Pages

Saturday, July 22, 2023

കല്ലേറുകളെയും പുഷ്പ്പങ്ങളാക്കി മാറ്റിയ ഉമ്മൻ ചാണ്ടി.

 

കല്ലേറുകളെയും പുഷ്പ്പങ്ങളാക്കി മാറ്റിയ ഉമ്മൻ ചാണ്ടി.



തന്റെ പ്രിയജനങ്ങളെ നോക്കി വിടപറഞ്ഞു പോകുന്ന പുതുപ്പള്ളിയുടെ ഓമനപുത്രനെ നോക്കി കേരളം പറഞ്ഞു "പ്രിയപ്പെട്ടവനെ ഇനി നക്ഷത്ര കൂട്ടങ്ങൾക്കൊപ്പം വിശ്രമിക്കൂ,പുണ്യവാളനോടൊപ്പം  ഇനി കാണാം "

ഇഷ്ടജനങ്ങളുടെരാജാവായിരുന്നു ഉമ്മൻചാണ്ടി.ജനങ്ങളുടെ സാന്നിധ്യം ഊർജ്ജമാക്കി മാറ്റിയ നേതാവാണ്.

അദ്ദേഹം ആൾക്കൂട്ടത്തിന്റെ ആരവമായിരുന്നു;അദ്ദേഹത്തിന് കരുത്തായി മാറിയത്...

ജനങ്ങളുടെ കണ്ണീരുകൾ ഒപ്പാനുള്ള  ഒരുമനസ്സായിരുന്നു.ആൾക്കൂട്ടത്തിൽ നിന്നും അദ്ദേഹത്തിന് നേർക്ക്  ഉണ്ടായ കല്ലേറുകൾ  സ്നേഹം കൊണ്ടും ക്ഷമകൊണ്ടും   പുഷ്പ്പങ്ങളാക്കി മാറ്റിയ  മാറ്റിയ. മാന്ത്രികനായിരുന്നു അദ്ദേഹം.

ജനലക്ഷകണക്കിന്  പ്രീയപെട്ടവർ അദ്ദേഹത്തിന്റെ അവസാനയാത്രയിൽ അകമ്പടിയായി  എത്തി.പുതുപ്പള്ളി ഓർത്തഡോൿസ്പള്ളി കണ്ണീർക്കടലായി. പ്രിയപ്പെട്ടവർ അന്ത്യചുംബനം നൽകി അദ്ദേഹത്തെ യാത്രയാക്കി. ശവസംസ്കാരചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം

വഹിച്ചു. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ.' ഇത് തൊണ്ടപൊട്ടുമാറ് വിളിച്ച ജനകൂട്ടത്തിന്റെ മിഴികൾ  നിറഞ്ഞിരുന്നു.സഭാ തർക്കത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ട നിഷ്കളങ്ക വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി.സഭയെ പിളർത്തിയവർക്ക് കാലം  മാപ്പ് തരില്ല.കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല. ജനകോടികളുടെ ആദരം കണ്ട് പള്ളിയും പട്ടക്കാരും ഞെട്ടിപ്പോയി.സഭ ഒന്നിക്കണമെന്ന് ആഗ്രഹിച്ച  വ്യക്തിയായിരുന്നു  ഉമ്മൻ ചാണ്ടിസാറിനെ ഡോ: ഡി. ബാബുപോൾ സാറും. യോജിക്കാനുള്ള അവസാനത്തെ അവസരം പാഴാക്കി  കളയാതിരിക്കുക.ഉമ്മൻ ചാണ്ടിയെകാണാൻ പതിനായിരകണക്കിന് ആളുകൾ എല്ലായിടത്തും തടിച്ചു കൂടിയത് ആരും പറഞ്ഞിട്ടല്ല. ആരും സംഘടിപ്പിച്ചട്ടല്ല.

അദ്ദേഹം ഒരുപാടു പേർക്ക് പിതാവോ, സഹോദരരനോ ആയതു കൊണ്ടാണ്.സങ്കടസമയത്ത്  ചേർത്ത് പിടിച്ച മനുഷ്യമായിരുന്നു ഉമ്മൻചാണ്ടി.എപ്പോഴും പോയി സ്നേഹവും പരിഭവവും പറയാവുന്ന മനുഷ്യൻ ആയിരുന്നു. മനുഷ്യനെ അറിഞ്ഞ്,മനുഷ്യനെ തൊട്ട് മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞ  വ്യക്തിയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ അകമ്പടി ഇല്ലാതെയാണ് മനുഷ്യൻ ജനിച്ചതും ജീവിച്ചതും മരിച്ചതും.ഒരാൾ അധികാരത്തിൽ  ഇരിക്കെ ചുറ്റും കൂടുന്ന  ആൾക്കൂട്ടത്തിൽ വലിയ ആത്മാർഥത  പ്രതീക്ഷിക്കാനാവില്ല.മരിച്ച് കിടക്കുന്നവനിൽ നിന്ന്  ഇനി ഒന്നും തങ്ങൾക്ക് കിട്ടാൻ ഇല്ലന്ന് അറിഞ്ഞിട്ടുംതിങ്ങികൂടുന്ന ആൾക്കൂട്ടം ഇവിടെയാണ്മനുഷ്യസ്നേഹം.പ്രീയപെട്ട സഹോദര  ഇനി അങ്ങ് ഉറങ്ങുക .

ആദരാഞ്ജലികളോടെ,

പ്രൊഫ. ജോൺ  കുരാക്കാർ

മുംബൈ

No comments: