Pages

Saturday, July 22, 2023

പുതുപ്പള്ളി പള്ളി വികാരി ബഹു.വർഗീസ് വർഗീസ് മീനടത്തിൽ അച്ചന് അഭിനന്ദനങ്ങൾ.

 

പുതുപ്പള്ളി പള്ളി വികാരി  ബഹു.വർഗീസ് വർഗീസ് മീനടത്തിൽ അച്ചന് അഭിനന്ദനങ്ങൾ.



ഉമ്മൻചാണ്ടി സാറിന്റെ ശവസംസ്ക്കാര ചടങ്ങിൽ, ഒരേ സമയം ലക്ഷകണക്കിന് ആളുകളെ ഒരു വിഷമവും ഇല്ലാതെ നിയന്ത്രിക്കുന്നതിൽ പൂർണ്ണമായി അച്ചൻ വിജയിച്ചു..അച്ചന് അഭിനന്ദനങ്ങൾ. മറ്റ്  കോർഡിനേറ്റർമാരുംഅഭിനന്ദനങ്ങൾ. അർഹിക്കുന്നു. പല  സ്ഥലങ്ങളിലും ജനനായകനെ കാണുവാൻ ഏർപ്പെടുത്തിയതിനെക്കാളും ഭംഗിയോടും ചിട്ടയോടും കൂടി ക്രമീകരണങ്ങൾ പുതുപ്പള്ളിയിൽ  നടന്നു എന്നത് സത്യമാണ്. നല്ല സ്വരം, ശക്തമായ ഭാഷ, ആജ്ഞ  ശക്തിയോടുകൂടി മറ്റുള്ളവർക്ക് ആരോചകവും ആകാതെ  എല്ലാം എല്ലാം ഭംഗിയായി തന്നിൽ ഏൽപ്പിച്ച കാര്യങ്ങൾ അച്ചൻ ഭംഗിയായി കൈകാര്യം ചെയ്തു.. കേൾക്കുന്നവർക്ക് മുഷിച്ചിൽ ഉണ്ടായില്ല. ഉമ്മൻ ചാണ്ടി  സാറിനെ  അവസാനമായി ഒരു നോക്ക് കാണാൻ വന്ന ഓരോ പ്രശസ്ത വ്യക്തികളെയും, ഒപ്പം ജനങ്ങളെയും  അദ്ദേഹത്തിന്റെ സംസാരത്തിൽ ഉടനീളം ബഹുമാനിച്ചു കൊണ്ടേയിരുന്നു.

ചടങ്ങുകൾക്ക് വേണ്ട പ്രാധാന്യം മനസ്സിലാക്കി പരിശുദ്ധ ബാവ തിരുമേനിയുടെ ആഗ്രഹത്തിനനുസരിച്ച് പുതുപ്പള്ളി പള്ളി  ഭാരവാഹികളും ജനങ്ങളും അത് ഭംഗിയായി നിർവ്വഹിച്ചു.മികച്ച പ്രാസംഗികൻ നല്ല സംഘാടകൻ എന്നീ നിലകളിൽ അദ്ദേഹം തന്റെ  കഴിവുകൾ മുന്നേ തന്നെ  തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

ഓർത്തോഡോക്സ് സഭ  രാജകീയമായ  യാത്രയയപ്പ്  നൽകിയാണ്  ഉമ്മൻചാണ്ടി സാറിനെ  അയച്ചത്.

ഉമ്മൻ ചാണ്ടി  സാറിന്റെ അന്ത്യകർമ്മങ്ങൾ നടക്കുന്ന സമയത്ത്  സഭാ കേസിനെ കുറിച്ചും കോടതി വിധിയെ കുറിച്ചും ആരും  ചിന്തിച്ചില്ല. പുതുപ്പള്ളിയുടെ പുത്രന്, ഓർത്തഡോൿസ്സഭയുടെ പുത്രന്, കേരളത്തിന്റെ പുത്രന്,രാജകീയ യാത്രയയപ്പ് നൽകുക  എന്നതു മാത്രമായിരുന്നു  ലക്ഷ്യം.

ഔചിത്യ ബോധവും , വിവേചന ബുദ്ധിയും ഇല്ലാതെ  ചിലർ അന്നേദിവസം  ചില  ഓർത്തഡോൿസ്കാർ ചാനലുകളിൽ  പ്രത്യക്ഷപെട്ട് സഭയെ  കുറ്റപ്പെടുത്താൻ ശ്രമിച്ചത്  വളരെ മോശമായി പോയി.പുരകത്തുമ്പോൾ കുലവെട്ടാൻ ശ്രമിക്കരുത്. സഭയും പുതുപ്പള്ളിപള്ളിയും ഉമ്മൻചാണ്ടി  സാറിനെ എല്ലാ ബഹുമാനവും നൽകിയാണ്  യാത്രയാക്കിയത്. ഒരു പരാതിക്കും  അവിടെ ഇടമില്ല. സമൂഹത്തിൽ  നീതി  നടപ്പാക്കേണ്ടവർ  അതു ചെയ്യട്ടെ. അതിൽ  വെള്ളം ചേർക്കാനും, വെള്ളം കലക്കി  മീൻപിടിക്കാനും  ആരും ശ്രമിക്കേണ്ട. അത് നടക്കില്ല.

പ്രൊഫ. ജോൺ  കുരാക്കാർ

മുംബൈ

No comments: