Pages

Monday, July 24, 2023

വരും തലമുറയോട് ഞങ്ങളൊരു കഥ പറയും

 

വരും തലമുറയോട്

ഞങ്ങളൊരു കഥ പറയും

 


ഞങ്ങളൊരു കഥ പറയും

 വരും തലമുറയോട്

വേദനിക്കുന്നവന്റെ മുറിവുണക്കാനായി

ദൈവമയച്ച ഒരു

ഭരണാധികാരിയുടെ കഥ

സമയത്തെ നടന്ന്

തോൽപ്പിച്ചവന്റെ കഥ...!

നെഞ്ചിലേക്ക് കല്ലെറിഞ്ഞവനോട്

ക്ഷമിച്ച ഒരു സ്നേഹമനസ്സിന്റെ

ഉടമയുടെ കഥ...!

കള്ളകഥയുണ്ടാക്കി

അധിക്ഷേപിക്കുമ്പോളും അക്ഷോഭ്യനായി

പുഞ്ചിരി തൂകിയ ഒരു നായകന്റെ കഥ ..

അവസാനമായി ചിരിച്ചപ്പോൾ

ഒരു കടലിനെ കരയിപ്പിച്ചവന്റെ കഥ

പാവപ്പെട്ടവരുടെ  പടത്തലവൻറെ കഥ

സ്നേഹം കൊണ്ട് രാജ്യം  കീഴടക്കിയ

രാജാവിൻറെ  കഥ

പതിനായിരങ്ങളുടെ  കണ്ണീരൊപ്പിയ കഥ

പുതുപ്പള്ളിയുടെ  കഥ

ഉമ്മൻ ചാണ്ടി യുടെ  കഥ

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: