പരമോന്നത കോടതി അന്തിമമായി വിധിച്ചിട്ടും പള്ളികൾ യഥാർത്ഥ അവകാശികൾക്ക് ലഭിക്കാൻ ഇത്രയും കാല താമസമോ?
ആൾക്കൂട്ടം
കണ്ട് പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ പോലീസ്
പകച്ചു നിൽക്കുകയാണ്.
നിയമവും കോടതികളും ഇവിടെ
വെല്ലുവിളികൾ
നേരിടുകയാണ്.
ആരാണ് വിധി നടപ്പാക്കൽ തടയാൻ ഇക്കൂട്ടരേ സഹായിക്കുന്നത് ആരാണ്? ആരാണ് ഇവർക്ക് ഇത്തരം പ്രതീക്ഷകൾ
നൽകുന്നത്?അധികാരികളാണ് മറുപടി പറയേണ്ടത്.
2017 ലെ
സുപ്രിം
കോടതിയുടെ വിധി നടപ്പിലാക്കാതെ കോടതികളെ ഒരു വിഭാഗം
വെല്ലുവിളിക്കുകയാണ്.
ഇങ്ങനെയാണെങ്കിൽ
നീതിന്യായ
കോടതികൾ എന്തിന്? വിധി വൈകുന്നതിലുള്ള നഷ്ടം വിധി തടസ്സപ്പെടുത്തുന്നവരിൽ
നിന്ന്
ഈടാക്കുമോ?
ഓർത്തഡോൿസ്
സഭ ഏത് പ്രതിബന്ധത്തെയും
മറികടക്കാനുള്ള
മനശക്തി നേടി കഴിഞ്ഞു.കാലങ്ങളോളം
അവർ അനുഭവിച്ച
വേദനകളും
യാതനകളും പറഞ്ഞറിയിക്കാനാവില്ല.ഓടക്കാലി
സെന്റ്
മേരീസ്
ഓർത്തഡോക്സ്
പള്ളിയുടെ
യഥാർത്ഥ
അവകാശികളെന്നു
പരമോന്നത
നീതിപീഠം
ഉറപ്പിച്ചു
പറഞ്ഞ
മലങ്കര
നസ്രാണികൾ
ക്ഷമയോടെ
ദേവാലയത്തിന്
പുറത്തു
കാത്തു
നിൽക്കുകയാണ്.ഇന്ത്യൻ
നീതിപീഠത്തെയും,ഭരണകൂടങ്ങളെയും
വെല്ലുവിളിച്ചു
ദേവാലയം
കയ്യേറി
തമ്പടിച്ചിരിക്കുന്ന
ഇക്കൂട്ടരേ
പുറത്താക്കാൻ പോലീസിന് കഴിയില്ലേ?കാലമെത്രയെടുത്താലും....
നേരമെത്രമെടുത്താലും
നേര് നിരങ്ങിയാണേലും
വരുക തന്നെ
ചെയ്യും.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment