Pages

Saturday, July 22, 2023

ലോക രാജ്യങ്ങളുടെ മുന്നിൽ തലകുനിച്ച്‌ ഭാരതം.

 

ലോക രാജ്യങ്ങളുടെ മുന്നിൽ

തലകുനിച്ച്ഭാരതം.



ലോകത്ത് നാലാമത്തെ വലിയ ശക്തിയായ ഭാരതം ലോക രാജ്യങ്ങളുടെ മുന്നിൽ തലകുനിച്ച്  നിൽക്കുകയാണിപ്പോൾ .മണിപ്പുരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത  ലോകം  ചർച്ച ചെയ്യുകയാണ്.

യൂറോപ്യൻ യൂണിയൻ ശക്തമായ  ഭാഷയിലാണ്  പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതത്വം കൊടുക്കുന്ന ശക്തിയായി ഭരണകൂടം പ്രവർത്തിക്കണം  എന്നാലേ ലോക രാജ്യങ്ങളുടെ മുന്നിൽ തലകുനിച്ചു പിടിക്കാതെ നിവർന്ന് നിൽക്കാൻ  കഴിയുകയുള്ളൂ.

2023 മെയ് നാലിനാണ് തൗബല്‍ ജില്ലയില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തത്. മെയ് 18ന് ഇരകളിലൊരാളുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നൽകിയതാണ്. പോലീസ് ഒരു നടപടിയും എടുത്തില്ല.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധ റാലി നടന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെടുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. കലാപം തുടങ്ങി 79 ദിവസം പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു.

മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. കുറ്റവാളികൾക്ക് വധശിക്ഷ വാങ്ങിനൽകുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരിച്ചിരുന്നു.

മണിപ്പൂർ വിഷയത്തിൽ മൗനം തുടർന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമെല്ലാം രംഗത്തുവന്നിരുന്നു. മണിപ്പൂരിൽ മനുഷ്യത്വം മരിച്ചെന്ന് കോൺഗ്രസ്പറഞ്ഞു. നരേന്ദ്രമോദിയുടെ നീണ്ട മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ല.മൗനം അക്രമത്തെ അനുകൂലിക്കുന്നു എന്നു പറഞ്ഞാൽ  അത് തെറ്റാകുമോ?

പ്രൊഫ. ജോൺ  കുരാക്കാർ

No comments: