Pages

Tuesday, July 4, 2023

കേരളം ലോക ലഹരിയുടെ കേന്ദ്രം.

 

കേരളം  ലോക ലഹരിയുടെ

കേന്ദ്രം.



ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ ലോകം ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന സമ്മേളനമാണ് ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓര്‍മയിലാണ് ദിവസം തെരഞ്ഞെടുത്തത്.

 ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഓരോ ലഹരി വിരുദ്ധ ദിനവും കടന്ന് പോകുന്നത്.

മനുഷ്യനും ലഹരിയുമെന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉന്‍മാദത്തിന് വേണ്ടിയോ,പ്രശ്നങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെടാനോ,അല്ലെങ്കില്‍ കൗതുകത്തിന് വേണ്ടിയോ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യന്‍ എത്തിചേരുന്നത് കടുത്ത മാനസിക,ശാരിരിക,സാമൂഹിക പ്രശ്നങ്ങളിലേക്കാണ്. കേരളം ലോക ലഹരിയുടെ  കേന്ദ്രമായി കാത്തിരിക്കുകയാണ്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: