായേക്കും.

മെയ് 3-ന് തുടങ്ങിയ സംഘർഷത്തിൽ 130 പേർ കൊല്ലപ്പെട്ടതിനു ശേഷം മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് സംഘർഷം അവസാനിപ്പിക്കുന്നതിനായി സജീവമായ ഇടപെടലുണ്ടാകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇംഫാലിലും സമീപ പ്രദേശങ്ങളിലുമെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.എന്നാൽ അമിത് ഷാ രൂപീകരിച്ച് സമാധാന കമ്മിറ്റിയുമായി കുംകികളും മെയ്തികളും സഹകരിക്കില്ല എന്ന് അറിയിക്കുകയായിരുന്നു.

സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് ഗാന്ധിജിയുടെ സ്വപ്നം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും സ്വപ്നമിതാ ഇപ്പോഴും അപമാനിക്കപ്പെടുന്നു, വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ നടപടികളെടുക്കേണ്ടവർ പുലർത്തിവരുന്ന നിരുത്തരവാദിത്തം കൂടിയാകുമ്പോൾദുരന്തം പൂർത്തിയാവുന്നു.

മണിപ്പുരിൽനിന്നു കേട്ട ഹീനസംഭവമാണ് ഇപ്പോൾ നമ്മെ ഞെട്ടിക്കുന്നത്. രാജ്യത്തു സ്ത്രീസുരക്ഷ എന്ന സങ്കൽപത്തിനു ദിനംതോറും അനുഭവിക്കേണ്ടിവരുന്ന അപമാനങ്ങളെക്കുറിച്ചു ഭരണാധികാരികൾ ഗൗരവത്തോടെ ചിന്തിച്ചിരുന്നെങ്കിൽ ഇത്തരത്തിലെ‍ാരു നീചപ്രവൃത്തിക്ക് അക്രമികൾക്കു ധൈര്യം ലഭിക്കുമായിരുന്നോ ? യുദ്ധഭൂമിയിൽപോലും നടക്കാത്ത അതിക്രമങ്ങൾ മണിപ്പുരിൽ നടക്കുമ്പോൾ സംസ്ഥാന സർക്കാർ ഇങ്ങനെ കണ്ണടച്ചിരിക്കുകയാണോ വേണ്ടത് ? അവിടത്തെ കലാപം രാക്ഷസാകാരം പ്രാപിച്ച്, ക്രൂരതയുടെ അങ്ങേയറ്റത്തേക്കെത്താൻ കാരണം സർക്കാർഭാഗത്തുനിന്നുള്ള വീഴ്ചതന്നെയാണെന്നതിൽ സംശയമില്ല.

മണിപ്പുരിൽ കുക്കി ഗോത്രവിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത ദാരുണസംഭവത്തിൽ രാജ്യമാകെ പ്രതിഷേധമിരമ്പുകയാണ്. സ്ത്രീകൾക്കെതിരെ മേയ് നാലിനു നടന്ന ക്രൂരതയുടെ വിഡിയോ കഴിഞ്ഞദിവസമാണു പുറത്തുവന്നത്. കാങ്പോക്പി ജില്ലയിൽ ഇരുപതും നാൽപതും വയസ്സുള്ള സ്ത്രീകൾക്കെതിരെയായിരുന്നു മെയ്തെയ് വിഭാഗക്കാരായ ജനക്കൂട്ടത്തിന്റെ ക്രൂരത. യുവതികളിലൊരാളുടെ അച്ഛനും സഹോദരനും അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം അവരെ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു. 8 സ്ത്രീകൾ നേരിട്ട അതിക്രൂര പീഡനംമലയാള മനോരമജൂൺ ഏഴിനു റിപ്പോർട്ട് ചെയ്തിരുന്നു. അവരിൽ രണ്ടു പേരുടെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

തങ്ങളെ ആൾക്കൂട്ടത്തിനു വിട്ടുനൽകിയതു പൊലീസ് തന്നെയാണെന്ന്, സ്ത്രീകൾ വെളിപ്പെടുത്തുകകൂടി ചെയ്യുമ്പോൾ മണിപ്പുർ അഭിമുഖീകരിക്കുന്ന ഭീഷണസാഹചര്യം കൂടുതൽ ആപൽക്കരമായി തെളിയുന്നു.

സംഭവത്തെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞു പ്രതികരിച്ചിരിക്കുകയാണ്. കുറ്റവാളികളെ വെറുതേ വിടില്ലെന്നും അവർക്കു മാപ്പില്ലെന്നുമാണ് മോദി പറഞ്ഞത്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷമാണു പ്രധാനമന്ത്രിയുടെ പ്രതികരണം.  സംഭവം വേദനാജനകമാണെന്നും പ്രതികൾക്കു വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞെങ്കിലും സമാനമായ നൂറുകണക്കിനു സംഭവങ്ങൾ നടന്നിട്ടുണ്ടെന്നുകൂടി പറഞ്ഞതു വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഇത്രയും നിസ്സംഗതയോടെയും അലക്ഷ്യമായും ഇങ്ങനെയെ‍‍ാരു ഗുരുതരവിഷയത്തെ മുഖ്യമന്ത്രി സമീപിക്കുന്നത് തീർച്ചയായും അപലപനീയംതന്നെ.

വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി, സർക്കാർ ഉടൻ നടപടി സ്വീകരിക്കുകയും അക്കാര്യം അറിയിക്കുകയും വേണമെന്നു നിർദേശിച്ചിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഭരണഘടനാധിഷ്ഠിത ജനാധിപത്യമുള്ള രാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും സർക്കാർ രംഗത്തിറങ്ങേണ്ട സമയമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. പെൺമയുടെ നേർക്കു ക്രൂരത കാട്ടാൻ ഇനിയെങ്കിലും ആർക്കും ധൈര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ വേണം ഇതിൻമേൽ സർക്കാർ നടപടികളുണ്ടാകാൻ.

മണിപ്പുരിലെ കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിതശ്രമം ഉണ്ടായില്ല. കേന്ദ്ര ഇടപെടലുകൾ വേണ്ടത്ര ഫലം കണ്ടതുമില്ല. ശാശ്വത പരിഹാരത്തിനുള്ള ആത്മാർഥ ശ്രമങ്ങൾ എത്രയുംവേഗം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായേതീരൂ. ഇനിയും നമ്മുടെ സഹോദരിമാർ അവിടെ ക്രൂരമായി അപമാനിക്കപ്പെട്ടുകൂടാ. ജീവിതങ്ങൾ നിസ്സഹായതയോടെ പിടഞ്ഞുതീർന്നുകൂടാ. മണിപ്പുരിൽ ശാന്തി പുലരുംവരെ നാടിന് എങ്ങനെ സ്വസ്ഥതയുണ്ടാകും.

പ്രൊഫ. ജോൺ കുരാക്കാർ

Mathew Panicker C

പണ്ട്അമ്പും വില്ലും ഇപ്പോള്‍ ചൈനീസ് യന്ത്രത്തോക്കുമായി പരസ്പരം കൊന്നൊടുക്കുന്ന സായുധക്രിസ്ത്യന്‍ ട്രൈബുകളുള്‍പ്പടെയുള്ള ഗോത്രയുദ്ധക്കാര്‍ രാജ്യത്തെ സ്വൈര്യജീവിതം നശിപ്പിക്കുന്നതിന് മുമ്പ്, അന്നത്തെ PM ഇന്ദിര ചെയ്തപോലെ എയര്‍ഫോഴ്സിനെ അയച്ച് പട്ടണങ്ങള് See more

 

 

No comments: