Pages

Monday, July 24, 2023

മലങ്കരസഭയെ പിളർത്തിയവർക്കു കാലം മാപ്പു തരില്ല

 

മലങ്കരസഭയെ

പിളർത്തിയവർക്കു കാലം

 മാപ്പു തരില്ല

എത്ര തല്ലു കൊണ്ടാലും ,എത്ര  വിധി വന്നാലും  ചിലർ പഠിക്കില്ലഇന്ത്യയിലെ  ഓർത്തഡോൿസ് വിശ്വാസികളെ അടിമകൾ ആക്കാം എന്ന്  ആരും  വ്യാമോഹിക്കേണ്ടാ .പത്രികീസ് ബാവ  വാനിഷിങ് പോയിന്റിൽ നിൽക്കുന്ന  ഒരു വ്യക്തിയാണ് . ആധൂനിക  യാക്കോബായ  സഭയുടെ  ശില്പി ശ്രേഷ്ഠ ബാവ തിരുമേനിയാണ് . ആധൂനിക യാക്കോബായക്കാരുടെ

ഊർജ്ജം ശ്രേഷ്ഠ ബാവയാണ്. അധികാര മോഹമാണ്  സഭയെ  പിളർത്തിയത് .പിളർത്തിയവർക്ക്  ഇനി സഭയെ  യോജിപ്പിക്കാൻ  കഴിയുമോ ?ശ്രേഷ്ഠ ബാവായുടെ ജീവിതം എന്നും പോരാട്ടങ്ങളുടെ നടുവിലാണ് .ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ബാല്യമായിരുന്നു  അദ്ദേഹത്തിൻറെത് . മെത്രാപോലിത്ത ആകാനുള്ള  ആഗ്രഹമാണ്  സത്യത്തിൽ  സഭയെ പിളർത്തിയത് .

ഒരേ ആചാരവും വിശ്വാസപ്രമാണങ്ങളുമുള്ള ഒരു സഭ ,ആധൂനിക യാക്കോബായിലെ  മെത്രാന്മാരും  വൈദീകരും ഇത്രയധികം വേദനകളും വിഷമങ്ങളും പേരുദോഷവും കളിയാക്കലുകളും അനുഭവിക്കേണ്ട  ആവശ്യമുണ്ടോ ?  അത്യുന്നത കോടതിയുടെ  വിധി  നടപ്പാക്കുന്നതുവരെ  ആർക്കും  ഒരു സമാധാനവും  കിട്ടില്ല . സഭയെ പിളർത്തി  പരുവത്തിലാക്കിയിട്ട്   പാതിവഴിയിൽ  ഉപേക്ഷിക്കാൻ  വയ്യാത്ത സ്ഥിതിയിലാണ് . വാർദ്ധക്യത്തിലാണെങ്കിലും   പടത്തലവനറിയാം താൻ തളർന്നു പോയാൽ തളർന്നു പോകുന്നത് കേവലം താൻ മാത്രമല്ല  മറിച്ച്  താൻ അടർത്തി മാറ്റിയ ഒരു സഭാ വിഭാഗം തന്നെയാണ്.പൗരോഹിത്യത്തിന്റെ അമ്പതാം വാർഷികത്തിലും തന്റെ പോരാട്ടം തുടരുകയാണ് . 

മലങ്കരസഭയിൽ കലഹം വിതച്ച്അതിനെ ഊതിയൂതിപ്പുകച്ച്ഇന്നുവരെ നിലനിർത്തിയ വ്യകതി ,സമാധാന ശ്രമങ്ങൾ പലത്ഉണ്ടായപ്പോഴും അതിനോടു പുറം തിരിഞ്ഞു നിന്ന്, പകയും വിദ്വേഷവും വെറുപ്പും ജനങ്ങളിൽ കുത്തിവച്ച്യാക്കോബായക്കാരെ നടുക്കടലിലെ അന്ധകാരത്തിലേക്ക്തള്ളിയിട്ട വ്യകതി എന്ന  പേര്  കിട്ടാതിരിക്കാൻ  ഇനിയും അവസരമുണ്ട് .നന്മയും തിന്മയും, ശരിയും തെറ്റും ഒക്കെ നിറഞ്ഞതാണ് നമ്മുടെ സമൂഹം. അതിൽ നിന്നും തിന്മയെ  വേർതിരിച്ച് അകറ്റിനിർത്തി ഉപേക്ഷിക്കാനും, നന്മയെ സ്വീകരിക്കാനുമുള്ള വിവേകവും വിവേചന ബുദ്ധിയും ഇനി എന്ന് ഉണ്ടാകും . ഇപ്പോൾ ക്നാനായകാർക്കും  മുടക്ക് കല്പന . അന്ത്യോക്യൻ  പാത്രിയർക്കീസിന്റെ  സ്ഥാനം  അവിടെയും  ഇല്ലാതാവുകയാണോ ?

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: