Pages

Monday, July 24, 2023

ഉമ്മൻ ചാണ്ടി പാവങ്ങളുടെ പടത്തലവൻ

 

ഉമ്മൻ ചാണ്ടി  പാവങ്ങളുടെ

പടത്തലവൻ.




 ഓർത്തഡോൿസ്വിശ്വാസിയായ ഉമ്മൻചാണ്ടിക്ക്  ജാതിയില്ല മതമില്ല. എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തി.കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ബഹുമതിയാണ് അദ്ദേഹത്തിന്  ജനം  നൽകിയത്.ഇതിനപ്പുറം ഔദ്യോഗിക ബഹുമതിക്കു എന്ത് പ്രാധാന്യം.

ഒരു നേതാവിന്റെ വിയോഗത്തിൽ ഇത്രയും കണ്ണീർ വീണത് കേരളത്തിൽഉമ്മൻചാണ്ടിയുടെ വേർപാടിൽ മാത്രം.

രാഷ്ട്രീയത്തിൽ കത്തിക്കയറി പ്രസംഗിച്ചു നേടിയതല്ല സ്നേഹം, എതിരാളികളെ അടിച്ചമർത്തി നേടിയതല്ല നേതൃത്വം,വിമർശിക്കുന്നവരെ ജയിലിൽ ആക്കി നേടിയതല്ല ആദരവ്.സാധാരണ ജനങ്ങളെ തന്നോട് ചേർത്ത് നിർത്തി,അവരുടെ ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം. ജനങ്ങളുടെ ഇടയിൽ അവരോടു കൂടെ നിന്ന് അവരെ സ്നേഹിച്ചു... സ്വന്തം കുടുംബത്തേക്കാൾ ഉപരി കേരള ജനതയെന്ന കുടുംബത്തോടൊപ്പം രാഷ്ട്രീയ ഭേദമില്ലാതെ സ്നേഹിച്ചു.സ്നേഹത്തിന്റെ പ്രതിഫലനം ആണ് കേരളത്തിൽ  കണ്ടത്.അസൂയാവഹമായ സ്നേഹം തിരികെ കൊടുത്തു ജനങ്ങൾ അദ്ദേഹത്തെ യാത്രയാക്കി. ശവസംസ്ക്കാരം  കഴിഞ്ഞിട്ട് നാല് ദിവസം  കഴിഞ്ഞിട്ടും ആയിരങ്ങൾ  പുതുപ്പള്ളിയിലേക്ക് ഒഴുകുകയാണ്. രാജകീയമായ  യാത്രയയപ്പാണ്  ഓർത്തഡോൿസ്സഭ നൽകിയത്. പള്ളിയിലെ ഏറ്റവും  വലിയ  പുരസ്ക്കാരവും അദ്ദേഹത്തിന് നൽകിയിരുന്നു. അദ്ദേഹം ഒരു അവതാരം  പോലെയാണ് പ്രവർത്തിച്ചത്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: