Pages

Thursday, July 27, 2023

ഇനീ മുത്തശ്ശിമാർ സ്നേഹം കൊണ്ട് രാജ്യം കീഴടക്കിയ രാജാവിന്റെ നിരവധി കഥകൾ പറയും.

 

ഇനീ മുത്തശ്ശിമാർ  സ്നേഹം കൊണ്ട് രാജ്യം  കീഴടക്കിയ  രാജാവിന്റെ നിരവധി  കഥകൾ പറയും

വരും തലമുറയോട് മുത്തശ്ശിമാർ കഥ പറയും.വേദനിക്കുന്നവന്റെ മുറിവുണക്കാനായിഒരുഭരണാധികാരിയുടെ കഥ,സമയത്തെ നടന്ന്ക്ഷമിച്ച ഒരു സ്നേഹമനസ്സിന്റെ ഉടമയുടെ കഥ.,കള്ളകഥയുണ്ടാക്കിഅധിക്ഷേപിക്കുമ്പോളും അക്ഷോഭ്യനായിപുഞ്ചിരി തൂകിയ ഒരു നായകന്റെ കഥ,അവസാനമായി ചിരിച്ചപ്പോൾഒരു കടലിനെ കരയിപ്പിച്ചവന്റെ കഥ

ഒരു കഥ  ഇങ്ങനെ.......

റയാൻ പതിവ് പോലെ മുത്തശ്ശി ക്കരുകിൽ ഉറങ്ങാൻ കിടന്നു. കഥ കേട്ടാണ് അവൻ ഉറങ്ങാറുള്ളത്. ഇത്തവണ ഒരു രാജാവിന്റെ കഥ യാണ് മുത്തശ്ശി പറഞ്ഞു തുടങ്ങിയത്, സ്നേഹം രാജ്യം കീഴടക്കിയ  ഒരു രാജാവിന്റെ കഥ.

മുത്തശ്ശി പറഞ്ഞു  പണ്ട് പുതുപ്പള്ളി എന്ന ദേശത്ത് ഒരു രാജാവുണ്ടായിരുന്നു. വളരെസത്യസന്ധനായ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കയറുവാൻ പ്രജകൾക്ക് ഒരു വിലക്കും ഇല്ലായിരുന്നു. വാതിൽ കാവൽക്കാരും ദ്വാര പാലകരും അവിടെ ഇല്ലായിരുന്നു. പ്രജകൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. രാജാവിനെ മുഖം കാണിക്കാം. അവരുടെ കഷ്ടപ്പാടും പ്രയാസവും രാജാവിനെ അറിയിക്കാം.

രാജാവു അവരുടെ  ആവലാതി കേട്ട്

വേണ്ട പരിഹാരം ചെയ്യുമായിരുന്നു.

രാജാവ് കൊട്ടാരത്തിൽ ഇരിക്കുകമാത്രമല്ല, പ്രജകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുമായിരുന്നു. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമായിരുന്നു. പ്രജകളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അദ്ദേഹം ഭാഗവാക്കാ യിരുന്നു.

രാജാവിനെ പ്രജകൾ ദൈവതുല്യം സ്നേഹിച്ചിരുന്നു, അദ്ദേഹം തിരിച്ചും.

രാജ്യത്തിനുവേണ്ടതും പ്രജകൾക്ക് പ്രയോജനം ചെയ്യുന്നതുമായ കാര്യങ്ങൾ നടപ്പാക്കാൻ എന്നും അദ്ദേഹം ഉത്സുഹനായിരുന്നു. അതിനു വരുന്ന പ്രതിബന്ധങ്ങളൊക്കെ അദ്ദേഹം തരണം ചെയ്തിരുന്നു.

തികച്ചും നീതിമാനായ, പ്രജാ തല്പരനായ രാജാവായിരുന്നു അദ്ദേഹം. രാജാവിന്റെ പ്രശസ്തി അയൽനാടുകൾ വരെ വ്യാപിച്ചു. രാജ്യം പതുക്കെ സമ്പൽ സമൃദ്ധിലേക്ക് കുതിച്ചു.

ഇതിൽ അസൂയ പൂണ്ട അദ്ദേഹത്തിന്റെ ശത്രുക്കൾ, അദ്ദേഹത്തിന്റെ തന്നെ ചില അനുചരൻ മാരെ കൈയ്യിലെടുത്ത് ചില ഗൂഡാ ലോചനകൾ  നടത്തി. എങ്ങനെയും അദ്ദേഹത്തെ സ്ഥാനഭ്രഷ്ട നക്കാൻ തീരുമാനിച്ചു. അതിന് ഏറ്റവും ഹീനമായ ഒരു മാർഗമാണ്  അവർ  തെരെഞ്ഞെടുത്തത്.

ഒരു ആട്ടക്കാരിക്ക് 100 സ്വർണനാണയം നൽകി അവളെക്കൊണ്ട് രാജാവിനെ തകർക്കാൻ തീരുമാനിച്ചു. അവരുടെ നിർദ്ദേശപ്രകാരം അവൾ പ്രവർത്തിച്ചു. അങ്ങനെ ഒരു ദിവസം അവൾ രാജ്യസ്ഥാനത്തു ചെന്ന് രാജാവിനെ കണ്ട് ചില സഹായങ്ങൾ ചോദിച്ചു. പുറത്തു വന്ന യക്ഷി എല്ലാവരോടും പറഞ്ഞു പരത്തി രാജാവ് അവളെ നശിപ്പിച്ചു എന്ന്. വിവരം എല്ലായി ടത്തും പരന്നു. പ്രജകൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. തങ്ങളുടെ രാജാവ് ഇങ്ങനെ ചെയ്യില്ല എന്നവർ ആണയിട്ടു. പക്ഷേ ശത്രുക്കൾ വ്യാജ തെളിവുകൾ ഉണ്ടാക്കി എല്ലായിടവും പ്രചരിപ്പിച്ചു. കുറേപ്പേർ അതു വിശ്വസിച്ചു. ശത്രുക്കൾ വളഞ്ഞി ട്ട് അദ്ദേഹത്തെ ആക്രമിച്ചു. അപരാധി എന്ന് മുദ്രകുത്തി. നിരപരാധിയായ രാജാവ് തന്റെ കുലദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു, തന്നെ അപവാദത്തിൽ നിന്നും രക്ഷിക്കണേ എന്ന്. ശത്രുക്കൾ അദ്ദേഹത്തെ പുരോഹിത സഭക്കു മുൻപാകെ കൊണ്ടു വന്നു വിസ്തരിച്ചു. വ്യാജ തെളിവുകളും വസ്തുതകളും നിരത്തി ശത്രുക്കൾ എതിരെ നിന്ന്

വാദിച്ചു. പക്ഷെ  താൻ നിരപരാധി യാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്ന രാജാവ് ഒട്ടും ഭയപ്പെട്ടില്ല. സത്യം ജയിക്കും എന്ന് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ടായിരുന്നു.

അവസാനം സത്യം  തന്നെ ജയിച്ചു രാജാവ് നിരപരാധി ആണെന്ന് കണ്ടെത്തി. ശത്രുക്കളുടെ നീക്കം പരാജയപ്പെട്ടു. പക്ഷേ അപ്പോഴേക്കും മാനസിക പിരിമുറുക്കം മൂലം ഒരു ഗുരുതരമായ രോഗം അദ്ദേഹത്തെ കീഴടക്കി. പല വൈദ്യന്മാർ ചികിൽസിച്ചിട്ടും രോഗം മൂർച്ഛിച്ചതേ യുള്ളു. മരണം അദ്ദേഹത്തെ മാടിവിളിച്ചു.. പ്രജാ ക്ഷേമ ത്തിനായി, വിശ്രമമില്ലാതെ, നിരന്തരം, പ്രയത്നിച്ച ജീവൻ നിതാന്ത വിശ്രമത്തിലേക്കാണ്ടു പോയി.

അദ്ദേഹ നാടു നീങ്ങിയ വാർത്തയറിഞ്ഞു ദേശമെമ്പാടുമുള്ള പ്രജകൾ അലമുറയിട്ട് കരഞ്ഞു. അദ്ദേഹത്തിന്റെ ഭൗമിക ശരീരം കാണാൻ പ്രജകൾ ഇരമ്പി  വന്നു.

രാജസ്ഥാനത്തു നിന്നും കൊട്ടാരം വരെ മൂന്നു ദിവസത്തെ വിലാപയാത്രക്കു ശേഷമാണ് തീപ്പെട്ട രാജാവിനെ  കുലദേ വാലയത്തിൽ സംസ്കരിക്കാൻ എത്തിച്ചതു തന്നെ. ഒരു ദേശത്തിലെ

പ്രജകൾ  എല്ലാവരും വാവിട്ടു കരഞ്ഞു കൊണ്ടാണ് മൃതശരീരത്തെ അനുഗമിച്ചത്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്തുനിന്നും മാറാതെ മണിക്കൂറുകൾ പ്രജകൾ അശ്രുപൂജ നടത്തി. അങ്ങനെ കാപട്യ ത്താൽ, നീതിമാനായ രാജാവിനെ കൊന്ന ശത്രുക്കൾ ഇന്ന് അദ്ദേഹത്തിന്റെ അനശ്വരത  കണ്ട് ലജ്ജിച്ചു തലതാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്ന് ആയിരങ്ങളുടെ  തീർഥാടന കേന്ദ്രമായിരിക്കുന്നു.

ശത്രുക്കളും സമ്മതിക്കുന്നു "അദ്ദേഹം ഒരു വിശുദ്ധനായിരുന്നു "കൊല്ലേണ്ടായിരുന്നു....

കഥ തീർന്ന് മുത്തശ്ശി റയാന്റെ മുഖത്തേക്ക് നോക്കി. അവൻ എങ്ങലടിച്ചു കരയുന്നു. മുത്തശ്ശി അവനെ വാരിയെടുത്ത് ഉമ്മവച്ചിട്ടു പറഞ്ഞു നീയും രാജാവിനെപ്പോലെ യാകണം കേട്ടോ. അവൻ തല കുലുക്കി പറഞ്ഞു" തീർച്ചയായും മുത്തശ്ശി"

കടപ്പാട്

പ്രൊഫ. ജോൺ കുരാക്കാർ

No comments: