നീതി കടലുപോലെ തിരയടിച്ചു വന്നിട്ടും കേരള സർക്കാർ വിധി നപ്പാക്കുന്നില്ല.
ഭാരതത്തിന്റെ പരമോന്നത കോടതി
വിധിച്ചിട്ടും
പള്ളികളുടെ യഥാർത്ഥ അവകാശികൾ പുറത്ത്.
പള്ളി
കയ്യിലിരിക്കുന്നവർ
വിട്ടുകൊടുക്കാൻ
തയ്യാറാകുന്നില്ല.പാത്രിയാർക്കീസ്
വിഭാഗം കേരള സർക്കാരിനോട്
എത്രയും
വേഗത്തിൽ
നിയമ നിർമ്മാണം
നടപ്പിലാക്കുക
എന്ന്
ആവശ്യപെടുകയാണ്.
വിധി നടപ്പിലാക്കാൻ സഹകരിക്കൂ എന്ന്
പറയുന്നതിന് പകരം അവർക്ക്
വെറുതെ
പ്രതീക്ഷ നൽകുകയാണ്.
വിധി നടപ്പാക്കുന്നത്
പളളി പിടിക്കാനുളള
ശ്രമമായിട്ടാണ്
എതിർ വിഭാഗം കാണുന്നത്. വിധി നടപ്പാക്കുന്നത്
സംബന്ധിച്ച്
സർക്കാരിൻ്റെ
ഭാഗത്തു
നിന്നുമുളള മെല്ലെപോക്കിനെ
ഓർത്തഡോൿസ്
സഭയും
വിശ്വാസികളും
പൊതു സമൂഹവും
സംശയത്തോടെയാണ്കാണുന്നത്.
സുപ്രിം
കോടതിയെ ഇങ്ങനെ വെല്ലുവിളിക്കുന്നത്
ശരിയാണോ?
കാലങ്ങളായി
നിലനിൽക്കുന്ന
സഭാ തർക്കത്തിന്
ശാശ്വത
പരിഹാരം
പരമോന്നത
കോടതിയുടെ വിധി നടപ്പാക്കുക മാത്രമാണ്.
കാലങ്ങളായി
നീതി നിഷേധിച്ച
സമൂഹമാണ്
ഓർത്തഡോൿസ്
സഭ എന്നു
സർക്കാരിന്
അറിയാം
നീതിയുടെ
നദി ഒഴുകുക
തന്നെ
ചെയ്യും. എത്രയും വേഗത്തിൽ വിധി നടപ്പിലാക്കൂ.
പ്രൊഫ.
ജോൺ കു രാക്കാർ
No comments:
Post a Comment